കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടുംകല്‍പ്പിച്ച് ഇന്ത്യ; സൈനികരെ തിരിച്ചുവിളിച്ചു, 2700 കോടി അനുവദിച്ച് പ്രതിരോധ മന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
ആയുധങ്ങൾക്ക് വൻ തുക അനുവദിച്ച് കേന്ദ്രം | Oneindia Malayalam

ദില്ലി: പാകിസ്താനുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യ സൈനിക മേഖലയില്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തീരുമാനിച്ചു. ആയുധങ്ങളും കപ്പലുകളും വാങ്ങുന്നതിനാണ് പണം വിനിയോഗിക്കുക. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ പ്രതിരോധ കൗണ്‍സിലിന്റേതാണ് തീരുമാനം.

പാകിസ്താന്‍ സൈനിക വിമാനം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുകയും ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തിരിക്കെയാണ് ദില്ലിയില്‍ ചേര്‍ന്ന പ്രതിരോധ കൗണ്‍സില്‍ സൈന്യത്തിന് കൂടുതല്‍ പണം ചെലവഴിക്കാന്‍ തീരുമാനിച്ചത്. അതിനിടെ അവധിയില്‍ പോയ എല്ലാ സൈനികരെയും തിരിച്ചുവിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സങ്കീര്‍ണമായ പശ്ചാത്തലത്തിലാണ് തീരുമാനം....

സൈന്യം ഏറ്റെടുത്തു

സൈന്യം ഏറ്റെടുത്തു

അതിര്‍ത്തി സംസ്ഥാനങ്ങളിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കശ്മീരിലെയും പഞ്ചാബിലെയും പ്രധാന റോഡുകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. വിമാനത്താവളങ്ങള്‍ ഭാഗികമായി അടച്ചു. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇപ്പോള്‍ പൂര്‍ണമായും സൈന്യത്തിനാണ്.

 സജ്ജരാകാന്‍ രാജ്‌നാഥ് സിങ്

സജ്ജരാകാന്‍ രാജ്‌നാഥ് സിങ്

കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. അതേസമയം, ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങള്‍ അടയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം മാറ്റിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാകണമെന്ന് സൈന്യത്തിന് രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കി.

സൈനികരെ തിരിച്ചുവിളിച്ചു

സൈനികരെ തിരിച്ചുവിളിച്ചു

അതേസമയം, അവധിയിലുള്ള സൈനികരെ തിരിച്ചുവിളിച്ചു. രാജ്‌നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും രഹസ്യാന്വേഷണ വിഭാഗം മേധാവികളുമായും ചര്‍ച്ച നടത്തി. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ സൈനിക മേധാവികളുടെ യോഗം വിളിച്ചു. നിലവിലെ സാഹചര്യങ്ങള്‍ മന്ത്രിയും സൈനിക മേധാവികളും ചര്‍ച്ച ചെയ്യും.

ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍

ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍

പ്രതിരോധ മന്ത്രി അധ്യക്ഷയായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ബുധനാഴ്ച യോഗം ചേര്‍ന്നു. നാവിക സേനയ്ക്ക് കപ്പല്‍ വാങ്ങുന്നതിനടക്കം 2700 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ആയുധങ്ങളും വാങ്ങും. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള വാങ്ങലുകള്‍ക്ക് നേതൃത്വം നല്‍കുന്ന കൗണ്‍സിലാണിത്.

ഐക്യരാഷ്ട്രസഭയുടെ പ്രതികരണം

ഐക്യരാഷ്ട്രസഭയുടെ പ്രതികരണം

മൂന്ന് പരിശീലന കപ്പല്‍ വാങ്ങും. വനിതാ ഓഫീസര്‍മാര്‍ക്കടക്കം പരിശീലനം നല്‍കും. രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസ പ്രവര്‍ത്തനം, മരുന്ന് വിതരണം തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നല്‍കുക. അതിര്‍ത്തിയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കെയാണ് പ്രതിരോധ സമിതിയുടെ തീരുമാനം. ഇന്ത്യയും പാകിസ്താനും സമാധാനത്തിന്റെ പാത സ്വ്ീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

