കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് പതാക കത്തിച്ചാല്‍ കാശ്മീരി മുസ്ലിങ്ങള്‍ക്കെന്താ? പതാക കത്തിച്ചത് വിശ്വ ഹിന്ദു പരിഷത്ത്

Google Oneindia Malayalam News

കശ്മീര്‍: ജമ്മുകശ്മീരിലെ രാജൗരിയില്‍ ഐസിസ് പതാക വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കത്തിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. സ്ഥലത്തെ മുസ്ലീം യുവാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഖുറാന്‍ വചനങ്ങള്‍ അടങ്ങിയ പതാകയാണ് കത്തിച്ചതെന്നാണ് ആരോപണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജൗരിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

പുരാതന നഗരമായ രാജൗരിയില്‍ പ്രതിഷേധവുമായി യുവാക്കള്‍ തെരുവിലേയ്ക്ക ഇറങ്ങി.ചൊവ്വാഴ്ചയോടെയാണ് ഐസിസ് പതാക വിച്ച്പി പ്രവര്‍ത്തകര്‍ കത്തിച്ചുവെന്ന വാര്‍ത്ത പരന്നത്. തുടര്‍ന്നാണ് ഒരുകൂട്ടം മുസ്ലീം യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥലത്ത് സംഘര്‍ഷമുണ്ടായതോടെ കര്‍ഫ്യൂ പ്രഖ്യാപിയ്ക്കുകയായിരുന്നു. വിഘടനവാദികള്‍ ഉള്‍പ്പടെ കശ്മീരില്‍ നടത്തുന്ന പല പ്രതിഷേധ മാര്‍ച്ചുകളിലും ഐസിസ് പതാക ഉപയോഗിയ്ക്കുന്നത് വ്യാപകമായിട്ടുണ്ട്.

 ഐസിസ് പതാക

ഐസിസ് പതാക

ഐസിസ് പതാക വിഎച്ച് പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കത്തിച്ചുവെന്നാണ് ആരോപണം. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. പതാക കത്തിച്ച വാര്‍ത്ത നഗരത്തില്‍ പ്രചരിച്ചു

ഖുറാന്‍ വചനങ്ങള്‍

ഖുറാന്‍ വചനങ്ങള്‍

ഖുറാന്‍ വചനങ്ങള്‍ പതാകയില്‍ ഉണ്ടെന്നും അത് കത്തിച്ചത് മതത്തെ അപമാനിയ്ക്കുന്നതിന് തുല്യമാണെന്നുമാണ് വാദം

തീവ്രവാദികളുടെ പതാക

തീവ്രവാദികളുടെ പതാക

തീവ്രവാദികളുടെ പതാകയാണ് തങ്ങള്‍ കത്തിച്ചതെന്നാണ് വിഎച്ച് പി നേതാവ് രമാകാന്ത് ദൂബേ പറയുന്നത്

കര്‍ഫ്യൂ

കര്‍ഫ്യൂ

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചത്

അറസ്റ്റ്

അറസ്റ്റ്

കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധവുമായി എത്തിയ 15 പേരെ അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്യുന്നില്ല

അറസ്റ്റ് ചെയ്യുന്നില്ല

പതാക കത്തിച്ച വിഎച്ച്പി , ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ല

ബന്ദ്

ബന്ദ്

ദേശവിരുദ്ധതയുടെ അടയാളങ്ങള്‍ കത്തിയ്ക്കുന്നത് ദേശസന്‌ഹേമാണെന്നാണ ്‌വിഎച്ച്പിയുടെ വാദം. നേതാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബന്ദ് നടത്താനൊരുങ്ങിയതാണ് കാര്യങ്ങളെ കൂടുതല്‍ വഷളാക്കിയത്

English summary
Jammu and Kashmir: VHP allegedly burns ISIS flags; curfew imposed in Rajouri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X