Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമിര്‍ ഖാന്റെ ഭാര്യയ്ക്ക് നഗ്നയാക്കി പരിശോധിയ്ക്കപ്പെടണം... ഒരു ബിജെപി എംഎല്‍എ പറഞ്ഞത്

കാണ്‍പൂര്‍: രാജ്യത്തെ അസഹിഷ്ണുത കാരണം ഇന്ത്യ വിട്ടുപോകുന്നതിനെ കുറിച്ച് തന്റെ ഭാര്യ പറഞ്ഞുവെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാരദാന ചടങ്ങിലായിരുന്നു ഇത്.

ആമിറിന്റെ പരമാര്‍ശം ദേശദ്രോഹപരമാണെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ ശരിയ്ക്കും ഉള്ള അസഹിഷ്ണുത എന്താണെന്ന് രാജ്യം കണ്ടു. ചിലരുടെ അസഹിഷ്ണുത പരിധി വിടുകയും ചെയ്തു.

ഒരു പക്ഷേ ആമിര്‍ ഖാന്റെ ഭാര്യ കിരണ്‍ റാവുവിന് അമേരിയ്ക്കന്‍ വിമാനത്താവളത്തില്‍ നഗ്നയാക്കി പരിശോധിയ്ക്കാനാകും ഇഷ്ടമെന്ന് പറഞ്ഞത് ഒരു ബിജെപി എംഎല്‍എയാണ്.

രാജ്യം വിടുമോ

രാജ്യം വിടുമോ

എന്തൊക്കെ വന്നാലും ഇന്ത്യ വിടാന്‍ താന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ അസഹിഷ്ണുതയുടെ കാര്യത്തില്‍ താന്‍ പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ആമിര്‍ വ്യക്തമാക്കി.

നഗ്നയാക്കി പരിശോധന

നഗ്നയാക്കി പരിശോധന

ആമിര്‍ ഖാന്റെ ഭാര്യ കിരണ്‍ റാവുവിന് അമേരിയ്ക്കയിലെ വിമാനത്താവളത്തില്‍ നഗ്നയാക്കി പരിശോധിയ്ക്കപ്പെടാനായിരിക്കും ഇഷ്ടം എന്ന് പറഞ്ഞത് ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിയാണ്. ബിജെപിയുടെ എംഎല്‍എ.

 സതീഷ് മഹാന

സതീഷ് മഹാന

കാണ്‍പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയ സതീഷ് മഹാനയാണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയിരിയ്ക്കുന്നത്.

സംഭവം അതല്ലേ?

സംഭവം അതല്ലേ?

ആമിറിന്റെ അസഹിഷ്ണുത പരാമര്‍ശത്തെക്കുറിച്ചാണോ സതീഷ് പറഞ്ഞത് എന്ന ചിലര്‍ സംശയം പ്രകടിപ്പിയ്ക്കുന്നുണ്ട്. അമേരിയ്ക്കന്‍ വിമാനത്താവളങ്ങളില്‍ നഗ്നരാക്കി നടത്തുന്ന പരിശോധനയെകുറിച്ചായിരുന്നു മഹാനയുടെ പരാമര്‍ശം എന്നാണ് വാദം. പക്ഷേ അതില്‍ എന്തിനാണ് കിരണ്‍ റാവുവിനെ കൊണ്ടുവന്നത് എന്ന് ചോദിച്ചാല്‍ ഉത്തരമില്ല.

അസഹിഷ്ണുതയില്ല

അസഹിഷ്ണുതയില്ല

രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് പറയുന്നവരെല്ലാം ഇപ്പോള്‍ ആമിര്‍ ഖാനെ തെറിപറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. അപ്പോഴും അവര്‍ പറയുന്നത് അസഹിഷ്ണുതയില്ലെന്ന് തന്നെയാണ്.

കരി ഓയില്‍ പ്രയോഗം

കരി ഓയില്‍ പ്രയോഗം

എന്തായാലും ആമിര്‍ ഖാനെ നേരിട്ട് കിട്ടുന്നില്ല. അപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ സിനിമ പോസ്റ്ററുകളില്‍ കരി ഓയില്‍ ഒഴിച്ചാണ് ചിലര്‍ 'സഹിഷ്ണുത' പ്രകടിപ്പിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+