 ഇരുഭാഗത്തും മരണങ്ങള്‍

ഇരുഭാഗത്തും മരണങ്ങള്‍

പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷ കലുഷിതമായിരിക്കുകയാണ്.. പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികരാണ് കൊലപ്പെട്ടത്. തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ബാലാകോട്ടില്‍ നൂറിലധികം പേരെ കൊലപ്പെടുത്തി. ഇതോടെ ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ യുദ്ധത്തിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിമാനങ്ങള്‍ തകര്‍ത്തു

വിമാനങ്ങള്‍ തകര്‍ത്തു

ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നാണ് പാകിസ്താന്‍ സൈന്യം അറിയിച്ചത്. പാകിസ്താന്റെ ഒരു വിമാനം വെടിവച്ചിട്ടുവെന്ന് ഇന്ത്യന്‍ സൈന്യവും അറിയിച്ചു. കശ്മീരില്‍ വിമാന നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ് സൈന്യം. പാകിസ്താനിലെ അതിര്‍ത്തി നഗരങ്ങളില്‍ അവരും വിമാന നിരോധനം പ്രഖ്യാപിച്ചു. ഇതോടെ ശക്തമായ യുദ്ധത്തിനുള്ള ഒരുക്കമാണെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നു.

 ഇന്ത്യ സ്ഥിരീകരിച്ചു

ഇന്ത്യ സ്ഥിരീകരിച്ചു

രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തങ്ങള്‍ വെടിവച്ചിട്ടുവെന്ന് പാക് സൈന്യം അവകാശപ്പെട്ടു. ഒരു ഇന്ത്യന്‍ പൈലറ്റിനെയും അറസ്റ്റ് ചെയ്തുവെന്ന് അവര്‍ പറയുന്നു. തങ്ങളുടെ അതിര്‍ത്തിയില്‍ കടന്ന ഇന്ത്യന്‍ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് പാകിസ്താന്‍ പറുയന്നു. ഒരു വിമാനം തകര്‍ന്നു വീണുവെന്നും സൈനികനെ കാണാനില്ല എന്നും ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍

ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍

ഇന്ത്യന്‍ സൈന്യത്തിന് ശക്തമായ ഒരു സര്‍പ്രൈസ് തരുമെന്ന് പാക് സൈനിക ജനറല്‍ ആസിഫ് ഗഫൂര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്നും പാകിസ്താന്‍ അവകാശപ്പെട്ടത്. തങ്ങള്‍ വെടിവച്ചിട്ട ഒരു വിമാനം ഇന്ത്യയിലാണ് വീണതെന്നും പാകിസ്താന്‍ പറയുന്നു. പാക് വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.

അടിയന്തര യോഗങ്ങള്‍

അടിയന്തര യോഗങ്ങള്‍

അതിനിടെ പാകിസ്താന്‍ ഊര്‍ജ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു. സൈന്യത്തിന് ആവശ്യമായ എണ്ണ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് യോഗം. ഇന്ത്യയിലും നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. എല്ലാ അര്‍ധസൈനിക വിഭാഗത്തിന്റെയും മേധാവികളുമായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തി.

താളംതെറ്റി വിമാനങ്ങള്‍, വിപണിയിലും നഷ്ടം

താളംതെറ്റി വിമാനങ്ങള്‍, വിപണിയിലും നഷ്ടം

അതിര്‍ത്തിയിലെ യുദ്ധസാഹചര്യം അന്താരഷ്ട്ര വിമാന സര്‍വീസുകളെ ബാധിച്ചു. ചില വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പാകിസ്താന്‍ എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചുവെന്നാണ് ഒടുവിലെ വിവരം. യുദ്ധസാഹചര്യത്തിലേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ വിപണികള്‍ കൂപ്പുകുത്തി. സെന്‍സെക്‌സ് 60 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. രാവിലെ വിപണി വന്‍ നേട്ടത്തിലായിരുന്നു.

2 ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് പാകിസ്താന്‍; പൈലറ്റ് അറസ്റ്റില്‍, പാക് വിമാനം ഇന്ത്യ തകര്‍ത്തു2 ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് പാകിസ്താന്‍; പൈലറ്റ് അറസ്റ്റില്‍, പാക് വിമാനം ഇന്ത്യ തകര്‍ത്തു

English summary
Approval granted for purchase of defence equipment worth Rs 2,700 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X