കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-എഎപി സഖ്യം ഉറപ്പിച്ചു; ദില്ലിയില്‍ ഒരു സീറ്റ് ബിജെപി വിമതന്!! ഡിഎന്‍എ റിപ്പോര്‍ട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
ആം ആദ്മിയും കോൺഗ്രസ്സും കൈകോർക്കുന്നു | Oneindia Malayalam

ദില്ലി: ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദില്ലിയില്‍ എഎപിയും കോണ്‍ഗ്രസും ഒരുമിച്ച് നീങ്ങും. ഇരുപാര്‍ട്ടികളും സഖ്യം ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്. ദില്ലിയിലെ ലോക്‌സഭാ സീറ്റുകള്‍ ഇരുപാര്‍ട്ടികളും തുല്യമായി പങ്കുവെക്കും. ഒരു സീറ്റ് ബിജെപി വിമത നേതാവിന് വിട്ടുകൊടുക്കുമെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മൂന്ന് മാസമായി നടത്തിവന്ന ചര്‍ച്ചയുടെ ഫലമാണ് സഖ്യരൂപീകരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസും എഎപിയും ഒന്നിക്കുന്നത് ദില്ലിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ദില്ലിയില്‍ തുല്യ ശക്തികളാണ് കോണ്‍ഗ്രസും എഎപിയും. സീറ്റ് വിഭജനവും പൂര്‍ത്തിയായി. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ....

സീറ്റ് വിഭജനം ഇങ്ങനെ

സീറ്റ് വിഭജനം ഇങ്ങനെ

ദില്ലിയില്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ മൂന്ന് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മല്‍സരിക്കും. മൂന്ന് മണ്ഡലങ്ങളില്‍ എഎപിയും മല്‍സരിക്കും. ബാക്കി വരുന്ന ഒരു സീറ്റ് ബിജെപി നേതൃത്വവുമായി ഉടക്കി പാര്‍ട്ടി വിട്ട മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹക്ക് വിട്ടുകൊടുക്കും.

അജയ് മാക്കന്‍ കളംവിടാന്‍ കാരണം

അജയ് മാക്കന്‍ കളംവിടാന്‍ കാരണം

യശ്വന്ത് സിന്‍ഹ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മല്‍സരിക്കുക. ഇദ്ദേഹത്തിന് എഎപിയും കോണ്‍ഗ്രസും പിന്തുണ നല്‍കിയാല്‍ വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ചര്‍ച്ചകളില്‍ ഉരുതിരിഞ്ഞതോടെയാണ് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അജയ് മാക്കന്‍ രാജിവെച്ചത്. പകരം മറ്റൊരു അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

നിയമസഭയിലെ അവസ്ഥ

നിയമസഭയിലെ അവസ്ഥ

ദില്ലി 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി ശക്തമായ മുന്നേറ്റം നടത്തിയതോടെ 2015ല്‍ കോണ്‍ഗ്രസ് നിലംപൊത്തുകയായിരുന്നു. നിലവിലെ നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലുമില്ല. എഎപിക്ക് 67 സീറ്റും ബാക്കി മൂന്ന് സീറ്റ് ബിജെപിക്കുമാണ് ലഭിച്ചത്.

തൂത്തുവാരിയത് ബിജെപി

തൂത്തുവാരിയത് ബിജെപി

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളിലും കോണ്‍ഗ്രസാണ് ജയിച്ചത്. എന്നാല്‍ 2014ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. എഎപി മല്‍സര രംഗത്ത് സജീവമായിരുന്നില്ല. മുഴുവന്‍ സീറ്റും ബിജെപിയാണ് സ്വന്തമാക്കിയത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസും എഎപിയും ഐക്യപ്പെട്ടിരിക്കുന്നത്.

