രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍
സോഷ്യല്‍ മീഡിയ താരമായ രേണു സുധിയെ അടുത്തകാലത്തായി തുടര്‍ച്ചയായി വിവാദങ്ങള്‍ വേട്ടയാടുകയാണ്. രേണു സുധിയെ വിമര്‍ശിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. എങ്ങനെയും റീച്ച് നേടാനുള്ള രേണുവിന്റെ ശ്രമങ്ങളാണ് പലപ്പോഴും വിവാദത്തില്‍ കലാശിക്കുന്നത്. ബിഗ് ബോസ് സീസണ്‍ ഏഴിലെ മത്സരാര്‍ത്ഥിയായി മികച്ച പ്രേക്ഷക പിന്തുണ നേടിയ രേണു സുധിക്ക് പിന്നീട് ആ പിന്തുണ നഷ്ടപ്പെടുന്നതാണ് കണ്ടത്.
സഹായിച്ചവരെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള രേണുവിന്റെ പ്രസ്താവനകളാണ് വലിയ വിമര്‍ശനത്തിനിടയാക്കിയത്. കൊല്ലം സുധിയുടെ മരണശേഷം ജീവിതം വഴിമുട്ടിയ രേണു സുധിക്കും മക്കള്‍ക്കും വീട് വയ്ക്കാന്‍ സൗജന്യമായി ഭൂമി അനുവദിച്ച ബിഷപ്പ് നോബിള്‍ ഫിലിപ്പിനെതിരെ സംസാരിച്ചതാണ് വലിയ ചര്‍ച്ചയായത്. പണവും പ്രശസ്തിയും വന്നപ്പോള്‍ സഹായിച്ചവരെ തള്ളിപ്പറയുന്ന നിലപാടാണ് രേണു സ്വീകരിച്ചതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. നിരവധി യൂട്യൂബര്‍മാരാണ് രേണുവിനെതിരെ തുടര്‍ച്ചയായി വീഡിയോകള്‍ ചെയ്യുന്നത്.

അടുത്തിടെ തന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രേണു ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചിരുന്നു. ഇതില്‍ എക്‌സ്‌ക്ലൂസീവ് കണ്ടന്റുകള്‍ നല്‍കുമെന്നായിരുന്നു രേണുവിന്റെ വാഗ്ദാനം. സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള തുകയായി 199 രൂപയും നിശ്ചയിച്ചു. എന്നാല്‍ രേണുവിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്ത ചില യൂട്യൂബര്‍മാര്‍ രേണു സബ്‌സ്‌ക്രൈബര്‍മാര്‍ക്കു മാത്രമായി നല്‍കുന്ന വീഡിയോസ് ലീക്കാക്കി പുറത്തുവിടാന്‍ തുടങ്ങി. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് രേണു പ്രതികരിച്ചത്. തന്റെ വീഡിയോകള്‍ ലീക്കാക്കിയ യൂട്യൂബര്‍മാര്‍ക്ക് എതിരെ കേസ് കൊടുക്കുമെന്നും രേണു മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇപ്പോള്‍ ദുബായിലാണ് രേണു സുധിയുള്ളത്. ഒരു റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് രേണു ദുബായിലെത്തിയത്. എന്നാല്‍ രേണു ദുബായില്‍ അറസ്റ്റിലായെന്നും വന്‍ തുക പിഴ ലഭിച്ചെന്നും അവിടെ നിന്നു നാട്ടിലേക്കു കയറ്റിവിട്ടെന്നുമൊക്കെ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു എന്നാല്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് രേണു.
തന്നെയാരും ദുബായില്‍ അറസറ്റ് ചെയ്തിട്ടില്ലെന്നും അവിടെ നിന്നും കയറ്റി വിട്ടിട്ടില്ലെന്നും ഏപ്രില്‍ രണ്ടുവരെ പ്രമോഷന്റെ ഭാഗമായി ദുബായില്‍ തന്നെ ഉണ്ടാകും എന്നുമാണ് രേണു പ്രതികരിച്ചത്. ചില വ്‌ളോഗര്‍മാരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വേറൊരു കണ്ടന്റും കിട്ടാത്തതുകൊണ്ടാണോ തനിക്ക് നേരെ തിരിയുന്നതെന്നും രേണു ചോദിക്കുന്നു.
രേണു സുധി വിദേശത്തു പോകുമ്പോഴെല്ലാം നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതൊക്കെ യൂട്യൂബര്‍മാര്‍ തങ്ങളുടെ റീച്ച് വര്‍ധിപ്പിക്കാന്‍ ചെയ്യുന്നതാണെന്നാണ് രേണു ആരോപിക്കുന്നത്.












Click it and Unblock the Notifications