കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ജോഗിയുടെ ഭാര്യ കോണ്‍ഗ്രസ് വിട്ടു.... സീറ്റ് നിഷേധിച്ചതിന് സോണിയാ ഗാന്ധിക്ക് കത്തെഴുതി!!

Google Oneindia Malayalam News

ബിലാസ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് എല്ലാ സ്വാധീനവും നഷ്ടപ്പെടുന്നു. നേതാക്കളില്ലാതെ കഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് അടുത്ത തലവേദനയായി മാറിയിരിക്കുകയാണ് രേണു ചൗധരി. അവര്‍ പാര്‍ട്ടി വിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവര്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു രേണു ചൗധരി.

അതേസമയം ഇവര്‍ ഭര്‍ത്താവായ അജിത് ജോഗിയെ രഹസ്യമായി സഹായിക്കുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് സീറ്റ് നിഷേധിച്ചതെന്നാണ് സൂചന. എന്നാല്‍ ഇത് അനാവശ്യ സംശയമാണെന്നാണ് സൂചന. ഇവര്‍ ഒപ്പം നിന്നിരുന്നെങ്കില്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം പോലും നടത്താത്ത രേണു ചൗധരി അനാവശ്യമായിട്ടാണ് സംസ്ഥാന ഘടകം പിണക്കിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ല

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ല

കോട്ടയില്‍ നിന്നുള്ള നിയമസഭാംഗമാണ് രേണു ജോഗി. ഇവിടെ കരുത്തുറ്റ നേതാവാണ് അവര്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ അവരുടെ പേരുണ്ടായിരുന്നില്ല. കോട്ടയിലെ സ്ഥാനാര്‍ത്ഥിയായി വിഭോര്‍ സിംഗിനെയാണ് പാര്‍ട്ടി പരിഗണിച്ചത്. ഇതോടെയാണ് രേണു കോണ്‍ഗ്രസ് വിട്ടത്. ഇവര്‍ ഭര്‍ത്താവിന്റെ പാര്‍ട്ടിയായ ജനതാ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. കോട്ടയില്‍ നിന്ന് ഇവര്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

എന്തുകൊണ്ട് പാര്‍ട്ടി വിട്ടു?

എന്തുകൊണ്ട് പാര്‍ട്ടി വിട്ടു?

കോണ്‍ഗ്രസിലും സോണിയാ ഗാന്ധിയിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആത്മസംതൃപ്തിയോടെയാണ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടരവര്‍ഷമായി അവര്‍ എന്നെ പരിഗണിക്കുന്ന രീതിയില്‍ മാറ്റം വന്നു. ടിക്കറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍, ഞാന്‍ അപമാനിക്കപ്പെട്ടതായിട്ടാണ് എനിക്ക് തോന്നിയത്. വളരെ വേദനയോടെയാണ് ഞാന്‍ കോണ്‍ഗ്രസ് വിടുന്നതെന്നും അവര്‍ പറഞ്ഞു.

ദേശീയ സഖ്യമുണ്ടാക്കും

ദേശീയ സഖ്യമുണ്ടാക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എതിരായി തന്നെ നില്‍ക്കുമെന്ന് രേണു പറയുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കുമെന്നും അതില്‍ കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന സൂചനയും അവര്‍ നല്‍കി. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇതുവരെ അജിത് ജോഗി വ്യക്തമാക്കിയിട്ടില്ല. അതേസമയം കോണ്‍ഗ്രസിന്റെ കരുത്തുറ്റ മണ്ഡലമാണ് കോട്ട. ഇവിടെ രേണു മത്സരിക്കുമ്പോള്‍ മത്സരം ശക്തമാകുമെന്നാണ് സൂചന.

സോണിയാ ഗാന്ധിക്ക് കത്ത്

സോണിയാ ഗാന്ധിക്ക് കത്ത്

രേണു ചൗധരി ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സോണിയാ ഗാന്ധിക്ക് തുറന്ന കത്തെഴുതിയിട്ടുണ്ട്. സംസ്ഥാന സമിതിയിലെ നിരവധി പേര്‍ തന്നെ ആവശ്യമില്ലാതെ വിമര്‍ശിക്കുകയാണ്. തന്റെ ഭര്‍ത്താവ് അജിത് ജോഗി കോണ്‍ഗ്രസ് വിട്ട് ജനതാ കോണ്‍ഗ്രസ് ഉണ്ടാക്കിയതിന് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തുന്നത് എന്നെയാണ്. പാര്‍ട്ടിയോട് വിശ്വസ്തയുള്ള ഒരു മുതിര്‍ന്ന പ്രവര്‍ത്തകയുടെ വികാരം മനസ്സിലാക്കാനുള്ള കഴിവ് ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിനില്ലെന്നും അവര്‍ കത്തില്‍ ആരോപിക്കുന്നു.

