കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്!!! പുതുയുഗപ്പിറവിയെന്ന് അമിത് ഷാ

മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വഗതം ചെയ്ത് കോൺഗ്രസ്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വഗതം ചെയ്ത് കോൺഗ്രസ്. മുസ്ലീം സ്ത്രീകളുടെ മൗലികാവകാശവും ലിംഗനീതിയിലേക്കും തുല്യതയിലേക്കും അടുപ്പിക്കുന്ന നല്ല തീരുമാനമാണ് കോടതിയെടുത്തതെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു.കൂടാതെ ഞങ്ങൾ സുപ്രീം കോടതി വിധിയെ പ്രകീർത്തിക്കുന്നു. വ്യക്തിനിയമങ്ങളെ സംരക്ഷിക്കുന്നതാണ് വിധി. അതേസമയം, മുത്തലാഖിനെ ആക്ഷേപിക്കുകയും ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ അറിയിച്ചു. മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള കോടതി വിധി അഭിമാനകരമാണെന്നും അതിനെ സ്വഗതം ചെയ്യുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഈശ്വർ വർത്ത ഏജൻസിയായ എഎൻഐ യോട് പറഞ്ഞു.

 മുത്തലാഖ് വിധി!!! ലിംഗ സമത്വത്തിലേക്കുള്ള അടുത്ത ചുവടുവയ്പ്പെന്ന് മനേക ഗാന്ധി മുത്തലാഖ് വിധി!!! ലിംഗ സമത്വത്തിലേക്കുള്ള അടുത്ത ചുവടുവയ്പ്പെന്ന് മനേക ഗാന്ധി

മുത്തലാഖിനെ നിരോധിച്ചു കൊണ്ടുള്ള വിധിയെ സ്വഗതം ചെയ്ത് ഭരണപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സുപ്രീം കോടതി വിധിയെ സ്വഗതം ചെയ്യുന്നുവെന്നും തുല്യതയിലേക്കുള്ള മുസ്ലീം സ്ത്രീകളുടെ യാത്രയിൽ പുതുയുഗപ്പിറവിയാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അറിയിച്ചു.

thriple thalaqu

ബിജെപി നേതാവ് ഷാസിയ ഇൽമി : മുത്തലാഖ് ഖുറാന് വിരുദ്ധമാണ്. ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും വിരുദ്ധമാണ്. ഷബാനു മുതൽ സൈറ ബാനു വരെയുള്ളവർ എത്തുന്നതോടെ വൃത്തം പൂർണമാകുന്നു. മുത്തലാഖ് വേണ്ട.

കേന്ദ്രമന്ത്രി വിജയ് ഗോയാൽ: ഞങ്ങൾ ആത്മവിശ്വാസത്തിലാണ്. മുത്തലാഖ് എന്ന ദുരാചാരത്തിനാണ് അന്ത്യമായിരിക്കുന്നത്

മുസ്ലീം വ്യക്തിനിയമ ബോർഡ് കോൺസൽ സഫർയാബ് സിലാനി: മുത്തലാഖ് വിഷയത്തിലെ സുപ്രീം കോടതി വിധിയെ മാനിക്കുന്നു. മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ നിയമവിഭാഗം വിധി വിശദമായി പരിശോധിക്കും. ഇതിനനുസരിച്ച് മുസ്ലീം നിയമ ബോർഡിന്റെ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ഉപദേശം നൽകും. സെപ്റ്റംബർ 10ന് ഭോപാലിൽ ബോർഡ് യോഗം ചേർന്ന് ഭാവികാര്യങ്ങൾ തീരുമാനിക്കും.

സുബ്രഹ്മണ്യൻ സ്വാമി : സൂക്ഷ്മബുദ്ധിയുള്ളതാണ് സുപ്രീം കോടതി വിധി. വിധിയെ സ്വാഗതം ചെയ്യുന്നു.

ശിവരാജ് സിങ് ചൗഹാൻ: സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്നും ആധുനിക സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമായിരുന്നു മുത്തലാഖ്. നിയമനിർമാണത്തിന് കേന്ദ്ര സർക്കാർ വേഗം ഇടപെടണം.

English summary
Soon after the Supreme Court struck down the age-old practice of ?Triple Talaq? among the Muslim community, the Congress on Tuesday, while welcoming the same, dismissed any violation of the Muslim Personal Law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X