കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തിനും കാരണം നെഹ്‌റു?പാകിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് ഭീകരവാദത്തിന് ഉത്തരവാദി നെഹ്‌റുവെന്ന്...

പാകിസ്ഥാന്‍ ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍ഡിഎ സര്‍ക്കാരും ശക്തമായ നടപടി സ്വീകരിക്കുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ പാകിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കെടുകാര്യസ്ഥതയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഗ്ലോബല്‍ കൗണ്ടര്‍ ടെററിസം കൗണ്‍സില്‍ (ജിസിടിസി) സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അദ്ദേഹം പാകിസ്ഥാന്‍ ഭീകരതയെ സംബന്ധിച്ച് സംസാരിച്ചത്.

രാജ്യത്ത് പാകിസ്ഥാന്‍ സഹായത്തോടെയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നെഹ്‌റുവിന്റെ കാലത്തേ ആരംഭിച്ചിട്ടുണ്ട്. നെഹ്‌റുവിന്റെ അനാസ്ഥയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളരാനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍ഡിഎ സര്‍ക്കാരും ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും, നോട്ട് നിരോധനവും സര്‍ജിക്കല്‍ സ്‌ട്രൈക്കും അതിന്റെ മികച്ച ഉദാഹരണമാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഭീകരവാദം വളര്‍ന്നു...

ഭീകരവാദം വളര്‍ന്നു...

ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചില നിലപാടുകളാണ് കശ്മീരിലും രാജ്യത്തും പാകിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് ഭീകരവാദം വളരാന്‍ കാരണമെന്നാണ് ജിതേന്ദ്ര സിംഗ് പറഞ്ഞത്.

ഭീകരവാദത്തെ തുടച്ചുനീക്കും...

ഭീകരവാദത്തെ തുടച്ചുനീക്കും...

മോദി സര്‍ക്കാര്‍ രാജ്യത്ത് നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കുമെന്നും, അതിന്റെ ഭാഗമാണ് നോട്ട് നിരോധനവും സര്‍ജിക്കല്‍ സ്‌ട്രൈക്കുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

അവര്‍ രാജ്യത്തേക്ക് തിരിച്ചുവരുന്നു...

അവര്‍ രാജ്യത്തേക്ക് തിരിച്ചുവരുന്നു...

വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ രാജ്യത്തേക്ക് തിരിച്ചുവരാന്‍ സന്നദ്ധരാണെന്നും, അവര്‍ക്ക് രാജ്യത്ത് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താന്‍ മോദി സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന് തിരിച്ചടി...

പാകിസ്ഥാന് തിരിച്ചടി...

നോട്ട് നിരോധനത്തിലൂടെ ഏറ്റവും തിരിച്ചടി നേരിട്ടത് പാകിസ്ഥാനിലെ കള്ളനോട്ട്, ഹവാല സംഘങ്ങള്‍ക്കാണ്. പാകിസ്ഥാനിലെ കള്ളനോട്ട് പ്രസുകള്‍ പൂട്ടിപ്പോയെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

ഒരു വിട്ടുവീഴ്ചയുമില്ല...

ഒരു വിട്ടുവീഴ്ചയുമില്ല...

ഭീകരവാദത്തിന്റെ കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും, രാജ്യത്ത് നിന്നും ഭീകരവാദം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Pakistan-sponsored terrorism in Kashmir is a cumulative effect of a series of misdoings in last 60 years beginning from the mishandling by Jawaharlal Nehru, Union minister Jitendra Singh said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X