കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു

  • By Muralidharan
Google Oneindia Malayalam News

മുംബൈ: വിഖ്യാത ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കച്ചവടസിനിമകളിലും, കലാമൂല്യമുള്ള സിനിമകളിലും ഒരേ പോലെ സാന്നിധ്യം അറിയിച്ച നടനായിരുന്നു ഓം പുരി. സിനിമക്ക് പുറത്തും തന്റെ അഭിപ്രായങ്ങള്‍ പറയുക വഴി വിവാദങ്ങളിലും പെട്ടിട്ടുണ്ട് ഇദ്ദേഹം.

ഹരിയാനയില്‍ ജനനം

ഹരിയാനയില്‍ ജനനം

ഹരിയാനയിലുള്ള അംബാലയിലാണ് ഓം പുരി ജനിച്ചത്. 1950 ഒക്ടോബര്‍ 18നായിരുന്നു ജനനം. ഹരിയാനയിലും പഞ്ചാബിലും താമസം. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ സര്‍വകലാശാലയിലായിരുന്നു പഠനം. ദില്ലിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചു.

നസീറുദ്ദീന്‍ ഷായുടെ സഹപാഠി

നസീറുദ്ദീന്‍ ഷായുടെ സഹപാഠി

പ്രശസ്ത ചലച്ചിത്രനടന്‍ നസീറുദ്ദീന്‍ ഷായുടെ സഹപാഠിയാണ് ഓം പുരി. കച്ചവടസിനിമകള്‍ക്കൊപ്പം സമാന്തര സിനിമകളിലും ശ്രദ്ധേയനായിരുന്നു ഓം പുരിയുടെ മരണത്തോടെ ഇന്ത്യന്‍ സിനിമയിലെ ഒരു കാലഘട്ടമാണ് ഇല്ലാതാകുന്നത്.

ഇന്ത്യയില്‍ മാത്രമല്ല

ഇന്ത്യയില്‍ മാത്രമല്ല

ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാം അഭിനയിച്ചു എന്ന അപൂര്‍വ്വ ബഹുമതി ഓം പുരിക്കുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ അമേരിക്കന്‍, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി അഭിനയിച്ചിട്ടുണ്ട്. മൈ സണ്‍ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോള്‍ ഓഫീസ്സര്‍ (2001) എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിദേശ സിനിമകള്‍.

അരങ്ങേറ്റം ഘാഷിരാം കോട്വലിലൂടെ

അരങ്ങേറ്റം ഘാഷിരാം കോട്വലിലൂടെ

ഘാഷിരാം കോട്വല്‍ എന്ന ചിത്രത്തിലൂടെയാണ് ഓം പുരി അഭിനയജീവിതം തുടങ്ങിയത്. 1976ലായിരുന്നു ഇത്. അംരീഷ് പുരി, നസീറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിത പാട്ടീല്‍ തുടങ്ങിയ പ്രശസ്തരെല്ലാം ഓം പുരിയുടെ സഹപ്രവര്‍ത്തകരായിരുന്നു. ഭവനി ഭവായ് (1980), സദ്ഗതി (1981), അര്‍ദ് സത്യ (1982), മിര്‍ച്ച് മസാല (1986), ധാരാവി (1992). തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തിലും

മലയാളത്തിലും

ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനാണ് ഓം പുരി. കഴിഞ്ഞില്ല രണ്ട് മലയാള ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായി രമ്യ കൃഷ്ണന്‍ പ്രധാന വേഷം ചെയ്ത സമീപകാല ചിത്രമായ ആടുപുലിയാട്ടം, പുരാവൃത്തം എന്നിവയാണ് ഓം പുരിയുടെ മലയാള ചിത്രങ്ങള്‍.

ബോളിവുഡിലേക്ക്

ബോളിവുഡിലേക്ക്

ഹോളിവുഡ് സിനിമകളിലും ഓം പുരി ഇഷ്ടം പോലെ അഭിനയിച്ചു. സിറ്റി ഓഫ് ജോയ് (1992), വോള്‍ഫ് (1994), ദി ഗോസ്റ്റ് ആന്‍ഡ് ദി ഡാര്‍ക്‌നെസ്സ് (1996) എന്നിങ്ങനെ പോകുന്നു ഓം പുരിയുടെ ബോളിവുഡ് ചിത്രങ്ങള്‍. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ള ഗാന്ധി (1982) യിലും ഓം പുരി അഭിനയിച്ചിട്ടുണ്ട്.

