കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെക്കോര്‍ഡിന്റെ തിളക്കത്തോടെ രഞ്ജിത് മഹേശ്വരി റിയോ ഒളിംപിക്‌സിലേക്ക്

  • By Sandra
Google Oneindia Malayalam News

ബെഗളുരു: അര്‍ജുന ജേതാവ് രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജംപില്‍ റെക്കോര്‍ഡോടെ റിയോ ഒളിംപിക്‌സ് യോഗ്യത നേടി. അര്‍പീന്ദര്‍ സിംഗിന്റെ പേരിലുണ്ടായിരുന്ന 17.17 മീറ്റര്‍ എന്ന റെക്കോര്‍ഡാണ് മഹേശ്വരി തിരുത്തിക്കുറിച്ചത്. 17. 30 മീറ്റര്‍ ദൂരമാണ് രഞ്ജിത് സ്ഥാപിച്ച പുതിയ റെക്കോര്‍ഡ്.

ബെംഗളുരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക് മീറ്റിലെ മിന്നുന്ന പ്രകടനാണ് മഹേശ്വരിക്ക് തുണയായത് 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സിലും 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലും പങ്കെടുത്തിട്ടുള്ള രഞ്ജിത് മഹേശ്വരി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഒളിംപിക്‌സ് യോഗ്യത നേടുന്നത്. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലും 200ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടിയ രഞ്ജിത് ഇന്ത്യയുടെ മെഡല്‍പ്പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

renjithmaheshwary

പുരുഷന്മാരുടെ 800 മീറ്ററില്‍ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിന്‍സണ്‍ ജോണ്‍സണും ഒളിംപിക്‌സിലേക്ക് പച്ചക്കൊടി ലഭിച്ചു. 1:45:98 സെക്കന്‍ഡിലാണ് ജിന്‍സന്‍ ഫിനിഷ് ചെയ്തത്. 40 വര്‍ഷം മുമ്പ് ശ്രീറാം സിംഗ് സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമെത്തിയ ജിന്‍സണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

English summary
Renjith Maheshwari qualify for Rio 2016 Olympics in Tripple jump with record.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X