മുംബൈയില്‍ അഞ്ജാതമായ പറക്കുന്ന വസ്തുക്കള്‍ കണ്ടതായി എയര്‍ഇന്ത്യ പൈലറ്റുമാര്‍
മുംബൈ: ആകാശത്ത് പാരാഗ്‌ളൈഡറുകള്‍ പോലെയോ ബലൂണുകള്‍ പോലെയോ ഉള്ള അഞ്ജാത വസ്തുക്കള്‍ കണ്ടതായി എയര്‍ ഇന്ത്യ പൈലറ്റ്. മുംബൈയില്‍ നിന്നും ചെന്നൈയിലേയ്ക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് ആകാശത്ത് അഞ്ജാത വസ്തുക്കള്‍ കണ്ടത്.
വിമാനം ടേക്ക് ഓഫ് ചെയ്ത് അല്‍പ്പസമയത്തിനകമാണ് ദുരൂഹമായ സാഹചര്യത്തില്‍ പറക്കും വസ്തുക്കള്‍ ആകാശത്ത് കണ്ടത്. പാരച്യൂട്ടുകള്‍ പോലുള്ള നാല് വസ്തുക്കളാണ് കണ്ടത്. പൈലറ്റുമാര്‍ എയര്‍ട്രാഫിക് കണ്‍ട്രോളറിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി. മഞ്ഞ, ചുവപ്പ്, നീല, പച്ച നിറങ്ങളിലുള്ള വസ്തുക്കളാണ് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സംഭവം.ജനവരി 13 ന് ജുഹുവിലും ഇത്തരത്തില്‍ ആകാശത്ത് ആറ് പാരാഗ്‌ളൈഡറുകള്‍ കാണപ്പെട്ടിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിയ്ക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications