കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയ്ല്‍ അപകടം: കാരണം ചായക്കടയിലെ സ്റ്റൗ?

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ ഗെയ്‌ലിന്റെ വാതക പൈപ്പ് ലൈനില്‍ ഉണ്ടായ തീപ്പിടിത്തത്തിന് കാരണം സ്റ്റൗ കത്തിച്ചതാകാമെന്ന് പോലീസിന് സംശയം. പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായ സമയത്ത് സ്റ്റൗ കത്തിച്ചപ്പോള്‍ ഉണ്ടായ തീപ്പൊരിയില്‍ നിന്നായിരിക്കും പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഈസ്റ്റ് ഗോദാവരി ജില്ലയിലെ നഗരം എന്ന സ്ഥലത്താണ് അപകടം ഉണ്ടാത്. രാവിലെ നാലരയോടെ ഈ ഭാഗത്ത് വന്‍ തോതില്‍ വാതക ചോര്‍ച്ചയുണ്ടായതായി കരുതുന്നു. പുലര്‍ച്ചെ ഏതെങ്കിലും ചായക്കടയില്‍ സ്റ്റൗ കത്തിച്ചപ്പോള്‍ അത് വന്‍ പൊട്ടിത്തെറിയിലേക്ക് നയിച്ചതായിരിക്കുമെന്ന് നോര്‍ത്ത് കോസ്റ്റല്‍ സോണ്‍ ഐജി അതുല്‍ സിങ് പറഞ്ഞു.

Pipeline Accident

വാതക ചോര്‍ച്ച തടയാന്‍ ഗെയ്ല്‍ എന്ത് മുന്‍കരുതലുകളാണ് എടുത്തിരുന്നതെന്ന് വ്യക്തമല്ല. സുരക്ഷാവീഴ്ചയായി തന്നെ ഇതിനെ പരിഗണിക്കേണ്ടിവരും. പ്രദേശം പൂര്‍ണമായും അഗ്നിക്കിരയായി. അടുത്തുണ്ടായിരുന്ന തെങ്ങിന്‍ തോപ്പ് കത്തി നശിച്ചു. പ്രദേശത്തെ വീടുകളും കടകളും എല്ലാം തീപ്പിടിത്തത്തില്‍ നശിച്ചിട്ടുണ്ട്.

അപകടം നടന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ പൈപ്പ് ലൈനിലൂടെയുള്ള വാതക വിതരണം നിര്‍ത്തി വച്ചു. ഏറെ മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അപകടത്തില്‍ 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പൈപ്പ് ലൈന്‍ അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തി .

English summary
Lighting of stove might have sparked GAIL pipeline fire:Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X