Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശസ്ത ഉറുദു കവി രാഹത്ത് ഇന്‍ഡോരി അന്തരിച്ചു, മരണം കൊവിഡ് ബാധിച്ച്

ഇന്‍ഡോര്‍: പ്രശസ്ത ഉറുദു കവി രാഹത്ത് ഇന്‍ഡോരി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ അരബിന്ദോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 70 വയസ്സായിരുന്നു. അണുബാധയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാക്കിയത്. കൊവിഡ് ലക്ഷണങ്ങളോടെ തിങ്കളാഴ്ച ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ''കൊവിഡ് 19ന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയും പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തിരിക്കുന്നു. അരബിന്ദോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്'' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

rahat

തനിക്ക് വേഗത്തില്‍ രോഗം ഭേദമാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അടക്കമുളളവര്‍ അദ്ദേഹത്തിന് രോഗമുക്തി ആശംസിച്ച് രംഗത്ത് വന്നു. രാഹത്ത് ഇന്‍ഡോരിക്ക് ഇന്ന് രണ്ട് തവണയാണ് ഹൃദയാഘാതം ഉണ്ടായത് എന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ വിനോദ് ഭണ്ഡാരി പറഞ്ഞു. അദ്ദേഹത്തിന് കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു. നേരത്തെ തന്നെ പ്രമേഹവും ഹൃദയ രോഹവും രാഹത്ത് ഇന്‍ഡോരിക്കുണ്ടായിരുന്നുവെന്ന് മകന്‍ സ്ഥലജ് പറഞ്ഞു.

ആധുനിക ഉറുദു കവികളില്‍ ഏറ്റവും പ്രശസ്തരിലൊരാളാണ് രാഹത്ത് ഇന്‍ഡോരി. അദ്ദേഹത്തിന്റെ ശായരികള്‍ക്ക് വലിയ ആരാധകരുണ്ട്. അറിയപ്പെടുന്ന സിനിമാ ഗാനരചയിതാവ് കൂടിയാണ് ഇന്‍ഡോരി. പ്രശസ്ത സംഗീത സംവിധായകന്‍ അനു മാലികിനൊപ്പം നിരവധി ചിത്രങ്ങളില്‍ സഹകരിച്ചിട്ടുണ്ട്. ഖുദാര്‍, മുന്നാഭായി എംബിബിഎസ്, മര്‍ഡര്‍ പോലുളള ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് വരികളെഴുതി. 1950ലാണ് രാഹത് ഇന്‍ഡോരിയുടെ ജനനം. രാഹത് ഖുറേഷി എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ഉറുദു ഭാഷ അധ്യാപകന്‍ കൂടിയായിരുന്നു രാഹത്ത് ഇന്‍ഡോരി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+