കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്റെ ചര്‍ച്ച ഇന്ത്യയോടല്ല, ഹുറിയത്തിനോട്... വന്‍ പ്രകോപനം

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും പാകിസ്താന്‍. ഇന്ത്യയുടേയപും പാകിസ്താന്റേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് കശ്മീരിലെ വിഘടനവാദി നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിയ്ക്കുന്നു എന്നാണ് വിവരം.

ആഗസ്റ്റ് 23 നാണ് പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍ജത് അസിസ് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതി മുമ്പായി ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ വിവിധ വിഭാഗങ്ങളുടെ നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതായാണ് വിവരം.

Geelani

അയ്യിദ് അലി ഷാ ഗീലാനി, മിര്‍വെയിസ് ഒമര്‍ ഫറൂഖ്, യാസീന്‍ മാലിക് എന്നിവരെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിയ്ക്കുന്നത്. ഇക്കാര്യം ഹുറിയത് നേതാക്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. പാകിസ്താന്‍റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ടെലിഫോണിലാണ് ഇവരെ ബന്ധപ്പെട്ടത്.

ആഗസ്റ്റ് 23 ന് ദില്ലിയിലെ പാക് ഹൈക്കമ്മീഷനില്‍ നടത്തുന്ന വിരുന്നിലേയ്ക്കാണ് ഇവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്. ദേശീയ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മുമ്പ് പാകിസ്താന്‍ നടത്തുന്ന നീക്കം തികച്ചും പ്രകോപനപരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുമ്പ് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ നടത്തുന്നതിന് മുമ്പും പാകിസ്താന്‍ ഇത്തരം നടപടി സ്വീകരിച്ചിരുന്നു. അന്ന് ആ ചര്‍ച്ചകള്‍ തന്നെ മാറ്റിവയ്ക്കപ്പെട്ടിരുന്നു.

English summary
Ahead of the upcoming National Security Advisor (NSA)-level talks, Pakistan High Commissioner Abdul Basit extended an invitation to the Hurriyat leaders for Pakistan NSA Sartaj Aziz's reception party to be held on August 23.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X