Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ 1 ബെഡ്റൂം ഫ്ളാറ്റിന് വാടക 45000 രൂപ! 24 ലക്ഷം ശമ്പളമുണ്ടായിട്ടും രക്ഷയില്ല, പോസ്റ്റ് വൈറൽ

ബംഗളൂരുവിലെ ഉയർന്ന വാടകയും ജീവിതച്ചെലവും അവിടെ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് വലിയൊരു തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ്. ഐടി ജീവനക്കാരുടെ പ്രധാന കേന്ദ്രമായ എച്ച്എസ്ആർ ലേഔട്ട് പോലുള്ള ജനപ്രിയ സ്ഥലങ്ങളിലെ അമിത വാടകയെ കുറിച്ച് ഇപ്പോൾ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

ഇത്തരമൊരു അനുഭവമാണ് ബംഗളൂരുവിലെ പേപാൽ കമ്പനി ജീവനക്കാരൻ ഗ്രേപ്‌വൈൻ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിരിക്കുന്നത്."ഗുഡ്‌ബൈ എച്ച്എസ്ആർ ലേഔട്ട്! ഒരു 1 ബെഡ്റൂം ഫ്ളാറ്റിന് 45000 രൂപ വാടക നൽകുന്നത് ശുദ്ധ ഭ്രാന്താണ്" എന്ന തലക്കെട്ടോടെയുള്ള ഈ പോസ്റ്റ് പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. തന്റെ ശമ്പളവുമായി നോക്കുമ്പോൾ ഈ വാടക താങ്ങാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അവിടെനിന്നും മാറാൻ തീരുമാനിച്ചതെന്ന് പോസ്റ്റിൽ ഈ യുവാവ് വ്യക്തമാക്കുന്നു.

മുടികൊഴിച്ചിൽ കാരണം ബുദ്ധിമുട്ടുകയാണോ? മുടി വളരാൻ സഹായിക്കുന്ന ഒരു 'നെല്ലിക്ക-ഇഞ്ചി ഷോട്ട്സ്' ഇതാ
മുടികൊഴിച്ചിൽ കാരണം ബുദ്ധിമുട്ടുകയാണോ? മുടി വളരാൻ സഹായിക്കുന്ന ഒരു 'നെല്ലിക്ക-ഇഞ്ചി ഷോട്ട്സ്' ഇതാ

വർഷം 24 ലക്ഷം രൂപ ശമ്പളമുണ്ടായിട്ടും ഈ ഉയർന്ന വാടക കാരണം പണം ലാഭിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് യുവാവ് പറയുന്നു. കുറച്ചുകാലമായി ഈ വാടക ഭാരം കാരണം ബുദ്ധിമുട്ടുകയായിരുന്നെന്നും ഒടുവിൽ അവിടെനിന്നും മാറാൻ കഴിഞ്ഞതിൽ വലിയ ആശ്വാസമുണ്ടെന്നും ഇയാൾ പോസ്റ്റിൽ കുറിച്ചു. "ബുദ്ധിപരമായ ഒരു തീരുമാനത്തിലൂടെ ഞാൻ ഒടുവിൽ എച്ച്.എസ്.ആർ ലേഔട്ട് ഒഴിഞ്ഞു എന്ന് അറിയിക്കുന്നതിൽ എനിക്ക് വലിയ ആശ്വാസമുണ്ട്. ചുമലിൽ നിന്ന് വലിയൊരു ഭാരം ഒഴിഞ്ഞുപോയതുപോലെ തോന്നുന്നു, ഈ തിരിച്ചറിവിൽ ഞാൻ ശരിക്കും സന്തോഷവാനാണ്," അദ്ദേഹം എഴുതി.

Bengaluru

തുടക്കത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ഒപ്പമുള്ളവരുമെല്ലാം അവിടെ താമസിക്കുന്നത് കൊണ്ടാണ് താനും ആ സ്ഥലത്തേക്ക് മാറിയതെന്ന് ഇയാൾ പറയുന്നു.എന്നാൽ പിന്നീട് അതൊരു വലിയ സാമ്പത്തിക ബാധ്യതയായി മാറുകയായിരുന്നു.പിന്നീട് ഒരു സഹപ്രവർത്തകന്റെ നിർദ്ദേശപ്രകാരമാണ് ഇയാൾ ബ്രൂക്ക്ഫീൽഡ് പോലുള്ള മറ്റ് സ്ഥലങ്ങളിൽ വീട് അന്വേഷിക്കാൻ തുടങ്ങിയത്. ഒരു ബ്രോക്കറുടെ സഹായത്തോടെ തന്റെ ബജറ്റിന് ഇണങ്ങുന്ന മറ്റ് വീടുകൾ ഇയാൾ പോയി കണ്ടു. എച്ച്.എസ്.ആർ ലേഔട്ടിന് പുറത്ത് ഇതിലും നല്ലതും കുറഞ്ഞ വാടകയുള്ളതുമായ ധാരാളം വീടുകൾ ഉണ്ടെന്ന് ഇയാൾക്ക് അപ്പോഴാണ് മനസ്സിലായത്. എച്ച്.എസ്.ആർ ലേഔട്ടിൽ തന്നെ 15 ഓളം ഫ്ലാറ്റുകൾ കണ്ടിരുന്നെങ്കിലും അതിൽ ചിലത് മാത്രമാണ് നല്ല നിലയിലുണ്ടായിരുന്നത്, കൃത്യമായി വെള്ളം ലഭിച്ചിരുന്നതാകട്ടെ ഒരൊറ്റ ഫ്ലാറ്റിൽ മാത്രമായിരുന്നു.

