കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ വെടിവച്ച് കൊല്ലണം; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

Google Oneindia Malayalam News

Recommended Video

cmsvideo
എരിതീയില്‍ എണ്ണയൊഴിച്ച് ബിജെപി നേതാവ് | Oneindia Malayalam

ഹൈദരാബാദ്: അസമിലെ പുതിയ പൗരത്വ പട്ടിക വിവാദമായിരിക്കെ എരിതീയില്‍ എണ്ണയൊഴിച്ച് ബിജെപി നേതാവ്. നിയമവിരുദ്ധമായി കുടിയേറിയവരെ വെടിവച്ച് കൊല്ലണമെന്ന് തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജ സിങ് പറഞ്ഞു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളും ബംഗ്ലാദേശികളായ കുടിയേറ്റക്കാരും ഇന്ത്യ വിട്ട് പോകുന്നില്ലെങ്കില്‍ അവരെ വെടിവച്ച് കൊല്ലണമെന്നാണ് രാജ സിങ് പറഞ്ഞത്.

711

മാന്യമായി രാജ്യം വിട്ടുപോകാന്‍ അവര്‍ തയ്യാറാകണം. അല്ലെങ്കില്‍ വെടിവച്ച് കൊല്ലണം. അപ്പോള്‍ മാത്രമേ ഇന്ത്യ സുരക്ഷിതമാകൂവെന്നും രാജ സിങ് എംഎല്‍എ പറഞ്ഞു. മുമ്പും ഒട്ടേറെ വിവാദ പ്രസ്താവനകള്‍ നടത്തിയ വ്യക്തിയാണ് രാജ സിങ്.

പശുക്കള്‍ക്ക് രാജ്യത്തിന്റെ മാതാവ് എന്ന പദവി കിട്ടുന്നത് വരെ അടിച്ചുകൊല്ലല്‍ തുടരുമെന്ന രാജസിങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഗോരക്ഷകരെ വെടിവച്ച് കൊന്നാലോ ജയിലിലിട്ടാലോ അടിച്ചുകൊല്ലന്‍ നിലയ്ക്കില്ലെന്നും എംഎല്‍എ പറഞ്ഞു.

അസമിലെ പൗരത്വ പ്രശ്‌നം പാര്‍ലമെന്റില്‍ വന്‍ ബഹളത്തിന് ഇടയാക്കിയിരുന്നു. റോഹിന്‍ഗ്യകള്‍ നിയമവിരുദ്ധരായ കുടിയേറ്റക്കാരാണെന്നാണ് ഇന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റില്‍ പറഞ്ഞത്. 40000 റോഹിന്‍ഗ്യകള്‍ ഇന്ത്യയില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.

മ്യാന്‍മറില്‍ നിന്ന് അക്രമം ഭയന്ന് ഓടിപ്പോന്നവരാണ് റോഹിന്‍ഗ്യകള്‍. ഇവരെ തിരിച്ച് മ്യാന്‍മറിലേക്ക് അയക്കുന്നതിന് ഇന്ത്യ ശ്രമിക്കുന്നുണ്ട്. മ്യാന്‍മര്‍ ഭരണകൂടവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് കിരണ്‍ റിജിജു പറഞ്ഞത്.

English summary
Shoot' Rohingyas, Bangladeshi illegal immigrants if they don't leave India: BJP leader's NRC shocker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X