റിപ്പോ നിരക്കിൽ മാറ്റം മാറ്റം വരുത്താതെ ആർബിഐ;നിരക്ക് 6.50 ആയി തുടരും
ഡൽഹി: പലിശ നിരക്കിൽ ഇത്തവണയും മാറ്റം വരുത്താതെ റിസർവ്വ് ബാങ്ക്. നിരക്ക് 6.50 ശതമാനമായി ആയി തുടരുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ധനനയസമിതിയുടെ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. ഇത് നാലാം തവണയാണ് ആർ ബി ഐയിൽ നിരക്കിൽ മാറ്റം വരുത്താതിരിക്കുന്നത്. ആർ ബി ഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.
പണപ്പെരുപ്പം അടക്കമുള്ള കാര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ ആർ ബി ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചതെന്ന് ഗവർണർ പറഞ്ഞു. സാമ്പത്തിക സ്ഥിരതയും എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയുമാണ് നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാന തത്വങ്ങൾ. സമീപ വർഷങ്ങളിലുണ്ടായ കനത്ത സാമ്പത്തിക ആഘാതങ്ങൾക്കിടെ സ്വീകരിച്ച നടപടികളാണ് സാമ്പത്തിക സ്ഥിരത നിലനിർത്താൻ സഹായിച്ചത്', അദ്ദേഹം കൂട്ടിച്ചേർത്തു.

വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിയ സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) എന്നിവയും യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും തുടരുമെന്നും ഗവർണർ അറിയിച്ചു. 2022 മെയ് മുതല്‍ തുടര്‍ച്ചയായി ആറു തവണ റിപ്പോ നിരക്ക് കൂട്ടിയിരുന്നു.250 അടിസ്ഥാന പോയിന്റുകളാണ് കൂട്ടിയത്. തുടർന്ന് നിരക്ക് ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്.












Click it and Unblock the Notifications