'പൃഥ്വിക്ക് വേണ്ടി കഥയെഴുതി, ചെലവായത് ലക്ഷങ്ങൾ, കാരവന് മുന്നിൽ കാത്ത് നിന്ന് മടുത്തു',വെളിപ്പെടുത്തി സംവിധായകൻ
'പൃഥ്വിക്ക് വേണ്ടി കഥയെഴുതി, ചെലവായത് ലക്ഷങ്ങൾ, കാരവന് മുന്നിൽ കാത്ത് നിന്ന് മടുത്തു',വെളിപ്പെടുത്തി സംവിധായകൻ

തുടർന്ന് ഓഫീസ് കേന്ദ്രങ്ങളിൽ നിന്നും അല്പം ദൂരെയുള്ള ശാന്തമായ ഒരു റെസിഡൻഷ്യൽ ഏരിയയിലേക്ക് മാറാൻ ഇയാൾ തീരുമാനിച്ചു. പെട്ടെന്ന് സാധനങ്ങൾ പാക്ക് ചെയ്ത് മാറുക എന്നത് എളുപ്പമായിരുന്നില്ലെങ്കിലും ഈ തീരുമാനം എടുത്തതിൽ ഒട്ടും ഖേദമില്ലെന്നും യുവാവ് വ്യക്തമാക്കുന്നു. പുറമെ കാണുന്ന ഭംഗി മാത്രമാണ് പല പ്രമുഖ ഏരിയകൾക്കുമുള്ളതെന്നും യഥാർത്ഥ ജീവിതച്ചെലവ് വളരെ കൂടുതലാണെന്നും ഇയാൾ ഓർമ്മിപ്പിക്കുന്നു.

"പുറമെയുള്ള ഈ വ്യാജമായ ഭംഗി കണ്ട് ഞാൻ പൂർണ്ണമായും മടുത്തു. ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ച 24 ലക്ഷം രൂപയുടെ വരുമാനമാണ് ഇത് ചോർത്തിക്കളഞ്ഞത്. വിട എച്ച്.എസ്.ആർ, ഇവിടുത്തെ ഭയങ്കരമായ ട്രാഫിക്കിനും വിട. ഈ കഠിനമായ ട്രാഫിക് കാരണമാണ് ഇവിടുന്ന് മാറാനുള്ള തീരുമാനം ഇത്ര എളുപ്പമായത്," യുവാവ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഈ പോസ്റ്റ് വൈറലായതോടെ ബംഗളൂരുവിൽ താമസിക്കുന്ന നിരവധി ആളുകൾ തങ്ങളുടെ അനുഭവങ്ങളുമായി രംഗത്തെത്തി. തങ്ങളും ഇത്തരം വിലകൂടിയ സ്ഥലങ്ങളിൽ നിന്നും മാറി കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വീടുകളിലേക്ക് മാറിയതായി ചിലർ കമന്റ് ചെയ്തു. ജെ.പി നഗറിൽ നിന്നും യെലഹങ്കയിലേക്ക് മാറിയപ്പോൾ കുറഞ്ഞ ചെലവിൽ ഇതിലും അഞ്ചിരട്ടി നല്ല ഫ്ലാറ്റ് കിട്ടിയെന്ന് ഒരാൾ കുറിച്ചപ്പോൾ, 24 ലക്ഷം വരുമാനമുണ്ടായിട്ട് എന്തിനാണ് 45,000 രൂപ വാടക കൊടുക്കാൻ പോയതെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ ചോദ്യം. എന്നാൽ ഓഫീസിന് അടുത്ത് താമസിക്കുന്നതാണ് ട്രാഫിക് ബ്ലോക്കും ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാൻ നല്ലതെന്ന അഭിപ്രായവും ചിലർ പങ്കുവെച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+