കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തത്തിനിടെ മനുഷ്യസ്നേഹത്തിന്റെ മുഖമായി ഒരു ഡോക്ടര്‍!!! മാതൃയാക്കണം ഈ ഡോക്ടറെ!!!

നിര്‍ണായക നിമിഷങ്ങളില്‍ ഈ ദൈവതുല്യനായ ഡോക്ടറിന്റെ ഇടപെടലുണ്ടായില്ലായിരുന്നെങ്കില്‍ കുഞ്ഞുങ്ങളുടെ മരണസംഖ്യ ഇതിലുമേറെയാകുമായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്

  • By Ankitha
Google Oneindia Malayalam News

ലക്നൗ: ഗോരഖ്പൂരിൽ ജീവവായുവിന് വേണ്ടി പിടയുമ്പോൾ കുഞ്ഞുങ്ങളുടെ ജീവൻരക്ഷിക്കാനായി ഓടുന്ന ഒരു ഡോക്ടർ.എന്‍സെഫാലിറ്റിസ് വാര്‍ഡിന്‍റെ തലവനും ശിശുരോഗ വിദഗ്ധനുമായ ഡോ കഫീല്‍ ഖാന്‍റെ മനസാന്നിധ്യം അന്ന് നിരവധി കുഞ്ഞുങ്ങളുടെ ജീവനാണ് കാത്തു സൂക്ഷിച്ചത്. നിര്‍ണായക നിമിഷങ്ങളില്‍ ഈ ദൈവതുല്യനായ ഡോക്ടറിന്റെ ഇടപെടലുണ്ടായില്ലായിരുന്നെങ്കില്‍ കുഞ്ഞുങ്ങളുടെ മരണസംഖ്യ ഇതിലുമേറെയാകുമായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

സൈനിക നടപടിക്ക് മടിയില്ലെന്ന് ഡൊണാൾഡ് ട്രംപ് !!! പുച്ഛിച്ചു തള്ളി വെനസ്വേല!!!സൈനിക നടപടിക്ക് മടിയില്ലെന്ന് ഡൊണാൾഡ് ട്രംപ് !!! പുച്ഛിച്ചു തള്ളി വെനസ്വേല!!!

ആഗസ്റ്റ് പത്ത്, ആശുപത്രിയിലെ ഓക്സിജന്‍ പൈപ്പില്‍ നിന്ന് അപായ മണി മുഴങ്ങാന്‍ തുടങ്ങി. ഓക്സിജന്‍റെ അളവ് കുറയുമ്പോഴാണ് ഇത്തരം ബീപ്പ് ശബ്ദമുണ്ടാകുക. കഫീല്‍ ഖാന്‍ ഉടന്‍ തന്നെ കാര്യം അന്വേഷിച്ചു. അപ്പോഴാണ് ഓക്സിജന്‍ വിതരണം മണിക്കൂറുകള്‍ക്കുള്ളില്‍ നിലക്കുമെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം അദ്ദേഹം അറിയുന്നത്. ആശുപത്രിയിലെ തന്നെ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ഓക്സിജന്‍ സിലിണ്ടറിനാണെങ്കില്‍ വിതരണം ചെയ്യാന്‍ കഴിയുക രണ്ടു മണിക്കൂര്‍ മാത്രമാണെന്നും അദ്ദേഹം അറിഞ്ഞു. വരാനിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് അപ്പോഴേക്കും കഫീല്‍ ഖാന്‍ തിരിച്ചറിഞ്ഞിരുന്നു. ഉടന്‍ തന്നെ അദ്ദേഹം ഓക്സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിയെ ഫോണില്‍ ബന്ധപ്പെട്ടുകയായിരുന്നു.എന്നാല്‍ കുടിശിക നല്‍കാതെ വിതരണം പുനസ്ഥാക്കില്ലെന്ന പിടിവാശിയില്‍ ഏജന്‍സി ഉറച്ചുനിന്നു. ഉടുവിൽ രണ്ടു ജീവനക്കാരെയും ഒപ്പം വിളിച്ച് അദ്ദേഹം കാറുമായി തന്‍റെ സുഹൃത്തിന്‍റെ സ്വകാര്യ നഴ്‍സിങ് ഹോമിലേക്ക് പോയി . മൂന്നു ഓക്സിജന്‍ സിലിണ്ടറുമായാണ് അദ്ദേഹം ആശുപത്രിയിലേക്ക് തിരിച്ചെത്തിയത്. ഓക്സിജന്‍ കഴിഞ്ഞാല്‍ ആംബു ബാഗുകള്‍ പമ്പ് ചെയ്തു കൊണ്ടിരിക്കണമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

doctor

കഫീല്‍ കൊണ്ടുവന്ന മൂന്നു സിലിണ്ടറുകളുടെ ആയുസ് അരമണിക്കൂറു വരെ ഉള്ളായിരുന്നു. ഓക്സിജന്‍ തീരാൻ തുടങ്ങിയതോടെ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ അസ്വസ്ഥ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഇതോടെ അദ്ദേഹം വീണ്ടും ആശുപത്രിയില്‍ നിന്ന് പരിചയമുള്ള മറ്റു നഴ്‍സിങ് ഹോമുകളിൽ നിന്ന് 12 ഓക്സിജന്‍ സിലിണ്ടറുകളുമായി തിരിച്ചെത്തി.നാലു തവണയായാണ് അദ്ദേഹം ഈ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചത്.പ്പോഴേക്കും പ്രാദേശിക വിതരണക്കാരന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടുകയും പണം തന്നാല്‍ സിലിണ്ടറുകള്‍ എത്തിക്കാമെന്ന് ഉറപ്പുനല്‍കി. പിന്നെയൊന്നും കഫീല്‍ ഖാന് ചിന്തിക്കാനുണ്ടായിരുന്നില്ല. പണം നല്‍കി അദ്ദേഹം കൂടുതല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലേക്ക് എത്തിച്ചു. മനസാന്നിധ്യം വെടിയാതെ തക്കസമയത്ത് വേണ്ടതു ചെയ്യാൻ കഫീലിന് കഴിഞ്ഞപ്പോള്‍ രക്ഷപെട്ടത് നിരവധി ജീവനുകളായിരുന്നു.

English summary
n the midst of the Gorakhpur tragedy, a paediatrician at Baba Raghav Das (BRD) Medical College has been hailed a hero saving as many children as possible
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X