Get Updates
Get notified of breaking news, exclusive insights, and must-see stories!

മതംമാറല്‍, തകര്‍ന്ന പ്രണയങ്ങള്‍, ഒടുവില്‍ നയന്‍താര വിവാഹിതയാകുന്നു? വിവാഹ നിശ്ചയം കഴിഞ്ഞു

ചെന്നൈ: തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിപ്പേരുളള നടി നയന്‍താര സിനിമയ്ക്ക് അകത്തും പുറത്തും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിട്ടുളളതാണ്. നയന്‍താര മതം മാറി എന്നുളള വാര്‍ത്തകളും താരത്തിന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമെല്ലാം ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.

ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് നയന്‍സിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നുളള വെളിപ്പെടുത്തലാണ്. ഒരു തമിഴ് ചാനലിലെ പരിപാടിയില്‍ അതിഥിയായി എത്തിയ നയന്‍താര തന്നെയാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നുളള സൂചന പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. ആരാണ് വരന്‍? എപ്പോഴാണ് വിവാഹം? വിശദാംശങ്ങള്‍ ഇങ്ങനെ

മറ്റൊരു പിറന്നാൾ ദിനംകൂടി; ബിഗ് ബോസ് മത്സരാർഥി അമൃതയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ

1

മലയാളവും തമിഴും അടക്കമുളള തെന്നിന്ത്യന്‍ ഭാഷകളിലെ ഏറ്റവും വില പിടിപ്പുളള താരങ്ങളില്‍ ഒരാളാണ് നയന്‍താര. ഹീറോകള്‍ക്ക് മാത്രം മാര്‍ക്കറ്റില്‍ ഉയര്‍ന്ന മൂല്യമുളള ഒരു വ്യവസായ മേഖലയില്‍ ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാന്‍ കെല്‍പ്പുളള അപൂര്‍വ്വം നായികമാരില്‍ മുന്നിലാണ് നയന്‍താര. സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി ഏറെക്കാലമായി നയന്‍താര പ്രണയത്തിലാണ്. ഇരുവരും എപ്പോള്‍ വിവാഹം കഴിക്കും എന്നുളള കാത്തിരിപ്പിലാണ് ആരാധകര്‍.

2

ഒടുവില്‍ നയന്‍താര തന്നെ ആ സര്‍പ്രൈസ് പൊട്ടിച്ചിരിക്കുകയാണ്. വിജയ് ടിവിയില്‍ ദിവ്യദര്‍ശിനി അവതാരകയായിരിക്കുന്ന പരിപാടിയില്‍ അതിഥിയായി എത്തിയ നയന്‍താരയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ വിവാഹത്തെ കുറിച്ചുളള സൂചനയാണ് താരം പരിപാടിയില്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞു എന്നുളള സൂചനയാണ് വീഡിയോയില്‍ നയന്‍താര നല്‍കുന്നത്.

3

പരിപാടിക്കിടെ അവതാരകയായ ദിവ്യദര്‍ശിനി മോതിര വിരലിനെ കുറിച്ച് ചോദിച്ചപ്പോഴാണ് നയന്‍ താര അക്കാര്യം പറഞ്ഞത്. ഇത് വന്ത് എന്‍ഗേജ്‌മെന്റ് റിംഗ് ( ഇത് വിവാഹ നിശ്ചയ മോതിരമാണ്) എന്നാണ് നയന്‍താര നല്‍കിയ മോതിരം. കാമുകന്‍ വിഘ്‌നേഷ് ശിവനുമായുളള നയന്‍താരയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായുളള സൂചനകള്‍ നേരത്തെയും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇരുവരും അത് പരസ്യമായി തുറന്ന് പറഞ്ഞിരുന്നില്ല.

4

വിഘ്‌നേഷില്‍ എന്താണ് ഏറ്റവും ഇഷ്ടമുളള കാര്യം എന്നുളള ചോദ്യത്തിന് എല്ലാം ഇഷ്ടമാണ് എന്നുളള മറുപടിയാണ് നയന്‍താര നല്‍കുന്നത്. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തുറന്ന് സംസാരിക്കാറുണ്ട് എന്നും നയന്‍ താര പറഞ്ഞു. ഏതാനും നാളുകള്‍ക്ക് മുന്‍പ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിഘ്‌നേഷ് ശിവന്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. മോതിരം അണിഞ്ഞ നയന്‍താരയുടെ വിരല്‍ നെഞ്ചില്‍ ചേര്‍ത്ത് വെച്ചിരിക്കുന്ന ചിത്രമായിരുന്നു അത്.