മല്‍സരിക്കുന്ന മണ്ഡലങ്ങള്‍

മല്‍സരിക്കുന്ന മണ്ഡലങ്ങള്‍

ദില്ലി സൗത്ത്, ദില്ലി ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ലോക്‌സഭാ മണ്ഡലങ്ങളിലാകും എഎപി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക. ദിലീപ് പാണ്ഡെ, അതിഷി മാര്‍ലേന, രാഘവ് ചദ്ധ എന്നിവരായിരിക്കും എഎപി സ്ഥാനാര്‍ഥികള്‍. വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, ചാന്ദ്‌നി ചൗക്ക് എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മല്‍സരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 സഖ്യം മറ്റു മൂന്ന് സംസ്ഥാനങ്ങളിലും

സഖ്യം മറ്റു മൂന്ന് സംസ്ഥാനങ്ങളിലും

ദില്ലിയില്‍ മാത്രമല്ല മറ്റു മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് ജനവിധി തേടാന്‍ തീരുമാനിച്ചു. ഇവിടെ സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

എകെ ആന്റണിയുടെ സമിതി

എകെ ആന്റണിയുടെ സമിതി

ഒരു പാര്‍ട്ടിയുമായും സഖ്യം വേണ്ടെന്നാണ് ദില്ലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കോണ്‍ഗ്രസ് നേതാവ് ഡിഎന്‍എയോട് പറഞ്ഞു. സഖ്യസാധ്യതകള്‍ പരിശോധിക്കാന്‍ എകെ ആന്റണി അധ്യക്ഷനായ ഒരു സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് സഖ്യമുണ്ടാക്കിയതെന്നാണ് വിവരം.

വോട്ടുകള്‍ മാറിമറിയും

വോട്ടുകള്‍ മാറിമറിയും

2013ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെയും എഎപിയുടെയും വോട്ടുകള്‍ മാറി മറിയുകയാണ് പതിവ്. 2013ല്‍ ബിജെപിക്ക് 31 സീറ്റ് കിട്ടി. കോണ്‍ഗ്രസിന് എട്ടുസീറ്റും. എഎപിക്ക് 28 സീറ്റും ലഭിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി. ഏഴില്‍ ഏഴ് സീറ്റും ബിജെപി നേടി.

 സാധ്യത ഇങ്ങനെ

സാധ്യത ഇങ്ങനെ

കോണ്‍ഗ്രസിന് രാജ്യത്താകമാനം തിരിച്ചടി നേരിട്ട വര്‍ഷമായിരുന്നു 2014. എന്നാല്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസിന്റെയും എഎപിയുടെയും വോട്ടുകള്‍ ചേര്‍ത്താല്‍ ബിജെപിയേക്കാള്‍ അധികംവരും. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 67 സീറ്റില്‍ വിജയിച്ചു.

തിരിച്ചുവരുന്നു

തിരിച്ചുവരുന്നു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല. ബിജെപിക്ക് പതിവ് വോട്ടിങ് ശതമാനം ലഭിച്ചു. 2017ല്‍ നടന്ന റജൗരി ഗാര്‍ഡന്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ജയിച്ചത്. കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ എഎപിയുടെ സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച കാശ്് നഷ്ടമായി. എന്നാല്‍ 2017 ജൂണില്‍ നടന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. എഎപിയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞു. കോണ്‍ഗ്രസ് തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്.

അധ്യക്ഷനെ കാത്ത് കോണ്‍ഗ്രസ്

അധ്യക്ഷനെ കാത്ത് കോണ്‍ഗ്രസ്

നിലവില്‍ കോണ്‍ഗ്രസിന് ദില്ലിയില്‍ അധ്യക്ഷനില്ല. അജയ് മാക്കന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ അധ്യക്ഷയായി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. യോഗാനന്ദ് ശാസ്ത്രി, രാജ്കുമാര്‍ ചൗഹാന്‍, ഹാറൂണ്‍ യൂസഫ്, ഛതര്‍ സിങ് തുടങ്ങിയവരുടെ പേരുകളും അധ്യക്ഷ പദവിയിലേക്ക് ആലോചിക്കുന്നുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐഎംഎഫില്‍ ചരിത്രം സൃഷ്ടിച്ച് ഗീതാ ഗോപിനാഥ്; ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേറ്റുഐഎംഎഫില്‍ ചരിത്രം സൃഷ്ടിച്ച് ഗീതാ ഗോപിനാഥ്; ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേറ്റു

English summary
AAP-Congress reach deal, to support Yashwant Sinha, Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X