കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യ പേപ്പർ ചോർച്ച; മന്ത്രി പ്രകാശ് ജാവദേക്കറെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് കോൺഗ്രസ്!

  • By Desk
Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കറെയും സിബിഎസ്ഇ ചെയര്‍പേഴ്‌സണ്‍ അനിത കര്‍വാളിനെയും തല്‍സ്ഥാനത്തുനിന്നു നീക്കണമെന്ന് കോണ്‍ഗ്രസ്. സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രത്തിന്റെയും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് കഴിഞ്ഞ ദിവസം ചോര്‍ന്നത്. ഇതേതുടര്‍ന്നു പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.

ഇനി 28 ലക്ഷം വിദ്യാർ‍ത്ഥികൾ വീണ്ടും പരീക്ഷയെഴുതേണ്ടി വരും. സഭവത്തിൽ പ്രകാശ് ജാവദേക്കറിനും അനിത കർവാളിനും മാറി നിൽക്കാനാകില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം ലക്ഷക്കണക്കിന് പ്ലസ്​ ടു, പത്താം ക്ലാസ്​ വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിന് മുമ്പു തന്നെ ചോദ്യ പേപ്പർ ചോർന്ന സംഭവം സിബിഎസ്ഇ അധികൃതർ അറിഞ്ഞിരുന്നതായി റിപ്പോർട്ടുകൾ. ബുധനാഴ്ച നടക്കുന്ന പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചൊവ്വ വൈകീട്ട് സിബിഎസ്ഇ ചെയർപേഴ്സണ് ലഭിച്ചിരുന്നു.

Prakash Javadekar

ചോദ്യപേപ്പർ ചോർന്നെന്ന് വ്യക്തമായിട്ടും പരീക്ഷ പിൻവലിക്കാതിരുന്ന ബോർഡിൻറെ നടപടിയിൽ വിദ്യാർഥികൾ പ്രതിഷേധം രേഖപ്പെടുത്തി. ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. ഇതിനിടയിലാണ് കേന്ദ്രമന്ത്രിയെയും സിബിഎസ്ഇ ചെയർപേഴ്സണെയും തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന തട്ടിപ്പുകളെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മോദിയ്ക്കിട്ട് ട്വിറ്ററില്‍ കൊട്ടിയിരിക്കുന്നത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനിലെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ദില്ലി -ഉത്തര്‍ പ്രദേശ് പൊലീസ് നാലുപേരെ പിടികൂടിയിരുന്നു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് തീയതി മുന്‍കൂട്ടി പ്രഖ്യാപിച്ച ബിജെപി ഐടി സെല്‍ തലവന്റെ അമളിയും വാര്‍ത്തയായി വന്നിരുന്നു. ഇതിനെയെല്ലാം പരിഹസിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മോദിക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.

English summary
The Congress on Thursday demanded removal of Union Human Resource Development Minister Prakash Javadekar and the Central Board of Secondary Education (CBSE) Chairperson in connection with the CBSE paper leak case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X