ഹൃദയാഘാതം, നടി ആരതി യുഎസില്‍ വെച്ച് മരിച്ചു
ദില്ലി: പ്രമുഖ തെലുങ്ക് നടി ആരതി അഗര്‍വാള്‍ അന്തരിച്ചു. 31 വയസ്സായിരുന്നു. ഹൃദായാഘാതത്തെ തുടര്‍ന്ന് യു എസിലെ അറ്റ്‌ലാന്റയിലായിരുന്നു അന്ത്യം. ആതിര അഗര്‍വാളിന്റെ സെക്രട്ടറി ഉമാശങ്കറാണ് നടിയുടെ മരണം സ്ഥിരീകരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് ആതിര അഗര്‍വാള്‍ മരിച്ചത്. ശ്വാസകോശ പ്രശ്‌നങ്ങള്‍ കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. തെലുങ്കിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ആരതി അഗര്‍വാള്‍. രണം 2 ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

ജനനം അമേരിക്കയില്‍
1984 മാര്‍ച്ച് 5 ന് അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലാണ് ആരതി അഗര്‍വാള്‍ ജനിച്ചത്

മരണവും അമേരിക്കയില്‍ തന്നെ
അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ ഒരു സ്വാകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഹൃദയാഘാതവുമാണ് മരണകാരണം.

മോഡലും നടിയും
മോഡലും തെലുങ്കിലെ പ്രമുഖ നടിയുമായിരുന്നു ആരതി. ഇരുപത്തഞ്ചോളം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു
മോഡലും തെലുങ്കിലെ പ്രമുഖ നടിയുമായിരുന്നു ആരതി. ഇരുപത്തഞ്ചോളം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു

അരങ്ങേറ്റം വെങ്കിടേഷിനോടൊപ്പം
സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേഷിനൊപ്പം നുവ്വു നാക്കു നച്ചാവു എന്ന ചിത്രത്തിലൂടെയായിരുന്നു ആതിരയുടെ അരങ്ങേറ്റം. 2001 ലായിരുന്നു ഇത്












Click it and Unblock the Notifications