എല്ലാത്തിനും കാരണം നെഹ്റു?പാകിസ്ഥാന് സ്പോണ്‍സേര്‍ഡ് ഭീകരവാദത്തിന് ഉത്തരവാദി നെഹ്റുവെന്ന്...
പാകിസ്ഥാന് ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍ഡിഎ സര്‍ക്കാരും ശക്തമായ നടപടി സ്വീകരിക്കുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
ദില്ലി: ജമ്മു കശ്മീരിലെ പാകിസ്ഥാന് സ്പോണ്‍സേര്‍ഡ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കെടുകാര്യസ്ഥതയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഗ്ലോബല്‍ കൗണ്ടര്‍ ടെററിസം കൗണ്‍സില്‍ (ജിസിടിസി) സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അദ്ദേഹം പാകിസ്ഥാന് ഭീകരതയെ സംബന്ധിച്ച് സംസാരിച്ചത്.
രാജ്യത്ത് പാകിസ്ഥാന് സഹായത്തോടെയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നെഹ്റുവിന്റെ കാലത്തേ ആരംഭിച്ചിട്ടുണ്ട്. നെഹ്റുവിന്റെ അനാസ്ഥയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളരാനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന് ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍ഡിഎ സര്‍ക്കാരും ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും, നോട്ട് നിരോധനവും സര്‍ജിക്കല്‍ സ്ട്രൈക്കും അതിന്റെ മികച്ച ഉദാഹരണമാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഭീകരവാദം വളര്‍ന്നു...
ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചില നിലപാടുകളാണ് കശ്മീരിലും രാജ്യത്തും പാകിസ്ഥാന് സ്പോണ്‍സേര്‍ഡ് ഭീകരവാദം വളരാന്‍ കാരണമെന്നാണ് ജിതേന്ദ്ര സിംഗ് പറഞ്ഞത്.

ഭീകരവാദത്തെ തുടച്ചുനീക്കും...
മോദി സര്‍ക്കാര്‍ രാജ്യത്ത് നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കുമെന്നും, അതിന്റെ ഭാഗമാണ് നോട്ട് നിരോധനവും സര്‍ജിക്കല്‍ സ്ട്രൈക്കുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

അവര്‍ രാജ്യത്തേക്ക് തിരിച്ചുവരുന്നു...
വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ രാജ്യത്തേക്ക് തിരിച്ചുവരാന്‍ സന്നദ്ധരാണെന്നും, അവര്‍ക്ക് രാജ്യത്ത് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താന്‍ മോദി സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന് തിരിച്ചടി...
നോട്ട് നിരോധനത്തിലൂടെ ഏറ്റവും തിരിച്ചടി നേരിട്ടത് പാകിസ്ഥാനിലെ കള്ളനോട്ട്, ഹവാല സംഘങ്ങള്‍ക്കാണ്. പാകിസ്ഥാനിലെ കള്ളനോട്ട് പ്രസുകള്‍ പൂട്ടിപ്പോയെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

ഒരു വിട്ടുവീഴ്ചയുമില്ല...
ഭീകരവാദത്തിന്റെ കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും, രാജ്യത്ത് നിന്നും ഭീകരവാദം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications