കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടിഎം കാര്‍ഡുകളാക്കി, സമ്മതമില്ലാതെ ബാങ്ക് അക്കൗണ്ടും, ദുരൂഹത?

കോളേജ് ഐഡന്റിറ്റി കാര്‍ഡുകള്‍ തന്നെ എടിഎം കാര്‍ഡുകളായി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയ കോളേജ് അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ രംഗത്ത്.

  • By Gowthamy
Google Oneindia Malayalam News

താനെ : കോളേജ് ഐഡന്റിറ്റി കാര്‍ഡുകള്‍ തന്നെ എടിഎം കാര്‍ഡുകളായി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയ കോളേജ് അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ രംഗത്ത്. താനെയിലെ വിദ്യപ്രസാരക് മണ്ഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ആദ്യമായി ഇത്തരമൊരു സൗകര്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ജി പി പാര്‍സിക് ബാങ്കുമായി ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ പദ്ധതിയില്‍ ദുരൂഹത ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്. സമ്മതമില്ലാതെ ബാങ്കില്‍ തങ്ങളുടെ പേരില്‍ അക്കൗണ്ട് എടുത്തതാണ് വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചിരിക്കുന്നത്.

കോളേജിലേക്ക് പ്രവേശിക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡായും എടിഎം കാര്‍ഡായും ഉപയോഗിക്കാവുന്ന കോംബോ കാര്‍ഡ് നല്‍കാനാണ് കോളേജ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി അധികൃതര്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ എടിഎം മെഷീന്‍ ക്യാംപസിനുള്ളില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ 15,000 വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സമ്മതമില്ലാതെ സീറോ ബാലന്‍സ് അക്കൗണ്ടും ഓപ്പണ്‍ ചെയ്തു.

ATM

ഇക്കാര്യം അറിയിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ജി പി പാര്‍സിക് ബാങ്കില്‍ നിന്ന് ഫോണിലേക്ക് മെസേജ് വന്നിരുന്നുവെന്നും ഇതിനെ കുറിച്ച് ബാങ്കില്‍ പോയി അന്വേഷിച്ചപ്പോഴായിരുന്നു സംഭവത്തെ കുറിച്ച് അറിഞ്ഞതെന്നുമായിരുന്നു വിദ്യാര്‍ഥികള്‍ പറയുന്നത്. ഇക്കാര്യം സംബന്ധിച്ച് ഒരിക്കല്‍ പോലും സര്‍ക്കുലറോ നോട്ടീസോ നല്‍കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സമ്മതമില്ലാതെ വിവരങ്ങള്‍ ബാങ്കിന് കൈമാറിയത് ശരിയായ രീതിയല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം.

കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറോ ബാലന്‍സ് അക്കൗണ്ട് ആവശ്യപ്പെട്ട് കോളേജ് അധികൃതരാണ് സമീപിച്ചതെന്ന് ജിപി പാര്‍സിക് ബാങ്ക് ഐടി വിഭാഗം അസിസ്റ്റന്റ് മാനേജര്‍ മഹേന്ദ്ര ഭോയിര്‍ പറയുന്നു. അതേസമയം ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് കോളേജ് രജിസ്ട്രാര്‍ പറയുന്നത്. ഇതിനായി ബാങ്ക് പണം ഈടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ ആവശ്യമണ്ടെങ്കില്‍ മാത്രം കാര്‍ഡ് ഉപയോഗിച്ചാല്‍ മതിയെന്നാണ് രജിസ്ട്രാര്‍ പറയുന്നത്.

ഇത് വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് നല്‍കുന്ന സേവനമാണെന്നും ഇക്കാര്യം ഓഗസ്റ്റ് ഒന്നിന് വിദ്യാര്‍ത്ഥികളെ അറിയിച്ചതാണെന്നും രജിസ്ട്രാര്‍ പറയുന്നു. ഇതുവരെ 150 വിദ്യാര്‍ഥികള്‍ക്കാണ് കോംബോ കാര്‍ഡുകള്‍ നല്‍കിയത്. വിദേശ സര്‍വകലാശാലകളില്‍ ഇത്തരം സേവനങ്ങള്‍ ലഭ്യമാണെന്നും ഇതുകൊണ്ട് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മുംബൈ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എം. എ ഖാന്‍ പറയുന്നു.

English summary
Vidya Prasarak Mandal (VPM) institute in Thane is the first of its kind to allow college identity cards to double as a debit card of G P Parsik Bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X