കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് നിക്ഷേപം നിയന്ത്രിക്കുന്ന നടപടിക്ക് ഇളവ്; ശുപാര്‍ശയുമായി കേന്ദ്രമന്ത്രിസഭാ സമിതി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ചൈനീസ് നിക്ഷേപങ്ങള്‍ക്ക് ഇളവനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ. എട്ട് അംഗ മന്ത്രമാരുടെ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. സമൂഹ്യക്ഷേമ വകുപ്പ് മന്ത്രി താവര്‍ ചന്ദ് ഗാഹലോട്ടാണ് സമിതിയുടെ അധ്യക്ഷന്‍. ചൈനീസ് നിക്ഷേപങ്ങള്‍ 15 ശതമാനം ഇളവ് അനുവദിക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

india

കൂടാതെ ഇളവ് അനുവദിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി. ചൈനീസ് പങ്കാളിത്തമുള്ള നിക്ഷേപങ്ങള്‍ക്ക് 50 ശതമാനം വരെ നിബന്ധനകളില്‍ നിന്ന് ഇളവ് നല്‍കാമെന്നും ഇന്ത്യന്‍ കമ്പനികളിലെ ചൈനീസ് നിക്ഷേപം 15 ശതമാനം വരെ അനുവദിക്കാമെന്നും ഇപ്പോള്‍ പുറത്തുവിട്ട ശുപാര്‍ശയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട അവസാന റിപ്പോര്‍ട്ട് സമിതി ഒക്ടോബര്‍ 22ന് സമര്‍പ്പിച്ചിരുന്നു.

ചില പ്ലാനുകള്‍ ഞങ്ങള്‍ക്കുണ്ട്, വിവാഹിതയാകുന്നുവെന്ന സൂചനയുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി!!ചില പ്ലാനുകള്‍ ഞങ്ങള്‍ക്കുണ്ട്, വിവാഹിതയാകുന്നുവെന്ന സൂചനയുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി!!

അതേസമയം, ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പല ചൈനീസ് നിക്ഷേപ പദ്ധതികളും സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. 45 വര്‍ഷത്തെ ഏറ്റവും രൂക്ഷമായ സംഘര്‍ഷമായിരുന്നു ഇത്തവണ ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതേ തുടര്‍ന്ന് രാജ്യത്താകമാനം ചൈനീസ് വിരുദ്ധത അലയടിച്ചിരുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചും മറ്റും തിരിച്ചടി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

US presidential Election 2020: ജോ ബൈഡന്‍റെ വിജയം അംഗീകരിച്ച് കൂടുതല്‍ ലോക രാജ്യങ്ങള്‍US presidential Election 2020: ജോ ബൈഡന്‍റെ വിജയം അംഗീകരിച്ച് കൂടുതല്‍ ലോക രാജ്യങ്ങള്‍

 ആറ് ദിവസത്തിന് ആദ്യം: പരസ്യമായി പ്രത്യക്ഷപ്പെട്ട് ട്രംപ്, ആർലിംഗ്ടണിൽ നിന്ന് പ്രതികരിക്കാതെ മടങ്ങി ആറ് ദിവസത്തിന് ആദ്യം: പരസ്യമായി പ്രത്യക്ഷപ്പെട്ട് ട്രംപ്, ആർലിംഗ്ടണിൽ നിന്ന് പ്രതികരിക്കാതെ മടങ്ങി

റഷ്യയുടെ വാക്‌സിൻ ചില്ലറക്കാരനല്ല.., കൊവിഡ് പടിക്ക് പുറത്ത് കടക്കും; 92ശതമാനം ഫലപ്രദമെന്ന് അവകാശവാദംറഷ്യയുടെ വാക്‌സിൻ ചില്ലറക്കാരനല്ല.., കൊവിഡ് പടിക്ക് പുറത്ത് കടക്കും; 92ശതമാനം ഫലപ്രദമെന്ന് അവകാശവാദം

English summary
Removing restrictions on Chinese investment up to 15%; Union Cabinet Committee with recommendation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X