സ്വാതന്ത്ര്യദിന സന്ദേശം!!! പ്രധാനമന്ത്രിയെ തേടിയെത്തിയത് 8000 നിര്‍ദേശങ്ങള്‍ !!!
നരേന്ദ്ര മോദി ആപ്പിലൂടെയും മൈ ഗവ.ഇന്‍ പോര്‍ട്ടിലിലൂടെയുമാണ് നിര്‍ദേശങ്ങളെത്തിയത്.
ദില്ലി: സ്വതന്ത്ര്യ ദിനത്തെ തുടർന്ന് ജനങ്ങളോട് പുതിയ ആശയങ്ങൾ ആരാഞ്ഞ പ്രധാമന്ത്രി നരേന്ദ്രമോദിയെ തേടിയെത്തിയത് നിർദേശങ്ങളുടെ പെരുമഴ.പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരമ്പരയായ മൻകി ബാത്തിലാണ് ജനങ്ങളോട് നിർദേശങ്ങൾ അയക്കാൻ മോദി അഭ്യർഥിച്ചത്.
പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ച് 8000ത്തോളം ആശയങ്ങളാണ് ഇതിനോടകം തന്നെ ലഭിച്ചിട്ടുള്ളത്.നരേന്ദ്ര മോദി ആപ്പിലൂടെയും മൈ ഗവ.ഇന്‍ പോര്‍ട്ടലിലൂടെയുമാണ് നിര്‍ദേശങ്ങളെത്തിയത്. ആറായിരം നിര്‍ദേശങ്ങള്‍ നരേന്ദ്ര മോദി ആപ്പിലൂടെയും മൈ ഗവ.ഇന്‍ പോര്‍ട്ടലിലൂടെ രണ്ടായിരം നിർദേശങ്ങളുമെത്തി.സിഗററ്റുകളുടെ നിരോധനം തുടങ്ങി മരണാനന്തര ചടങ്ങിനോട് അനുബന്ധിച്ചുള്ള സദ്യ ഒഴിവാക്കുന്നതു വരെയുള്ള നിര്‍ദേശങ്ങള്‍ എത്തിയിട്ടുണ്ട്.

കൂടാതെ ഇത്തവണത്തെ സ്വതന്ത്ര്യ ദിന പ്രസംഗം ഒരുമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 2015 ലാണ് ഈ സംവിധാനം ആദ്യമായി കൊണ്ടുവന്നത്. ജനങ്ങളുടെ നിർദേശങ്ങൾ കേൾക്കുന്നതിനും അവരുമായി സംവാദിക്കുന്നതിലും തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.












Click it and Unblock the Notifications