പ്രശ്നമുണ്ടാക്കുന്നത് വിശാലെന്ന് ചിമ്പു... തമിഴകത്തെ സിനിമാ രാഷ്ട്രീയം ഇങ്ങനെയോ?
ചെന്നൈ: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് 'അമ്മ' . ഇതുവരെ വലിയ പ്രശ്നമൊന്നും ഇല്ലാതെ അമ്മയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നുണ്ട്. എന്നാല്‍ തമിഴ്നാട്ടിലെ സ്ഥിതി അതല്ല കെട്ടോ...
അവിടത്തെ അഭിനേതാക്കളുടെ സംഘടനയുടെ പേര് നടികര്‍ സംഘം എന്നാണ്. പേരൊക്കെ കൊള്ളാം, പക്ഷേ ഇപ്പോള്‍ അതില്‍ നടക്കുന്നത് പരസ്യമായ ചേരിപ്പോരാണ്.
ശരത്കുമാര് നയിക്കുന്ന ഒരു വിഭാഗവും വിശാല്‍ നയിക്കുന്ന മറുവിഭാഗവും. ശരത് കുമാറിനൊപ്പം നില്ക്കുന്ന ചിമ്പു കഴിഞ്ഞ ദിവസം വിശാലിനെതിരെ ആഞ്ഞടിയ്ക്കുകയായിരുന്നു.

നടികര്‍ സംഘം
തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദങ്ങളെല്ലാം.

രണ്ട് ചേരി
ശരത് കുമാറിന്റെ നേതൃത്വത്തില്‍ ഒരു ചേരിയും വിശാലിന്റെ നേതൃത്വത്തില്‍ മറുചേരിയും ആയിട്ടാണ് മത്സരം.

ചെളിവാരിയെറിയല്‍
ഇരുകൂട്ടരും പരസ്പരം ചെളിവാരി എറിയലുകള്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഒടുവില്‍ അത് പത്രസമ്മേളനം വിളിച്ച് ചീത്ത പറയുന്ന രീതിയിലെത്തിയിരിയ്ക്കുന്നു.

വിശാലിനെതിരെ ചിമ്പു
ശരത് കുമാറിന്റെ സംഘത്തിലാണ് ചിലമ്പരശന്‍ എന്ന ചിമ്പു. നടികര്‍ സംഘത്തിലെ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരന്‍ വിശാല്‍ ആണെന്നാണ് ചിമ്പുവിന്റെ ആരോപണം.

എന്ത് ചെയ്തിട്ടാണ് ഈ പറയുന്നത്
നടികര്‍ സംഘത്തെ കുറിച്ച് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ വിശാല്‍ ആരാണ് എന്ന രീതിയില്‍ ആയിരുന്നു ചിമ്പുവിന്റെ ചോദ്യം. എന്താണ് സംഘത്തിന് വേണ്ടി വിശാല്‍ ചെയ്തതെന്നും ചിമ്പു ചോദിയ്ക്കുന്നു.

എസ്പിഐ സിനിമ
നടികര്‍ സംഘത്തിന്റെ കെട്ടിടം ഇടിച്ച് നിരത്തി അവിടെ തീയേറ്റര്‍ പണിയാന്‍ എസ്പിഐ സിനിമയുമായി കരാര്‍ ഒപ്പിട്ടതായിരുന്നു വിശാല്‍ വലിയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. അന്ന് എതിനെ എന്തുകൊണ്ട് എതിര്‍ത്തില്ലെന്നാണ് ഇപ്പോള്‍ ചിമ്പു ചോദിയ്ക്കുന്നത്.

സിസിഎല്ലാണോ പ്രശ്നം
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തമിഴ് നാട് ടീമിന്റെ ക്യാപ്റ്റനായിരുന്നു വിശാല്‍. ഇതിനിടയിലാണ് ശരത് കുമാറുമായി വിശാല്‍ തെറ്റുന്നത് എന്നാണ് ശരത് കുമാറിന്റെ ഭാര്യ രാധിക ശരത് കുമാര്‍ പറയുന്നത്.

വിശാല്‍ നിശബ്ദന്‍
ഇത്രയേറെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും പരസ്യമായി പത്രസമ്മേളനം നടത്തിയിട്ടും വിശാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാണ്ഡവര്‍ അണി
പാണ്ഡവര്‍ അണി എന്ന പേരിലാണ് വിശാലിന്റെ സംഘം അറിയപ്പെടുന്നത്.

തിരഞ്ഞെടുപ്പ് നടക്കും
ഒക്ടോബര്‍ 18 നാണ് നടികര്‍ സംഘത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള മത്സരം നടക്കുന്നത്. അതിന് മുമ്പ് പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള ശ്രമത്തിലാണ് മറ്റ് സിനിമ സംഘടനകള്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications