കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ഫോടനത്തെ കുറിച്ച് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു: സമ്മതിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി

  • By S Swetha
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനമുണ്ടാകുമെന്നതിനെ കുറിച്ച് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയെന്നത് സ്ഥിരീകരിച്ച് പ്രധാനമന്ത്രി റനില്‍ വിക്രം സിംഗേ. രാജ്യത്ത് സ്‌ഫോടനമുണ്ടാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന് മന്ത്രി സമ്മതിച്ചു. ശ്രീലങ്കന്‍ അന്വേഷണ സംഘം പാകിസ്താന്‍, ചൈന തുടങ്ങി നിരവധി രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്ക സ്‌ഫോടനം: അന്താരാഷ്ട്ര ഭീകര സംഘടനകളിലേക്ക് വിരല്‍ ചൂണ്ടി ശ്രീലങ്കന്‍ പ്രധാനമന്ത്രിശ്രീലങ്ക സ്‌ഫോടനം: അന്താരാഷ്ട്ര ഭീകര സംഘടനകളിലേക്ക് വിരല്‍ ചൂണ്ടി ശ്രീലങ്കന്‍ പ്രധാനമന്ത്രി

ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയ 8 സ്‌ഫോടന പരമ്പരകളില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികളും ഹോട്ടലുകളുടമടക്കം തകര്‍ന്നു. ഒരു ദശകത്തിനുമുമ്പ് ഒരു ആഭ്യന്തരയുദ്ധം അവസാനിച്ച ശ്രീലങ്കയെ ഞെട്ടിച്ച സ്‌ഫോടന പരമ്പരയായിരുന്നു ഇത്. പ്രാദേശിക ഇസ്ലാമിക തീവ്രവാദ സംഘടനയായ തവ്ഹീദ് ജമാത്തിനെയാണ് ആദ്യം സംശയിച്ചിരുന്നത്.

ranil-wickremesinghe-1


സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ഐസിസിന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ അല്‍-അമാഖ് ടെലിഗ്രാം വഴി പ്രസ്താവന പുറത്തിറക്കിയെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കുകയോ ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിക്കുകയോ ചെയ്തിട്ടില്ല. സ്‌ഫോടനം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കന്‍ സര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌ഫോടനത്തിന് പിന്നില്‍ ശ്രീലങ്കന്‍ പൗരന്മാര്‍ മാത്രമല്ല വിദേശ ബന്ധങ്ങളുണ്ടെന്ന് വിശ്വസിക്കുന്നതായും പ്രധാനമന്ത്രി വിക്രം സിംഗേ പറഞ്ഞു.

English summary
Renil Vikram Singe confirms India warns about blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X