കോട്ടയില്‍ നിന്ന് തന്നെ മത്സരിക്കും

കോട്ടയില്‍ നിന്ന് തന്നെ മത്സരിക്കും

കോട്ടയിലെ സീറ്റാണ് എനിക്ക് നിഷേധിക്കപ്പെട്ടത്. അവിടെ തന്നെ ഞാന്‍ മത്സരിക്കും. സത്യം നിശബ്ദമായി ഇരുന്നാലും അതിനെ തോല്‍പ്പിക്കാന്‍ ആരെ കൊണ്ടും സാധിക്കില്ല എന്ന് തെളിയിക്കാനാണ് ഇത്. സത്യം എന്തായാലം വിജയിക്കും. എന്റെ സത്യസന്ധയില്‍ സോണിയാ ഗാന്ധിക്ക് സംശയമള്ളത് കൊണ്ടായിരിക്കും തീരുമാനമെടുക്കുന്നതില്‍ വൈകിയത്. വിഭോര്‍ സിംഗിന് ടിക്കറ്റ് നല്‍കിയതില്‍ എനിക്ക് വിഷമമില്ല. എന്നാല്‍ അത് എന്നെ അവഗണിച്ചിട്ടാവരുതെന്നും രേണു ചൗധരി പറഞ്ഞു.

പലതരത്തില്‍ ദ്രോഹിച്ചു

പലതരത്തില്‍ ദ്രോഹിച്ചു

കോണ്‍ഗ്രസുകാര്‍ തന്നോട് വളരെ വലിയ ദ്രോഹമാണ് ചെയ്തത്. പ്രതിപക്ഷത്തിന്റെ ഉപനേതാവിന്റെ സ്ഥാനത്ത് നിന്ന് എന്നെ അപ്രതീക്ഷിതമായിട്ടാണ് നീക്കം ചെയ്തത്. ഭര്‍ത്താവിനോടുള്ള പകയാണ് അവര്‍ എന്നോട് കാണിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളില്‍ പലരും സെക്‌സ് സിഡി വിവാദത്തില്‍ തന്റെയും ഭര്‍ത്താവിനെയും മകനെയും മോശപ്പെട്ടവരാക്കി കാണിക്കാന്‍ ശ്രമിച്ചു. ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്ന് രേണു പറയുന്നു.

പോരാട്ടം തീപ്പാറും

പോരാട്ടം തീപ്പാറും

ശക്തയായ നേതാവിനെ കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യം കാരണം നഷ്ടപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ മൊത്തം രാഷ്ട്രീയത്തില്‍ ഇത് വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന രൂപീകരണം മുതല്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിപ്പോരുന്ന ജില്ലയാണ് ബിലാസ്പൂര്‍. ഇവിടെ ഒരിക്കല്‍ പോലും അവര്‍ തോറ്റിട്ടില്ല. എന്നാല്‍ ഇതില്‍ ജോഗിയുടെ വ്യക്തിപ്രഭാവവും കാരണമായിരുന്നു. രേണു ജോഗി എത്തുന്നതോടെ കോണ്‍ഗ്രസിന്റെ കാര്യം കഷ്ടമാകുമെന്നാണ് സൂചന. ബിഎസ്പി, സിപിഐ എന്നിവരുടെ പിന്തുണയും ഗുണം ചെയ്യും.

ജോതിരാദിത്യ സിന്ധ്യയും കമല്‍നാഥും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല... മധ്യപ്രദേശില്‍ പുതിയ നീക്കംജോതിരാദിത്യ സിന്ധ്യയും കമല്‍നാഥും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല... മധ്യപ്രദേശില്‍ പുതിയ നീക്കം

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്നത് മതമല്ല... ആരാധന വിലക്കുന്നവര്‍ ഭക്തരുമല്ലെന്ന് പ്രകാശ് രാജ്!സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്നത് മതമല്ല... ആരാധന വിലക്കുന്നവര്‍ ഭക്തരുമല്ലെന്ന് പ്രകാശ് രാജ്!

English summary
renu jogi quits congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X