അശ്ലീല സൈറ്റുകള്‍ നിരോധിച്ച് തുടങ്ങി... അപ്പോള്‍ ആര്‍ട്ടിക്കിള്‍ 21 ?
ദില്ലി: പുകയിലയും മദ്യവും നിരോധിച്ചതുപോലെ, ബീഫും കോഴിമുട്ടയും നിരോധിച്ചത് പോലെ ആശ്ലീലം നിരോധിയ്ക്കാന്‍ ഏതെങ്കിലും ഭരണകൂടത്തിന് കഴിയുമോ...? ഇല്ലെന്ന് പറയരുത്... കഴിയും എന്ന് തന്നെ പറയേണ്ടി വരും.
രാജ്യം അടുത്തതായി നേരിടാന്‍ പോകുന്നത് ഇന്റര്‍നെറ്റ് വഴിയുടെ അശ്ലീലത്തിന് സമ്പൂര്‍ണ നിരോധനമാണ്. ഇപ്പോള്‍ തന്നെ പരിപാടി തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പല പ്രമുഖ അശ്ലീല വെബ്‌സൈറ്റുകളും ഇപ്പോള്‍ കിട്ടുന്നില്ലെന്നാണ് പരാതി. എംടിഎല്‍എല്‍, ബിഎസ്എന്‍എല്‍, എസിടി ഐഎസ്പി എന്നീവയുടെ സേവനങ്ങള്‍ ഉപയോഗിയ്ക്കുന്നവര്‍ക്കാണ് പല സൈറ്റുകളും കിട്ടാത്തത്. അപ്പോള്‍ പിന്നെ സുപ്രീം കോടതി പറഞ്ഞ കാര്യങ്ങളൊക്കെ എവിടെ പോയി?
അശ്ലീല സൈറ്റുകള്‍ നിരോധിച്ച് തുടങ്ങി

കിട്ടുന്നില്ല
പല പ്രമുഖ ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാതാക്കളുടേയും സേവനം ഉപയോഗിയ്ക്കുന്നവര്‍ക്കാണ് അശ്ലീല സൈറ്റുകള്‍ ലഭിയ്ക്കാതെ ആയത്.

പറയുന്നതെന്ത്?
'അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഈ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തിരിയ്ക്കുന്നു' എന്ന സന്ദേശമാണത്രെ സൈറ്റ് തുറന്നാല്‍ കാണുന്നത്.

ബിഎസ്എന്‍എല്‍, എംടിഎന്‍
ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, എസിടി ഐഎസ്പി എന്നീ കന്പനികളുടെ സേവനം ഉപയോഗിയ്ക്കുന്നവര്‍ക്കാണ് ഇപ്പോള്‍ പല സൈറ്റുകളും കിട്ടാതായത്.

എയര്‍ടെല്‍, ടാറ്റ
എയര്‍ടെല്‍, ടാറ്റ ഫോട്ടോണ്‍, എംടിഎസ് എന്നിവയുടെ സേവനങ്ങള്‍ ഉപയോഗിയ്ക്കുന്നവര്‍ക്ക് നിലവില്‍ പ്രശ്‌നങ്ങളില്ല.

മൊബൈലിലും ഓക്കെ
ലാപ്‌ടോപ്പിലും ഡെസ്‌ക് ടോപ്പിലും അശ്ലീല സൈറ്റ് കിട്ടുന്നില്ലെങ്കിലും മൊബൈല്‍, ടാബ്ലെറ്റ് എന്നിവയില്‍ കിട്ടാന്‍ ഇപ്പോള്‍ ഒരു കുഴപ്പവും ഇല്ല കെട്ടോ.

13 ല്‍ 11 ഉം
13 പ്രഖ അശ്ലീല സൈറ്റുകളില്‍ 11 എണ്ണവും ഇപ്പോള്‍ കിട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

സുപ്രീം കോടതി പറഞ്ഞതോ?
അശ്ലീല സൈറ്റുകള്‍ നിരോധിയ്ക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതി നടത്തിയ നിരീക്ഷണം. ഭരണ ഘടന പ്രകാരം പൗരന്റെ വ്യക്തി സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുകയറ്റമാകും അത് എന്നായിരുന്നു നിരീക്ഷണം.

ഔദ്യോഗിക അറിയിപ്പില്ല
എന്തായാലും അശ്ലീല സൈറ്റുകള്‍ നിരോധിയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിപ്പുകളൊന്നും തന്നെ നല്‍കിയിട്ടില്ല.

സോഷ്യല്‍ മീഡിയ പണി തുടങ്ങി
അശ്ലീല സൈറ്റുകളുടെ നിരോധനം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ ഏറെ പ്രതികരണങ്ങള്‍ വന്നു കഴിഞ്ഞു. അതിരൂക്ഷമായ ആക്ഷേപഹാസ്യം ഭാഷയിലാണ് വിമര്‍ശനം.












Click it and Unblock the Notifications