'ലോകസമാധാനത്തിനും വികസനത്തിനും ആഗോള സംഘടനകളുടെ നവീകരണം അനിവാര്യം'; യുഎന്നിൽ മോദി
ലോക സമാധാനത്തിന് ഭീകരവാദം വെല്ലുവിളിയെന്ന് യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരാശിയുടെ വിജയം കൂട്ടായ ശക്തിയിലാണ്, അല്ലാതെ യുദ്ധക്കളത്തിലല്ല ലോകസമാധാനത്തിനും വികസനത്തിനും ആഗോള സംഘടനകൾക്ക് നവീകരണം അനിവാര്യമാണ്. ആഗോള സമാധനത്തിനും സുരക്ഷയ്ക്കും ഒരു വശത്ത് തീവ്രവാദം വലിയ ഭീഷണി തീർക്കുന്നുണ്ട്. മറുവളത്ത് സൈബർ, സമുദ്രം, ബഹിരാകാശം തുടങ്ങി നിരവധി സംഘർഷ മേഖലകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. ആഗോളതലത്തിലുള്ള പ്രതീക്ഷകൾ കാത്ത് സൂക്ഷിക്കുന്ന തരത്തിലുള്ള നപടികൾ ഈ വിഷയങ്ങളിലെല്ലാം കൈക്കൊള്ളണമെന്ന് ഊന്നിപറയട്ടെ', അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ-ആരോഗ്യ സുരക്ഷയ്ക്കൊപ്പം മനുഷ്യന്റെ ക്ഷേമവും ഉറപ്പാക്കേണ്ടത് വളരെ അത്യവാശമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ദാരിദ്ര നിർമ്മാർജനത്തെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. 'രാജ്യത്ത് 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി സുസ്ഥിര വികസനത്തിന്റെ മാതൃക വിജയമാണെന്ന് ലോകത്തെ കാണിച്ചു. സമഗ്രമായ വളർച്ച സാധ്യമക്കാൻ സമാനമായ കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആഗോള സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
സമകാലിക വെല്ലുവിളികളെ നേരിടണമെങ്കിൽ കാലഹരണപ്പെട്ട സംഘനകൾ നവീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. യു എൻ പൊതുസഭയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ചുള്ള ആവശ്യത്തെ പരോക്ഷമായി പ്രതിബാധിക്കുകയായിരുന്നു പ്രധാനമന്ത്രി. ആധുനിക കാലത്തെ സാങ്കേതിക വിദ്യയുടെ പ്രധാന്യത്തെ കുറിച്ചും മോദി സംസാരിച്ചു. ആഗോള നന്മയ്ക്കായി ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡി പി ഐ) പങ്കിടാനുള്ള സന്നദ്ധതയും മോദി അറിയിച്ചു. ഡി പി ഐ ഒരു പാലമായി പ്രവർത്തിക്കണം അല്ലാതെ അതൊരു തടസമാകരുത് അദ്ദേഹം വ്യക്തമാക്കി. 'സാങ്കേതിക വിദ്യ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കുന്നത് സന്തുലിതമായ നിയന്ത്രണം ആവശ്യമാണ്. പരമാധികാരം സംരക്ഷിച്ച് കൊണ്ട് തന്നെയുള്ള ആഗോള ഡിജിറ്റൽ മാതൃകയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഒരു ഭൂമി, ഒരു കുടുംബം ഒരു ഭാവി എന്നത് പ്രതിബദ്ധതയാണ്', മോദി പറഞ്ഞു.
ഉച്ചകോടിയിൽ സമാധാനംം സുരക്ഷ, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റൽ സഹകരണം, മനുഷ്യാവകാശങ്ങൾ, ലിംഗസമത്വം, യുവാക്കൾ, ഭാവി തലമുറകൾ എന്നിവയുൾപ്പെടെ നിരവധി നിർണായക വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഉടമ്പടി ലോകരാജ്യങ്ങൾ ഉന്നയിച്ചു.












Click it and Unblock the Notifications