കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് വേണ്ടി പ്രാര്‍ഥിക്കാന്‍ ഞങ്ങളെ കിട്ടില്ല; ദേശീയ ഗാനത്തിലെ 'സിന്ധ്' ഒഴിവാക്കൂ, ഞങ്ങള്‍ പാടാം: ദാറുല്‍ ഉലൂം

  • By Desk
Google Oneindia Malayalam News

ലക്‌നോ: ദേശീയഗാനം ആലപിക്കാതിരിക്കാന്‍ പുതിയ വാദവുമായി ഉത്തര്‍പ്രദേശിലെ മുസ്ലിം പണ്ഡിതര്‍. ജനഗണമനയില്‍ പറയുന്ന സിന്ധ് പാകിസ്താനിലാണെന്നും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ തങ്ങളെ കിട്ടില്ലെന്നുമാണ് ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയിലെ ഉലമമാരും വിദ്യാര്‍ഥികളും പറയുന്നത്. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങള്‍ക്കു ശേഷം ദേശീയ ഗാനം ആലപിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോഴായിരുന്നു മൗലാനാ ഖാലിദ് ഗാസിപുരി നദ്‌വിയുടെ കുഴക്കുന്ന ഈ മറുപടി. സിന്ധ് എന്ന വാക്ക് ദേശീയഗാനത്തില്‍ നിന്ന് സര്‍ക്കാര്‍ നീക്കുകയാണെങ്കില്‍ ഞങ്ങളത് പാടിക്കോളാം എന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യദിമായ ചൊവ്വാഴ്ച രാവിലെ ഉയര്‍ന്നുനില്‍ക്കുന്ന മദ്രസ കെട്ടിടത്തില്‍ ആഘോഷപൂര്‍വം ദേശീയ പതാക ഉയര്‍ത്തി, മധുരമനോഹരമായി സാരേ ജഹാന്‍ സേ അച്ചാ ആലപിച്ചതിനു ശേഷം രാജ്യസുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രത്യേക കൂട്ടുപ്രാര്‍ഥനയും നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ മധുരം വിതരണം ചെയ്യുകയും പരസ്പരം ആശ്ലേഷിച്ച് 'ആസാദി കാ ദിന്‍ മുബാറക് ഹോ' എന്ന ആശംസാ വചനങ്ങള്‍ കൈമാറുകയും ചെയ്തു.

darululoomnadwatululema

തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യദിന പ്രഭാഷണങ്ങളില്‍ ത്യാഗോജ്വലമായ സ്വാതന്ത്ര്യ സമരങ്ങളെക്കുറിച്ചും അതില്‍ മുസ്ലിംകള്‍ വഹിച്ച പങ്കിനെക്കുറിച്ചും വിശദീകരിച്ചു. നവാബ് സിറാജുദ്ദൗളയും ടിപ്പുസുല്‍ത്താനും ആദ്യകാല സ്വാതന്ത്ര്യ സമരസേനാനികളായിരുന്നു. മൗലാനാ ശിബ്‌ലി നുഅ്മാനി, മൗലാനാ അബുല്‍കലാം ആസാദ്, അല്ലാമ മുഹമ്മദ് ഇഖ്ബാല്‍, ഹസ്രത്ത് മൊഹാനി തുടങ്ങിയവര്‍ നദ്‌വയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്വാതന്ത്ര്യസമര പോരാളികളായിരുന്നുവെന്നും ഗാസിപുരി അനുസ്മരിച്ചു

ദേശീയ ഗാനം പാടി അത് കാമറയില്‍ പകര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് യു.പി മദ്രസാ ബോര്‍ഡിന്റെ ഭാഗമല്ലാത്ത നദ്‌വത്തുല്‍ ഉലമായ്ക്ക് ബാധകമായിരുന്നില്ല. എന്നിരുന്നാലും പത്രങ്ങളില്‍ കണ്ട സ്ഥിതിക്ക് തങ്ങള്‍ പരിപാടികളുടെയൊക്കെ ഫോട്ടോ എടുത്ത് വച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ മൗലാനാ ഡോ. സഈദുര്‍റഹ്മാന്‍ ആസ്മി പറഞ്ഞു.

ഞങ്ങള്‍ എല്ലാ വര്‍ഷവും വിപുലമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാറുണ്ട്. എന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ വരുന്നത് ആദ്യമായാണ്- ഇവിടെ ആലിം കോഴ്‌സിന് പഠിക്കുന്ന മുഹമ്മദ് സാഖിബ് പറഞ്ഞു.

അതേസമയം യു.പിയിലെ പല മദ്രസകളിലും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'മദ്രസകളില്‍ എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനം ആഘോഷിക്കാറുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ ഇങ്ങോട്ട് തിരിഞ്ഞുനോക്കാറേയില്ല. മാധ്യമങ്ങള്‍ നേരത്തേ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കില്‍ മദ്രസകളില്‍ സ്വാതന്ത്ര്യമാഘോഷിക്കുന്നില്ലെന്ന തെറ്റിദ്ധാരണ ഉണ്ടാവുമായിരുന്നില്ല'-ബാലഗഞ്ചിലെ മൗലാനാ ആസാദ് മെമ്മോറിയല്‍ മദ്രസ പ്രിന്‍സിപ്പല്‍ ഖാരി സാബിര്‍ ഹുസൈന്‍ പറഞ്ഞു.

English summary
Clerics, teachers and students of world renowned Islamic seminary Darul Uloom Nadwatul Ulema celebrated the Independence Day with enthusiasm. After hoisting of the national flag at the top of the old building of Nadwa, teachers and students sang 'Saare Jahan se Accha Hindostan Hamara' followed by special prayers for the safety and prosperity of the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X