5

വിരലോട് ഉയിര്‍ കൂട കോര്‍ത്ത് ( വിരലിനൊപ്പം ജീവനും ചേര്‍ന്ന്) എന്നായിരുന്നു ഈ ചിത്രത്തിനൊപ്പം വിഘ്‌നേഷ് ശിവന്‍ കുറിച്ചത്. ഇതോടെ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോള്‍ അക്കാര്യം നയന്‍താര തന്നെ നേരിട്ട് സ്ഥിരീകരിച്ചിരിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.

6

എന്താണ് വിവാഹം കഴിക്കാന്‍ താമസിക്കുന്നത് എന്നും തങ്ങള്‍ ആകാംഷയോടെ അതിനായി കാത്തിരിക്കുകയാണ് എന്നുമുളള ആരാധകന്റെ ചോദ്യത്തിന് വിഘ്‌നേഷ് നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു- കല്യാണത്തിനൊക്കെ വലിയ ചിലവ് വരും ബ്രോ. അതിനായുളള പണം സമ്പാദിക്കുകയാണ്. പിന്നെ ഈ കൊറോണ കൂടി പോകട്ടെ. അതിന് മുന്‍പ് ഒരു അഭിമുഖത്തിലും വിഘ്‌നേഷ് ശിവന്‍ നയന്‍താരയുമായുളള വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.

7

തങ്ങള്‍ രണ്ട് പേര്‍ക്കും ജീവിതത്തില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ടെന്നും അത് പൂര്‍ത്തിയായ ശേഷം സ്വകാര്യ ജീവിതത്തിലേക്ക് കടക്കണം എന്നാണ് ആഗ്രഹം എന്നാണ് വിഘ്‌നേഷ് ശിവന്‍ പറഞ്ഞത്. പ്രണയം എപ്പോഴെങ്കിലും ബോറടിക്കുകയാണ് എങ്കില്‍ അപ്പോള്‍ വിവാഹം കഴിക്കാം. ജീവിതത്തില്‍ അടുത്ത ഘട്ടത്തിലേക്ക് പോകാനുളള കാര്യങ്ങള്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനം എടുക്കും. എല്ലാവരേയും അറിയിച്ച് കൊണ്ട് സന്തോഷകരമായിട്ടാവും വിവാഹം എന്നും വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

8

നയന്‍താരയ്ക്ക് ഇതിന് മുന്‍പ് പ്രണയങ്ങളും പ്രണയ തകര്‍ച്ചകളും ഉണ്ടായിട്ടുണ്ട്. 2006ല്‍ ചിമ്പുവുമൊത്ത് വല്ലവനില്‍ അഭിനയിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ പ്രണയം അധികനാള്‍ നീണ്ട് പോയിരുന്നില്ല. അതിന് ശേഷമാണ് നടനും സംവിധായകനുമായ പ്രഭുദേവയുമായി നയന്‍താര പ്രണയത്തിലാകുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു പ്രഭുദേവ അതുകൊണ്ട് തന്നെ ഈ പ്രണയം സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചാ വിഷയവും ആയിരുന്നു.

9

ഇരുവരുടേയും പ്രണയം വിവാഹത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. പ്രഭുദേവയുടെ ആദ്യഭാര്യ റംലത്ത് നയന്‍താരയ്ക്ക് എതിരെ രൂക്ഷ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. പ്രഭുദേവയെ വിവാഹം കഴിക്കാന്‍ നയന്‍താര മതം മാറിയെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ആര്യസമാജത്തില്‍ വെച്ച് നടി മതം മാറി ഹിന്ദു മതം സ്വീകരിച്ചു എന്നാണ് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലായതിന് ശേഷം നയന്‍താര അമ്പലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ നിരവധി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

10

പ്രഭുദേവയുമായുളള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് വിഘ്‌നേഷ് ശിവനുമായി നയന്‍താര പ്രണയത്തിലാകുന്നത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേള എടുത്ത നയന്‍താരയുടെ ശക്തമായ തിരിച്ച് വരവ് ആയിരുന്നു 2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന ചിത്രം. വിഘ്‌നേഷ് ശിവന്‍ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. ഈ പരിചയം ആണ് പിന്നീട് പ്രണയത്തിലേക്ക് വളര്‍ന്നത്. ഇരുവരും നിലവില്‍ ഒരുമിച്ചാണ് താമസിക്കുന്നത്. ഇനി എപ്പോള്‍ വിവാഹം ഉണ്ടാകും എന്നതിനായി കാത്തിരിക്കുകയാണ് ഇരുവരുടേയും ആരാധകര്‍.

Recommended Video

cmsvideo
    നയൻതാരയുടെ സോംഗ് ഷൂട്ട് ഒന്ന് കണ്ടു നോക്കൂ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+