കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രേണുകാ ചൗധരിയുടെ പരിഹാസം... നിര്‍മ്മലാ സീതാരാമന്‍റെ മൗനം ചര്‍ച്ചയാകുന്നു

  • By Desk
Google Oneindia Malayalam News

രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് എംപി രേണുക ചൗധരി നടത്തിയ പരിഹാസ ചിരി വന്‍ വിവാദമായിരുന്നു. രേണുകയുടെ ചിരി ഉയര്‍ന്നപ്പോള്‍ രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിമര്‍ശിക്കുകയും രേണുകയുടെ ചിരിയെ പരിഹാസ രൂപേണ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിടുകയും ചെയ്തിരുന്നു,. എന്നാല്‍ വിവാദത്തിനിടയിലെ ചിരിക്കിടയില്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഇരുന്ന കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

നിര്‍മല സീതാരാമനെ ആഘോഷിക്കുന്നവര്‍ വായിച്ചിരിക്കണം! ശരിക്കും ആരാണീ നിർമല സീതാരാമൻ? ഇതൊന്ന് കാണൂ!!നിര്‍മല സീതാരാമനെ ആഘോഷിക്കുന്നവര്‍ വായിച്ചിരിക്കണം! ശരിക്കും ആരാണീ നിർമല സീതാരാമൻ? ഇതൊന്ന് കാണൂ!!

പ്രധാനമന്ത്രി പ്രസംഗിക്കവേ ചിരി തുടങ്ങിയ രേണുക ചൗധരിക്ക് തന്‍റെ ചിരി അടക്കാനായില്ല. ശബ്ദം വളരെ ഉയര്‍ന്നതിനാല്‍ എല്ലാവരും അവരുടെ ചിരി കേട്ടു. എന്നാല്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് ഇത് പിടിച്ചില്ല. തുടര്‍ന്ന് രേണുകയോട് അച്ചടക്കമില്ലാത്ത പെരുമാറ്റം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വീണ്ടും രേണുക ചിരിച്ചതോടെ പ്രധാനമന്ത്രി ഇടപെട്ടു.

nirmala seetharaman

രേണുക ചിരി തുടര്‍ന്നോട്ടേയെന്നും രാമായണം സീരിയലിന് ശേഷം ഇത്തരം ചിരി കേള്‍ക്കാന്‍ അവസരം ലഭിച്ചത് ഇപ്പോഴാണെന്നുമായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ പ്രതികരണം കേട്ട ഉടനെ ബിജെപി അംഗങ്ങള്‍ എല്ലാവരും തന്നെ ആ പരിഹാസത്തിനൊപ്പം കൂടി. എന്നാല്‍ വീഡിയോയില്‍ ഈ സംഭവങ്ങളെ ഒന്നും വകവെയ്ക്കാതെ ഇരുന്ന പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ ഭാവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. രേണുകാ ചൗധിരിയുടെ ചിരിയോടുള്ള ഐക്യദാര്‍ഡ്യമാണോ നിര്‍മ്മലയുടെ മൗനം എന്ന രീതിയിലും വ്യാഖ്യാനങ്ങള്‍ ഉയരുന്നുണ്ട്.

English summary
Prime Minister Narendra Modi on Wednesday lashed out at the Congress party while replying to the debate in both the houses of Parliament on the Motion of Thanks for the President's address.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X