കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിനും പനീര്‍ശെല്‍വവും അടിച്ചു പിരിഞ്ഞു? കാരണം അമ്മ തന്നെ!!സ്റ്റാലിന് രാഷ്ട്രീയമര്യാദ ഇല്ലത്രേ

ജയലളിതയുടെ ചിത്രങ്ങള്‍ മാറ്റിയാലും ജനങ്ങളുടെ മനസില്‍ നിന്ന് അവരെ നീക്കം ചെയ്യാനാകില്ലെന്നും പനീര്‍ശെല്‍വം പറയുന്നു. ജനങ്ങളുടെ മനസില്‍ ജയലളിതയ്ക്ക് അത്രയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളതെന്നും പനീര്‍ശെല്‍വം

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി കുറച്ചൊന്ന് അടങ്ങിയിരിക്കുകയാണ്. പളനി സ്വാമി വിശ്വാസ വോട്ടെടുപ്പിനിടെ ഉണ്ടായ പ്രതിസന്ധികളെല്ലാം എല്ലാവരും കണ്ടതാണ്. എഐഎഡിഎംകെ വിമതനും മുന്‍ മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വത്തെ പിന്തുണച്ച് എംകെ സ്റ്റാലിനും അണികളും സഭയില്‍ നടത്തിയ പ്രകടനങ്ങളും കണ്ടതാണ്.

എന്നാല്‍ ഇപ്പോള്‍ സ്റ്റാലിനെ തള്ളി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പനീര്‍ശെല്‍വം. സ്റ്റാലിന് രാഷ്ട്രീയ മര്യാദ ഇല്ലെന്നാണ് പനീര്‍ശെല്‍വം പറയുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് അന്തരിച്ച മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയിമായിരുന്ന ജയലളിതയുടെ ചിത്രങ്ങള്‍ നീക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടതാണ് പനീര്‍ശെല്‍വത്തെ പ്രകോപിപ്പിച്ചത്.

ജയലളിതയുടെ ചിത്രങ്ങള്‍ മാറ്റിയാലും ജനങ്ങളുടെ മനസില്‍ നിന്ന് അവരെ നീക്കം ചെയ്യാനാകില്ലെന്നും പനീര്‍ശെല്‍വം പറയുന്നു. ജനങ്ങളുടെ മനസില്‍ ജയലളിതയ്ക്ക് അത്രയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളതെന്നും പനീര്‍ശെല്‍വം പറയുന്നു.

 മനസില്‍ നിന്ന് നീക്കാനാകില്ല

മനസില്‍ നിന്ന് നീക്കാനാകില്ല

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ജയലളിതയുടെ ചിത്രങ്ങള്‍ നീക്കണമെന്ന സ്റ്റാലിന്റെ ആവശ്യത്തെയാണ് പനീര്‍ശെല്‍വം വിമര്‍ശിക്കുന്നത്. ചിത്രങ്ങള്‍ നീക്കിയാലും ജനങ്ങളുടെ മനസില്‍ നിന്ന് ജയലളിതയെ നീക്കാനാകില്ലെന്ന് പനീര്‍ശെല്‍വം പറയുന്നു.

 പിതാവിന്റെ വഴിയെ

പിതാവിന്റെ വഴിയെ

സ്റ്റാലിന് രാഷ്ട്രീയ മര്യാദ ഇല്ലെന്നാണ് പനീര്‍ശെല്‍വം പറയുന്നത്. പിതാവ് കരുണാനിധിയുടെ വഴിയെ ജയലളിതയെ അപമാനിക്കാനാണ് സ്റ്റാലിന്‍ ശ്രമിക്കുന്നതെന്ന് പനീര്‍ശെല്‍വം പറയുന്നു. ജയലളിതയ്ക്ക് എക്കാലത്തുമുള്ള പ്രശസ്തി കണ്ട് സ്റ്റാലിന് സഹിക്കുന്നില്ലെന്നും പനീര്‍ ശെല്‍വം പറയുന്നു.

 ജനങ്ങളുടെ മനസില്‍

ജനങ്ങളുടെ മനസില്‍

ജയലളിതയുടെ ചിത്രങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നീക്കുകയാണെങ്കില്‍ ജനങ്ങള്‍ മറിപടി നല്‍കുമെന്ന് പനീര്‍ശെല്‍വം പറയുന്നു. ജയലളിതയുടെ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ജനങ്ങളുടെ മനസില്‍ ജീവിക്കുന്നുണ്ടെന്നും പനീര്‍ശെല്‍വം പറയുന്നു.

 ജനങ്ങള്‍ക്ക് വേണ്ടി വല്ലതും

ജനങ്ങള്‍ക്ക് വേണ്ടി വല്ലതും

ജയലളിതയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പനീര്‍ശെല്‍വം ഓര്‍മപ്പെടുത്തി. ജയലളിതയുടെ ചിത്രങ്ങള്‍ നീക്കിയാല്‍ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ പ്രതിഷേധിക്കുമെന്നും പനീര്‍ശെല്‍വം പറയുന്നു. ഒരിക്കലും ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് പനീര്‍ ശെല്‍വം സ്റ്റാലിനോട് ആവശ്യപ്പെട്ടു. ജയലളിതയുടെ ചിത്രങ്ങള്‍ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറണമെന്നും പനീര്‍ശെല്‍വം പറഞ്ഞു.

 ജനങ്ങള്‍ക്ക് വിശ്വാസമില്ല

ജനങ്ങള്‍ക്ക് വിശ്വാസമില്ല

ഡിഎംകെയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പനീര്‍ശെല്‍വം പറയുന്നു. നേരത്തെയും പല ഉന്നതരെയും ഡിഎംകെ ഇത്തരത്തില്‍ അപമാനിച്ചിട്ടുണ്ട്. കാമരാജ്, ഇന്ദിരാ ഗാന്ധി, സി രാജഗോപാലാചാരി, എംജിആര്‍ എന്നിവരെ ഡിഎംകെ അപമാനിച്ചിരുന്നുവെന്നും അവരൊക്കെ ഇന്നും ജനങ്ങളുടെ മനസില്‍ ജീവിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

 അനധികൃത സ്വത്ത് കേസില്‍

അനധികൃത സ്വത്ത് കേസില്‍

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ജയലളിതയുടെ ചിത്രങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന് അപേക്ഷ നല്‍കിയിരുന്നു. അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജയലളിതയുടെ ചിത്രങ്ങള്‍ വയ്ക്കരുതെന്നാണ് സ്റ്റാലിന്‍ പറയുന്നത്.

English summary
Rebel AIADMK leader and former Tamil Nadu Chief Minister O Panneerselvam lashed out DMK Working President M K Stalin for demanding the removal of portraits of late party supremo Jayalalithaa from government offices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X