കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസുന്ധര രാജ സ്വേച്ഛാധിപതി... മാറ്റിയില്ലേങ്കില്‍ ബിജെപി തകരുമെന്നും പ്രവര്‍ത്തകര്‍

  • By Desk
Google Oneindia Malayalam News

അപ്രതീക്ഷിതമായ തിരിച്ചടിയാണ് രാജസ്ഥാനില്‍ ഇപ്പോള്‍ ബിജെപി നേരിട്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന ലോക്സഭ മണ്ഡലങ്ങളായ അജ്മീര്‍, അല്‍വാര്‍, നിയമസഭാ മണ്ഡലമായ മണ്ഡല്‍ഗാര്‍ഹ് എന്നിവിടങ്ങളില്‍ കനത്ത പരാജയമാണ് പാര്‍ട്ടി ഏറ്റുവാങ്ങിയത്. വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെന്നതും ബിജെപിയുടെ പരാജയത്തിന്‍റെ ആക്കം കൂട്ടുന്നുണ്ട്. ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകളായിരുന്നു ഇവ മൂന്നും.

രജനീകാന്തിന്‍റെ നിറം കാവിയാകരുതെന്ന് കമലഹാസന്‍.. രാഷ്ട്രീയ പോരിന് ഇരുവരും നേര്‍ക്കു നേര്‍രജനീകാന്തിന്‍റെ നിറം കാവിയാകരുതെന്ന് കമലഹാസന്‍.. രാഷ്ട്രീയ പോരിന് ഇരുവരും നേര്‍ക്കു നേര്‍

കേന്ദ്രത്തിലെ ബിജെപിയുടെ തകര്‍ച്ചയുടെ ആദ്യപടിയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. ഫലത്തില്‍ രാജസ്ഥാനിലെ വനിതാ തീപ്പൊരി നേതാവും മുഖ്യമന്ത്രിയുമായ വസുന്ധരാ രാജയ്ക്കെതിരെ പാര്‍ട്ടിയിലെ ചിലര്‍ നേരത്തേ രംഗത്ത് വന്നിരുന്നു.കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, നോട്ട് നിരോധനം, ജി എസ് ടി എന്നിവയൊക്കെ പരാജയ കാരണങ്ങളായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും വസുന്ധര രാജയുടെ നേതൃത്വം പരാജയപ്പെട്ടെന്ന് തുറന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതൃത്വം

മാറ്റിയേ തീരു

മാറ്റിയേ തീരു

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കായരിയായ മുഖ്യമന്ത്രി വസുന്ധര രാജയെ മാറ്റാതെ പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുഖം രക്ഷിക്കാനാകില്ലെന്ന് കോട്ട ജില്ലയുടെ നേതൃത്വമുള്ള അശോക് ചൗധരി വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രം ഇടപെട്ടില്ലേങ്കില്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഭാവി തന്നെ തുലാസിലാകുനെന്നും ചൗധരി പറഞ്ഞു.

അമിത് ഷായ്ക്ക് കത്ത്

അമിത് ഷായ്ക്ക് കത്ത്

വസുന്ധരയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നാല് ദിവസം മുന്‍പ് ബിജെപി ദേശീയ സെക്രട്ടറി അമിത് ഷായ്ക്ക് ചൗധരി കത്തയച്ചിരുന്നു. കത്തിനുള്ള മറുപടിയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും അശോക് ചൗധരി വ്യക്തമാക്കി.

പ്രവര്‍ത്തന ശൈലി

പ്രവര്‍ത്തന ശൈലി

വസുന്ധര രാജയുടെ പ്രവര്‍ത്തന ശൈലിയില്‍ പ്രവര്‍ത്തകര്‍ സന്തുഷ്ടരല്ലെന്നും അവരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയില്ലേങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും ചൗധരി മുന്നറിയിപ്പ് നല്‍കി.

അടിമത്തം

അടിമത്തം

പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് അടിമത്ത ശൈലി ആണെന്ന് ചൗധരി കത്തില്‍ ആരോപിച്ചു. സ്വേച്ഛാധിപതിയെ പോലെയാണ് വസുന്ധര പെരുമാറുന്നത്. പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും സഹായങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ലഭിക്കണമെങ്കില്‍ അവരുടെ മുന്നില്‍ അടിമകളായി തുടരേണ്ട അവസ്ഥായാണ് ഇപ്പോള്‍ ഉള്ളതെന്നും ചൗധരി കത്തില്‍ ആരോപിക്കുന്നു.

റാങ്കിങ്ങ് തകര്‍ക്കും

റാങ്കിങ്ങ് തകര്‍ക്കും

പാര്‍ട്ടിയിലെ റാങ്കിങ്ങ് സംവിധാനം പ്രവര്‍ത്തതകരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നുണ്ട്. രാജസ്ഥാനിലെ ബിജെപിക്ക് ഉറച്ച് നില്‍ക്കണമെങ്കില്‍ ഇത്തരം രീതികളൊക്കെ അവസാനിപ്പിക്കണമെന്നും ചൗധരി കത്തില്‍ വ്യക്തമാക്കുന്നു.

English summary
After the drubbing in the by-elections to the two Lok Sabha seats of Ajmer and Alwar and the Assembly seat of Mandalgarh, a leader of the Bhartiya Janata Party in Rajasthan, Ashok Choudhury, has questioned the "style of functioning" of Chief Minister Vasundhara Raje and state party chief Ashok Parnami.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X