കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്ന് ഷമി സമ്മതിച്ചു? ദുബായില്‍ പോയത് പെണ്ണുങ്ങളുമായി സമയം ചെലവിടാന്‍!!

  • By Desk
Google Oneindia Malayalam News

ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയെ കുറിച്ച് ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച വിവാദങ്ങള്‍ ചില്ലറ പൊല്ലാപ്പൊന്നുമല്ല ഉണ്ടാക്കിയത്. ഷമിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് തെളിവുകള്‍ സഹിതം പുറത്തുവിട്ട ഹസിന്‍ പിന്നീട് താരത്തിന്‍റെ ക്രിക്കറ്റ് കരിയര്‍ തന്നെ ഇല്ലാതാക്കാന്‍ പാകത്തില്‍ ഷമിക്കെതിരെ മാച്ച് ഫിക്സിങ്ങ് ആരോപണവും ഉന്നയിച്ചു.

ഗാര്‍ഹിക പീഡനം അടക്കമുള്ള വകുപ്പുകളില്‍ കൊല്‍ക്കത്ത പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മാച്ച് ഫിക്സിങ്ങ് സംബന്ധിച്ചുള്ള ഹസിന്‍റെ ആരോപണത്തില്‍ ഷമിക്കെതിരെ ബിസിസിഐയും അന്വേഷണം തുടങ്ങി. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ ഷമി മാച്ച് ഫിക്സിങ്ങ് നടത്തിയിട്ടില്ലെന്ന് ബിസിസിഐ കണ്ടെത്തിയെങ്കിലും ഇപ്പോള്‍ ഷമിയുടെ അവിഹിത ബന്ധങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്.

അന്വേഷണം .. ഒടുവില്‍

അന്വേഷണം .. ഒടുവില്‍

ലണ്ടന്‍ വ്യവസായ മുഹമ്മദ് ഭായിയുമായി ചേര്‍ന്ന് പാക്കിസ്ഥാനിയും ഷമിയുടെ കാമുകിയുമായ അലിഷ്ബ വഴി ഷമി മാച്ച് ഫിക്സിങ്ങ് കരാര്‍ ഏര്‍പ്പെടുകയും പണം കൈപ്പറ്റുകയും ചെയ്തിരുന്നു എന്നായിരുന്നു ഹസിന്‍ ആരോപണം ഉന്നയിച്ചത്.
ആരോപണത്തിന്‍റെ പേരില്‍ ഷമിയുടെ കരിയര്‍ തന്നെ അവതാളത്തില്‍ ആകുന്ന ഘട്ടത്തില്‍ വരെ എ​ത്തിയിരുന്നു കാര്യങ്ങള്‍. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ നേരത്തേ തന്നെ ഷമിയെ ബിസിസിഐ വേതനക്കരാറില്‍ നിന്നും പുറത്താക്കിയിരുന്നു. ബിസിസിഐ ഇടക്കാല ഭരണ സമിതി, അഴിമതി വിരുദ്ധ സെല്ലിനോട് കേസ് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാച്ച് ഫിക്സിങ്ങ് നടത്തിയെന്ന് ഹസിന്‍ പറ‍ഞ്ഞ സ്ഥലങ്ങളും ഹസിന്‍ ബിസിസിഐക്ക് സമര്‍പ്പിച്ച രേഖകളുമെല്ലാം അന്വേഷണ സമിതി പരിശോധിച്ചു. എന്നാല്‍ ഹസിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതോടെ റദ്ദ് ചെയ്ത വാര്‍ഷിക കരാര്‍ ബസിസിഐ ഷമിക്ക് പുതുക്കി നല്‍കി.

കേസ് നിലനില്‍ക്കും

കേസ് നിലനില്‍ക്കും

ബിസിസിഐയുടെ അഴിമതി വിരുദ്ധ സെല്‍ തലവനായ നീരജ് കുമാറാണ് ഷമിക്കെതിരെ മാച്ച് ഫിക്സിങ്ങ് സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. അതോടെ വാര്‍ഷിക കരാറില്‍ ഷമിയെ ബിസിസിഐ തിരുമാനിക്കുകയായിരുന്നെന്നും നീരജ് വ്യക്തമാക്കി. വര്‍ഷം മൂന്ന് കോടി ലഭിക്കുന്ന ബി ഗ്രേഡ് കോണ്‍ട്രാക്റ്റ് ആണ് ബസിസിഐ ഇതോടെ ഷമിക്ക് പുതുക്കി നല്‍കിയത്. അതേസമയം ഹസിന്‍ ഷമിക്കെതിരെ ഉന്നയിച്ച കാര്യങ്ങള്‍ ബിസിസിഐയുടെ പരിധിയില്‍ വരില്ലെന്നും ഹസിന്‍ നല്‍കിയ പരാതി അനുസരിച്ച് കൊല്‍ക്കത്ത പോലീസ് കേസ് അന്വേഷിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.എന്നാല്‍ ബിസിസിഐ നടത്തിയ അന്വേഷണത്തിനിടയില്‍ ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ച വിവാഹേതര ബന്ധങ്ങള്‍ തനിക്ക് ഉണ്ടെന്ന് ഷമി സമ്മതിച്ചതായി ദേശീയ മാധ്യമമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

ദുബൈയില്‍ പോയത് സ്ത്രീകളെ കാണാന്‍

ദുബൈയില്‍ പോയത് സ്ത്രീകളെ കാണാന്‍

ലണ്ടന്‍ വ്യാപാരിയായ മുഹമ്മദ് ഭായിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും എന്ന് ഷമി ഹസിനോട് കളവ് പറഞ്ഞതായിരുന്നെന്നും ഷമി ദുബൈയില്‍ പോയത് സ്ത്രീ സുഹൃത്തുക്കളുമായി സമയം ചെലവിടാനായിരുന്നെന്നും ഷമി സമ്മതിച്ചായും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ അലിഷ്ബയെ കാണാന്‍ ഷമി ദുബൈയില്‍ പോയിരുന്നെന്ന് ബിസിസിഐയും കൊല്‍ക്കത്ത പോലീസും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഷമിക്ക് ബന്ധമുണ്ടെന്ന് പറയുന്ന അകന്‍ഷ, മഞ്ജു മിശ്ര എന്നീ സ്ത്രീകളുമായുള്ള ഷമിയുടെ സോഷ്യല്‍ മീഡിയ ചാറ്റുകള്‍ ഹസിന്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഹസിനെ ഉപയോഗിച്ച് മറ്റാരോ തനിക്കെതിരെ പണത്തിന് വേണ്ടി നടത്തുന്ന നീക്കളാണ് ഇതൊക്കെ എന്നായിരുന്നു ഷമിയുടെ പ്രതികരണം.

English summary
Mohammed Shami's apparent admission of philandering before the Anti-Corruption and Security Unit (ACSU) has helped him get his BCCI's central contract back on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X