കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതി വിരട്ടി; കോണ്‍ഗ്രസ് വീണു, മധ്യപ്രദേശില്‍ കേസുകള്‍ പിന്‍വലിക്കും!! സര്‍ക്കാര്‍ നടപടി തുടങ്ങി

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തന്റെ ആദ്യ ലക്ഷ്യം നേടി ബിഎസ്പി അധ്യക്ഷ മായാവതി. ഭാരത് ബന്ദുമായി ബന്ധപ്പെട്ട് ദളിതുകള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന മായാവതിയുടെ ആവശ്യം മധ്യപ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചു. കേസ് പിന്‍വലിക്കുന്നതിന് നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

ദളിതുകള്‍ക്കെതിരെ മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്തെടുത്ത എല്ലാ കേസുകളും പിന്‍വലിക്കാനും തത്വത്തില്‍ തീരുമാനിച്ചു. ദളിതുകള്‍ക്കെതിരായ കേസ് റദ്ദാക്കിയില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് മായാവതി മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. തീരുമാനങ്ങള്‍ ഇങ്ങനെ....

മായാവതിയുടെ ആവശ്യം

മായാവതിയുടെ ആവശ്യം

ദളിത് സമരത്തിനിടെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വ്യാപകമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ദളിതുകള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. എല്ലാം കള്ളക്കേസാണെന്നും പിന്‍വലിക്കണമെന്നുമാണ് മായാവതി തിങ്കളാഴ്ച ആവശ്യപ്പെട്ടത്.

 നടപടി തുടങ്ങിയെന്ന് മന്ത്രി

നടപടി തുടങ്ങിയെന്ന് മന്ത്രി

മായാവതിയുടെ ആവശ്യം മധ്യപ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചു. ദളിത് പ്രക്ഷോഭത്തിനിടെ എടുത്ത എല്ലാ രാഷ്ട്രീയ കേസുകളും പിന്‍വലിക്കാന്‍ നടപടി തുടങ്ങിയതായി നിയമമന്ത്രി പിസി ശര്‍മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ദളിതുകള്‍ക്കെതിരെ മാത്രമല്ല

ദളിതുകള്‍ക്കെതിരെ മാത്രമല്ല

ദളിതുകള്‍ക്കെതിരെ മാത്രമല്ല, ബിജെപി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ഒട്ടേറെ കേസെടുത്തിരുന്നു. ഈ കേസുകളെല്ലാം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു. കൂടെയാണ് ദളിതുകള്‍ക്കെതിരായ കേസും പിന്‍വലിക്കുക.

ജീവനക്കാരും രക്ഷപ്പെടും

ജീവനക്കാരും രക്ഷപ്പെടും

ബിജെപി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രക്ഷോഭം നടന്നിരുന്നു. സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഇതില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഈ കേസുകളും പിന്‍വലിക്കുന്ന കാര്യം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്

നിയമകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി മന്ത്രി വിഷയം ചര്‍ച്ച ചെയ്തു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രി കമല്‍നാഥിന് സമര്‍പ്പിക്കും. അതിന് ശേഷം കേസുകള്‍ പിന്‍വലിക്കാന്‍ നടപടി തുടങ്ങുമെന്നും മന്ത്രി ശര്‍മ വിശദീകരിച്ചു. അനാവശ്യമായി കേസെടുക്കുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ജെഡിഎസിനെ മെരുക്കാന്‍ രാഹുലിന്റെ മറുതന്ത്രം; മൂന്ന് പാര്‍ട്ടികളെ നിയോഗിച്ചു, ജെഡിഎസ് നോട്ടം കേരളംജെഡിഎസിനെ മെരുക്കാന്‍ രാഹുലിന്റെ മറുതന്ത്രം; മൂന്ന് പാര്‍ട്ടികളെ നിയോഗിച്ചു, ജെഡിഎസ് നോട്ടം കേരളം

English summary
After Mayawati's 'warning', MP govt decides to withdraw political cases filed during Dalit agitation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X