Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്മയുടെ പരാതി തീര്‍ന്നു... ഇനി കോണ്‍ഗ്രസ്സില്‍ സ്ഥാനമില്ലെന്ന് പറയില്ല!!!

ദില്ലി: സിനിമ താരങ്ങള്‍ രാഷ്ട്രീയത്തിലെത്തുന്നത് ഒരു പുതുമയൊന്നും അല്ല. തമിഴ്‌നാട്ടിലൊക്കെ സിനിമ താരങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ രൂപീകരിയ്ക്കുന്നത്. എന്നാല്‍ ദേശീയ പാര്‍ട്ടികളുടെ തലപ്പത്ത് സിനിമാ താരങ്ങള്‍ എത്തുന്നത് അത്ര പരിചിതമല്ല.

അങ്ങനെ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പറയാനുള്ളത്. സിനിമയില്‍ ഗ്ലാമര്‍ താരം ആയിരുന്ന നഗ്മ മഹിള കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ എത്തിയിരിയ്ക്കുന്നു. അഖിലേന്ത്യാ മഹിള കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായാണ് നഗ്മയെ ഇപ്പോള്‍ നിയമിച്ചിരിയ്ക്കുന്നത്. രാഹുല്‍ ഗാന്ധി നിയമനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു.

കോണ്‍ഗ്രസ്സിന് വേണ്ടി എപ്പോഴും പ്രചാരണത്തിനിറങ്ങാന്‍ തയ്യാറുള്ള താരമാണ് നഗ്മ. എന്തായാലും അവര്‍ക്കിപ്പോള്‍ അര്‍ഹിച്ച അംഗീകാരം ലഭിച്ചുവെന്നാണ് ആരാധകരുടെ പക്ഷം.

ആരാണ് നഗ്മ

ആരാണ് നഗ്മ

ബോളിവുഡില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമയിലെത്തി ചുവടുറപ്പിച്ച താരങ്ങളില്‍ പ്രമുഖയാണ് നഗ്മ. 1990 കളില്‍ തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഇവര്‍.

നന്ദിത അരവിന്ദ് മൊറാര്‍ജി

നന്ദിത അരവിന്ദ് മൊറാര്‍ജി

നഗ്മയുടെ ആദ്യത്തെ പേര് നന്ദിത അരവിന്ദ് മൊറാര്‍ജി എന്നായിരുന്നു. സിനിമയിലെത്തിയപ്പോഴാണ് പേര് നഗ്മ എന്നാക്കിമാറ്റിയത്.

കോണ്‍ഗ്രസ്സോ ബിജെപിയോ

കോണ്‍ഗ്രസ്സോ ബിജെപിയോ

നഗ്മയ്ക്ക് താത്പര്യം കോണ്‍ഗ്രസ്സിനോടാണോ അതോ ബ്‌ജെപിയോടാണോ എന്ന് പലപ്പോഴും ചര്‍ച്ചകള്‍ വന്നിട്ടുണ്ട്. എന്നാല്‍ നഗ്മ പറയുന്നത് താന്‍ കോണ്‍ഗ്രസ്സുകാരി തന്നെയാണെന്നാണ്.

സീറ്റുകൊടുത്തില്ലേ

സീറ്റുകൊടുത്തില്ലേ

പലതവണ തിരഞ്ഞെടുപ്പ് വേളകളില്‍ നഗ്മയുടെ പേര് ഉയര്‍ന്ന് വന്നിട്ടുണ്ട്. പക്ഷേ ഒരിയ്ക്കലും മത്സരിയ്ക്കാനുള്ള യോഗമുണ്ടായില്ല.

 മുഴുവന്‍ സമയം രാഷ്ട്രീയം

മുഴുവന്‍ സമയം രാഷ്ട്രീയം

2003 ല്‍ ആണ് നഗ്മയോട് മത്സരിയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. എന്നാല്‍ അപ്പോള്‍ സിനിമകളുടെ തിരക്കിലായിരുന്നു. തന്റെ മണ്ഡലത്തിന് വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിയ്ക്കാന്‍ കഴിയില്ലെങ്കില്‍ മത്സരിയ്ക്കാനില്ലെന്നായിരുന്നു നഗ്മയുടെ നിലപാട്.

രാജീവ് ഗാന്ധി

രാജീവ് ഗാന്ധി

രാജീവ് ഗാന്ധിയോടുള്ള കടുത്ത ആരാധനയായിരുന്നു കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനുള്ള കാരണം എന്ന് നന്ഗമ പറഞ്ഞിട്ടുണ്ട്.

അച്ഛന്‍ ഹിന്ദു, അമ്മ മുസ്ലീം

അച്ഛന്‍ ഹിന്ദു, അമ്മ മുസ്ലീം

നഗ്മയുടെ പിതാവ് ഹിന്ദു ആയിരുന്നു. മാതാവ് മുസ്ലീമും. എല്ലാമതങ്ങളേയും ബഹുമാനിയ്ക്കാനാണ് തന്നെ പഠിപ്പിച്ചിട്ടുള്ളത്. വര്‍ഗ്ഗീയ ലഹളകള്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും നഗ്മ പറഞ്ഞിട്ടുണ്ട്.

പറഞ്ഞു പറ്റിച്ചു

പറഞ്ഞു പറ്റിച്ചു

വിലാസ് റാവു ദേശ്മുഖ് അന്തരിച്ചപ്പോള്‍ രാജ്യസഭയില്‍ വന്ന ഒഴിവിലേയ്ക്ക് നഗ്മയെ പരിഗണിയ്ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ സീറ്റ് നഗ്മയ്ക്ക് കിട്ടിയില്ല.

പെണ്ണായതുകൊണ്ട്

പെണ്ണായതുകൊണ്ട്

ഒരു പെണ്ണായതുകൊണ്ടാണ് തന്നെ പാര്‍ട്ടി അവഗണിയ്ക്കുന്നത് എന്നായിരുന്നു അന്ന് നഗ്മ പൊട്ടിത്തെറിച്ചത്. ഇപ്പോള്‍ എന്തായാലും വനിത കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി.

ജ്യോതികയുടെ ചേച്ചി

ജ്യോതികയുടെ ചേച്ചി

നഗ്മയുടെ അനിയത്തിയാണ് ജ്യോതിക. ഒരു അമ്മ, പക്ഷേ രണ്ട് അച്ഛന്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+