കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, പരാതി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും.. പെണ്‍കുട്ടി ചെയ്തത്

പോലീസിന്റെ അനാസ്ഥയെ കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പരാതി നൽകിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല.

  • By Ankitha
Google Oneindia Malayalam News

ലക്നൗ: ഉത്തര്‍ പ്രദേശില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. പോലീസിൽ നൽകിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും ബലാത്സംഗം ചെയ്യുമെന്ന പ്രതികളുടെ ഭീഷണിയെതുടര്‍ന്നാണ് പതിനാറുകാരി ആത്മഹത്യ ചെയ്തത്. പോലീസിന്റെ അനാസ്ഥയെ കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പരാതി നൽകിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല.

 പുറത്ത് പോയാലും തൽവാർ ദമ്പതിമാർ എല്ലാമാസവും ജയിലിലെത്തണം, കാരണം.... പുറത്ത് പോയാലും തൽവാർ ദമ്പതിമാർ എല്ലാമാസവും ജയിലിലെത്തണം, കാരണം....

ജൂലൈ അഞ്ചിനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി അഞ്ചു ദിവസം തുടച്ചായായി പീഡിപ്പിച്ചത്. ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയെ വളിയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർ‌ന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് വേണ്ടവിധം അന്വേഷണം നടത്തിയിരുന്നില്ല.പോലീസ് അനസ്ഥയെ കുറിച്ചു കുട്ടിയുടെ വീട്ടുകാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നൽകിയിരുന്നു. എന്നിട്ടും കേസിൽ പുരോഗതിയൊന്നും തന്നെയുണ്ടായിരുന്നില്ല.

തീരുമാനത്തിനു മാറ്റമില്ല, കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന് സിദ്ധരാമയ്യ

rape

വെള്ളിയാഴ്ച്ച മാർക്കറ്റിൽ പോയ പെണ്‍കുട്ടിയെ മുമ്പ് ബലാത്സംഗം ചെയ്തവര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും തങ്ങള്‍ക്കെതിരായ കേസ് പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഭീഷണിയെ തുടർന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി അത്മഹത്യ ചെയ്യുകയായിരുന്നു

English summary
A 16-year-old gangrape survivor ended her life over alleged police inaction in Uttar Pradesh's Baghpat on Saturday.What's shocking is the fact that the local police failed to initiate any inquiry in the case despite strict orders from Chief Minister Yogi Adityanath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X