വ്യത്യസ്തമായ റോളുകള്‍

വ്യത്യസ്തമായ റോളുകള്‍

കലാമൂല്യവും കച്ചവടമൂല്യവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചു എന്നതാണ് ഓം പുരിയുടെ യഥാര്‍ഥ മികവ്. വ്യത്യസ്തമായ പല റോളുകളും ഇദ്ദേഹം ചെയ്തു. സ്വഭാവ നടന്‍, സീരിയസ് റോളുകള്‍ എന്നിവയ്‌ക്കൊപ്പം ഹാസ്യതാരമായും തിളങ്ങി. ചാച്ചി 420, ഹേര ഫേരി, ചോര്‍ മചായെ ഷോര്‍, മാലാമാല്‍ വീക്ലി, സിംഗ് ഈസ് കിംഗ് തുടങ്ങിയ ചിത്രങ്ങളിലെ ഓംപുരിയുടെ കോമഡി ശ്രദ്ധേയമായിരുന്നു.

അവാര്‍ഡുകള്‍, പുരസ്‌കാരങ്ങള്‍

അവാര്‍ഡുകള്‍, പുരസ്‌കാരങ്ങള്‍

നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ ഒരുപാട് പുരസ്‌കാരങ്ങളും അവാര്‍ഡുകളും ഓം പുരിയെ തേടിയെത്തി. 1981 ല്‍ ആക്രോശ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്, 1982ലും 1984ലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം.

ഓം പുരി ഇസ്ലാം മതം സ്വീകരിച്ചോ

ഓം പുരി ഇസ്ലാം മതം സ്വീകരിച്ചോ

നടന്‍ ഓംപുരി ഇസ്ലാം മതം സ്വീകരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഒരു പാക് മാധ്യമത്തിന് നല്‍കിയ പഴയ അഭിമുഖത്തിന്റെ വീഡിയോയാണ് പ്രചരിച്ചത്. ലോകത്തെ വലിയ മതം ഇസ്ലാമാണെന്നും അതില്ലാതെ ഒന്നുമില്ലെന്നും ലോകം മുഴുവന്‍ ഇസ്ലാം മതം സ്വീകരിക്കണമെന്നും ഓംപുരി പറയുന്ന വീഡിയോയാണ് പ്രചരിച്ചത്.

എന്നാല്‍ എന്തായിരുന്നു സത്യം

എന്നാല്‍ എന്തായിരുന്നു സത്യം

ഇസ്ലാം മതത്തെക്കുറിച്ച് ഇന്ത്യയിലെ മറ്റ് മതസ്ഥരുടെ കാഴ്ച്ചപ്പാടുകളെക്കുറിച്ചുളള ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് വളച്ചൊടിക്കപ്പെട്ടത്. ഇന്ത്യയിലെ ഒരു വിഭാഗം ആളുകള്‍ക്ക് ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകം മുഴുവന്‍ ഇസ്ലാം സ്വീകരിക്കണമെന്നും ഇസ്ലാമാണ് ഏറ്റവും ശ്രേഷ്ടമെന്നും ഇസ്ലാം മതവിശ്വാസികള്‍ വിശ്വസിക്കുന്നു എന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നും ഓം പുരി പറഞ്ഞു.

സൈന്യത്തിനെതിരെ വിവാദ പരാമര്‍ശം

സൈന്യത്തിനെതിരെ വിവാദ പരാമര്‍ശം

ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കെതിരെ ഓംപുരി നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. അവരോട് സൈന്യത്തില്‍ ചേരാനും ആയുധമെടുക്കാനും ആവശ്യപ്പെട്ടത് ആരാണെന്നായിരുന്നു കൊല്ലപ്പെട്ട പട്ടാളക്കാരെക്കുറിച്ച് ഇദ്ദേഹം ചോദിച്ചത്. സംഭവം വിവാദമായതോടെ ഓം പുരി മാപ്പ് പറയുകയുണ്ടായി.

English summary
Renowned actor Om Puri passes away.
Read in English: Om Puri passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X