കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക വംശഹത്യ ഹാഷ്ടാഗുകളും ട്വീറ്റുകളും നീക്കണം: ട്വിറ്ററിന്റെ നോട്ടീസ്, പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് മുന

Google Oneindia Malayalam News

ദില്ലി: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കർഷക വംശഹത്യയെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുള്ള ട്വിറ്റർ അക്കൌണ്ടുകൾ പുനസ്ഥാപിച്ച അക്കൌണ്ടുക നീക്കം ചെയ്യണമെന്നാ വശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സർക്കാർ ട്വിറ്ററിന് കത്തയച്ചിട്ടുണ്ട്. ഇത്തരം അക്കൌണ്ടുകൾ അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഐടി മന്ത്രാലയം നേരത്തെ ട്വിറ്ററിന് കത്തയച്ചിട്ടുണ്ട്. ഇല്ലാത്ത പക്ഷം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സർക്കാരിന്റെ നിർദേശപ്രകാരം തിങ്കളാഴ്ച രാത്രി #ModiPlanningFarmerGenocide Hashtag എന്ന ഹാഷ്‌ടാഗിൽ പോസ്റ്റുചെയ്തതുൾപ്പെടെ നിരവധി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെങ്കിലും പിന്നീട് ട്വിറ്റർ ഏകപക്ഷീയമായി ഇവ പുനഃസ്ഥാപിക്കുകയായിരുന്നു.

farmers-protest5-

ട്വിറ്റർ ഒരു ഇടനിലക്കാരനാണെന്നും സർക്കാരിൻറെ നിർദേശങ്ങൾ അനുസരിക്കാൻ അവർ ബാധ്യസ്ഥരാണെന്നും ഇത് നിരസിക്കുന്ന സാഹചര്യം ഉണ്ടായാൽ സർക്കാർ ശിക്ഷാനടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ വ്യക്തമാക്കി. പ്രകോപനപരമായ ഹാഷ്‌ടാഗിൽ പോസ്റ്റുചെയ്‌ത ഉള്ളടക്കങ്ങൽ വികാരങ്ങൾ, വിദ്വേഷം, സമൂഹത്തിൽ പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നതിനിടയാക്കും. ഇത് വസ്തുതാപരമായി തെറ്റാണെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. "വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമല്ല, മറിച്ച് ക്രമസമാധാനത്തിന് ഭീഷണിയാണ്" എന്നും സർക്കാർ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ വ്യാപകമായി അക്രമമുണ്ടായതോടെയാണ് ട്വിറ്ററിൽ ഹാഷ് ടാഗ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. സർക്കാർ ഉത്തരവ് എന്താണെന്നും ഉദ്യോഗസ്ഥരുടെ അവകാശങ്ങൾ എന്താണെന്നും ഭരണഘടനാ ബെഞ്ചുകളടക്കം അര ഡസനിലധികം സുപ്രീം കോടതി വിധിന്യായങ്ങളും സർക്കാർ ട്വിറ്ററിനയച്ച നോട്ടീസിൽ ഉദ്ധരിച്ചിട്ടുണ്ട്.

വിവരസാങ്കേതിക നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം നീക്കം ചെയ്യണമെന്ന് ഐടി മന്ത്രാലയം ട്വിറ്ററിനോട് നിർദ്ദേശിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ നൂറോളം ട്വിറ്റർ അക്കൗണ്ടുകളും കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട 150 ട്വീറ്റുകളും ട്വിറ്റർ നീക്കിയിരുന്നു.

English summary
Remove Tweets, Accounts Related to 'Farmer Genocide' Hashtag Centre sent notice to Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X