കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ കുപ്പ്വാര ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപെട്ടു. വ്യാഴാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. സെക്യൂരിറ്റി ഫോഴ്‌സാണ് ഭീകരരെ വധിച്ചത്.

ലോലാബിലെ പുത്ഷായ് മേഖലയില്‍ തീവ്രവാദികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെടിവെപ്പ് ഉണ്ടായത്. ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിവെച്ചതിനെ തുടര്‍ന്ന് സൈന്യവും തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
ഭീകരവാദികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മരണപെട്ട ഭീകരവാദികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കശ്മീരില്‍ നാല് ലഷ്‌കര്‍ ഭീകരര്‍ നുഴഞ്ഞു കയറിയെന്ന് വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. രണ്ടിലധികം ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.












Click it and Unblock the Notifications