കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കുതിക്കുന്നു; മോദിക്ക് പൊന്‍തൂവല്‍!! വളര്‍ച്ച വേഗത്തിലെന്ന് ലോകബാങ്ക്, ചൈന കിതയ്ക്കും

Google Oneindia Malayalam News

ദില്ലി: ഇന്ത്യ സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പ് നടത്തുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് അടുത്തുവരവെ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ഗുണമാകുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയുടെ വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യപുരോഗതി എടുത്തുപറയുന്ന റിപ്പോര്‍ട്ടില്‍ പക്ഷേ, കേന്ദ്രസര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച ചില നടപടികള്‍ വളര്‍ച്ചയ്ക്ക് തടസമുണ്ടാക്കിയെന്നും വ്യക്തമക്കുന്നു.

ലോകത്ത് വളര്‍ച്ച രേഖപ്പെടുത്തുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും 2017ല്‍ കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങളാണ് വളര്‍ച്ചയ്ക്ക് തിരിച്ചടിയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറത്ത് പ്രതീക്ഷ നല്‍കുന്ന വിവരങ്ങളാണ് ലോകബാങ്ക് റിപ്പോര്‍ട്ടിലുള്ളത്...

 ഇന്ത്യയുടെ വളര്‍ച്ച

ഇന്ത്യയുടെ വളര്‍ച്ച

നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7.3 ശതമാനം ആകുമെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടിലുള്ളത്. അടുത്തവര്‍ഷങ്ങളിലും ഇന്ത്യയുടെ വളര്‍ച്ചാ ഗ്രാഫ് ഉയരും. വരുന്ന രണ്ടു വര്‍ഷങ്ങളിലും 7.5 ശതമാനമാകും വളര്‍ച്ച. നിക്ഷേപവും ഉപഭോഗവും വര്‍ധിക്കുന്നതാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വേകുകയെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.

വളരുന്ന സാമ്പത്തിക ശക്തി

വളരുന്ന സാമ്പത്തിക ശക്തി

ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയില്‍ പ്രധാനിയായി ഇന്ത്യ വരുംവര്‍ഷങ്ങളിലും തുടരും. എന്നാല്‍ 2019ല്‍ ചൈനയുടെ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ ഏഷ്യയില്‍ ഇന്ത്യയും ചൈനയും തമ്മിലാണ് പ്രധാന മല്‍സരം. അവിടെയാണ് ചൈന മന്ദഗതിയിലാകുന്നതും ഇന്ത്യ കുതിക്കുന്നതും.

മൂന്നുവര്‍ഷം എന്തു സംഭവിക്കും

മൂന്നുവര്‍ഷം എന്തു സംഭവിക്കും

2019, 2020 വര്‍ഷങ്ങളില്‍ ചൈനയുടെ വളര്‍ച്ച 6.2 ശതമാനമാകുമെന്നാണ് ലോകബാങ്ക് പറയുന്നത്. എന്നാല്‍ 2021ല്‍ വീണ്ടും വളര്‍ച്ച കുറഞ്ഞ് 6 ശതമാനത്തിലെത്തുമെന്നും ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ ചൈനയുടെ വളര്‍ച്ച കുറയുകയാണ് ചെയ്തത്. നേരത്തെ 7.3 ശതമാനമാണ് വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത്. ഇത് 6.5ലേക്ക് ചുരുങ്ങി.

2017ല്‍ ഇന്ത്യയ്ക്ക് തിരിച്ചടി

2017ല്‍ ഇന്ത്യയ്ക്ക് തിരിച്ചടി

2017ല്‍ ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച കുറയുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയുമാണ് അന്ന് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ഇന്ത്യയുടെ സാമ്പത്തിക രംഗം ഇനിയും വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകബാങ്ക് ഗ്രൂപ്പ് ഡയറക്ടര്‍ അയ്ഹാന്‍ കോസ് പറയുന്നു.

വളര്‍ച്ചാ കാരണം രണ്ട്

വളര്‍ച്ചാ കാരണം രണ്ട്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വര്‍ധിക്കുമെന്ന് ലോകബാങ്ക് പ്രവചിക്കാനുള്ള കാരണം രണ്ടാണ്. ഒന്ന ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം വരുന്നുണ്ട്. ഉപഭോഗം ഉയര്‍ന്ന അളവില്‍ തന്നെ നില്‍ക്കുകയും ചെയ്യുന്നുവെന്നതാണ് രണ്ടാമത്തെ ഘടകം. ജിഎസ്ടി നിരക്ക് കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും വളര്‍ച്ച എളുപ്പമാക്കുമെന്നാണ് പ്രവചനം.

ബംഗ്ലാദേശിന്റെ കാര്യം

ബംഗ്ലാദേശിന്റെ കാര്യം

ഇന്ത്യയേക്കാള്‍ മികച്ച കുതിപ്പാണ് കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് നടത്തിയത്. 7.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സ്വകാര്യ മേഖലയുടെ വളര്‍ച്ചയാണ് ബംഗ്ലാദേശിന് ഗുണം ചെയ്തതെന്ന് ലോകബാങ്ക് പറയുന്നു. എന്നാല്‍ ബംഗ്ലാദേശിന്റെ അടുത്ത വളര്‍ച്ചാ നിരക്കില്‍ നേരിയ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

 പാകിസ്താന്‍ ഇടിഞ്ഞു

പാകിസ്താന്‍ ഇടിഞ്ഞു

പാകിസ്താന്റെ വളര്‍ച്ച വന്‍തോതില്‍ ഇടിയുമെന്നാണ് പ്രവചനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വളര്‍ച്ച 5.8 ശതമാനമായിരുന്നു. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം 3.7 ശതനമായി കുറയാനാണ് സാധ്യത. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം നേരിയ വളര്‍ച്ച രേഖപ്പെടുത്തിയേക്കും. അടുത്ത സാമ്പത്തിക വര്‍ഷം 4.8 ശതമാനം വളര്‍ച്ച കൈവരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദി തന്ത്രത്തില്‍ പ്രതിപക്ഷം കുഴങ്ങി; സംവരണ ബില്ല് രാജ്യസഭയില്‍, പ്രതിഷേധം ഉയരില്ല, പാസായേക്കുംമോദി തന്ത്രത്തില്‍ പ്രതിപക്ഷം കുഴങ്ങി; സംവരണ ബില്ല് രാജ്യസഭയില്‍, പ്രതിഷേധം ഉയരില്ല, പാസായേക്കും

English summary
India's GDP expected to grow at 7.3% in 2018-19: World Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X