റെക്കോര്‍ഡിന്റെ തിളക്കത്തോടെ രഞ്ജിത് മഹേശ്വരി റിയോ ഒളിംപിക്സിലേക്ക്
ബെഗളുരു: അര്‍ജുന ജേതാവ് രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജംപില്‍ റെക്കോര്‍ഡോടെ റിയോ ഒളിംപിക്സ് യോഗ്യത നേടി. അര്‍പീന്ദര്‍ സിംഗിന്റെ പേരിലുണ്ടായിരുന്ന 17.17 മീറ്റര്‍ എന്ന റെക്കോര്‍ഡാണ് മഹേശ്വരി തിരുത്തിക്കുറിച്ചത്. 17. 30 മീറ്റര്‍ ദൂരമാണ് രഞ്ജിത് സ്ഥാപിച്ച പുതിയ റെക്കോര്‍ഡ്.
ബെംഗളുരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക് മീറ്റിലെ മിന്നുന്ന പ്രകടനാണ് മഹേശ്വരിക്ക് തുണയായത് 2008ലെ ബെയ്ജിംഗ് ഒളിംപിക്സിലും 2012ലെ ലണ്ടന്‍ ഒളിംപിക്സിലും പങ്കെടുത്തിട്ടുള്ള രഞ്ജിത് മഹേശ്വരി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഒളിംപിക്സ് യോഗ്യത നേടുന്നത്. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലും 200ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടിയ രഞ്ജിത് ഇന്ത്യയുടെ മെഡല്‍പ്പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

പുരുഷന്മാരുടെ 800 മീറ്ററില്‍ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിന്സണ് ജോണ്‍സണും ഒളിംപിക്സിലേക്ക് പച്ചക്കൊടി ലഭിച്ചു. 1:45:98 സെക്കന്‍ഡിലാണ് ജിന്സന് ഫിനിഷ് ചെയ്തത്. 40 വര്‍ഷം മുമ്പ് ശ്രീറാം സിംഗ് സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമെത്തിയ ജിന്സണ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications