കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം; ഇങ്ങനെയാണോ ഇന്ത്യ അറിയപ്പെടേണ്ടത്; മറ്റൊന്നിനായും ഒരുമിക്കാന്‍ കഴിയില്ലെന്ന് സാനിയ

  • By Desk
Google Oneindia Malayalam News

ശ്രീനഗർ: എട്ട് വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തൊട്ടാകെ പ്രതിഷേധം ഉയരുന്നു. പ്രതിഷേധവുമായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും രംഗത്തെത്തി. ഇരക്ക് നീതി വേണമെന്നാവശ്യപ്പെട്ടാണ് ടെന്നീസ് താരം സാനിയ മിര്‍സയുടെ ട്വിറ്റ് ചെയ്തിരിക്കുന്നത്. കാശ്മീരില്‍ എട്ടുവയസുകാരി ആസിഫ എന്ന പെണ്‍കുട്ടിയെ കാണാതാകുകയും പിന്നീട് അതിദാരുണമായി പീഡിപ്പിച്ചശേഷം കൊന്നുതള്ളുകയും ചെയ്ത കേസില്‍ കാശ്മീരിലെ ഒരു പോലീസ് ഉദഗ്യോഗസ്ഥന്‍ അറസ്റ്റിലലായിരുന്നു.

ഒരു ക്ഷേത്രത്തിനകത്ത് വച്ച് നടന്ന ക്രൂരക്രത്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറ് പ്രതകളാണുള്ളത്. പോലീസ കൊണ്‍സ്റ്റബിളായ ദീപക് കുജാറിയ അറസ്റ്റിലായത്. ജനുവരി പത്തിന് തട്ടികൊണ്ടുപോയ കുട്ടിയുടെ ശരീരം ജനുവരി 17നായിരുന്നു കണ്ടെടുത്തത്. പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതി പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. ഞെട്ടിക്കുന്ന സംഭവമായിരുന്നു കശ്മീരിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം.

രാജ്യം ഇങ്ങനെയാണോ അറിയപ്പെടേണ്ടത്

ലോകരാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യം ഇങ്ങനെ അറിയപ്പെടാനാണോ നമ്മള്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നതെന്ന് ട്വിറ്ററിലൂടെ സാനിയ മിർസ ചോദിക്കുന്നു. ജാതി, മതം, ലിംഗം, നിറം എന്നിവ മറന്ന് ഈ എട്ടുവയസുകാരി പെണ്‍കുട്ടിക്കായി നിലകൊള്ളാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ മറ്റൊന്നിനായും ഒരുമിക്കാന്‍ കഴിയില്ലെന്നും സാനിയ പറയുന്നു. ദീപക് ഖജൂരിയ, സുരീന്ദർ കുമാർ, പർവേസ് കുമാർ എന്നീ സ്പെഷ്യൽ പോലീസ് ഓഫീസർമാർ 1.5 ലക്ഷം രൂപ കാക്കൂലി വാങ്ങുകയും കൊലയ്ക്ക് കൂട്ടുനിന്നെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഹെഡ് കോൺസ്റ്റബിളായ തിലക്രാജ്, എഎസ്ഐ ആനന്ദ് ദുട്ട എന്നിവരും ഈ ക്രൂരകത്യത്തിന് കൂട്ടു നിന്നു.

മുൻ റവന്യൂ ഉദ്യോഗസ്ഥൻ മുഖ്യപ്രതി


വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സ‍ഞ്ജി റാം ആണ് കേസിലെ മുഖ്യപ്രതി. ഇയാളാണ് കുട്ടിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തിലെത്തിച്ച് പീഡിപ്പിച്ച് കൊല്ലാൻ പദ്ധതി തയ്യാറാക്കിയത്. കൂടാതെ ഇയാളുടെ മകനും അനന്തിരവനും കുറ്റം ചെയ്യാൻ കൂട്ടുനിന്നു. ബ്പാഹ്മണർ മാത്രം താമിക്കുന്ന പ്രദേശത്ത് 20 നാടോടി ബക്കർവാൾ മുസ്ലീം കുടുംബങ്ങൾ സ്ഥലം വാങ്ങി വീട് വച്ചതിനുള്ള പ്രതികാരമാണ് ഇതെന്നാണ് ആരോപണം. വീട്ടിലെ കുതിരയുമയി കുളക്കടവിലേക്ക് പോയ കുട്ടിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞ് കാട്ടിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ജനുവരി 12നാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഞെട്ടിക്കുന്ന പോലീസ് റിപ്പോർട്ട്

ഞെട്ടിക്കുന്ന പോലീസ് റിപ്പോർട്ട്

ജനുവരി 7ന് ദീപക് ഖജൂരിയ മെഡിക്കൽ ഷോപ്പിൽ നിന്നും കുട്ടിയെ മയക്കാനായി മരുന്ന് വാങ്ങിച്ചിരുന്നു. ജനുവരി 10ന് സഞ്ജി റാം തന്റെ അനന്തിരവനോട് കുട്ടിയെ തട്ടികൊണ്ടുവരാൻ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത അനന്തിരവൻ തന്റഎ സുഹൃത്തായ പർവേസ് കുമാറിനോട് പദ്ധതി വെളിപ്പെടുത്തി. ഇയാളുടെ സഹായത്തോടെ കുട്ടിയെ തട്ടികൊണ്ടുപോകും വഴി ഇരുവരും കാട്ടിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് കുട്ടിയെ ഒളിപ്പിച്ച ഇവർ‌ സഞ്ജി റാമിനെ വിവരം അറിയിക്കുകയായിരുന്നു. ഝനുവരി 11ന് റാമിന്റെ അനന്തിരവൻ വിശാൻ ജൻഗേത്ര എന്ന മറ്റൊരു പ്രതിയെ മീററ്റിൽ നിന്നും വിളിച്ചു വരുത്തി കുട്ടിയെ പീഡിപ്പിക്കാൻ അവസരമുണ്ടാക്കി കൊടുക്കുകയും ചെയ്തു. തുടർന്ന് ജനുവരി 12ന് ഭക്ഷണം പോലും കഴിക്കാതിരുന്ന കുട്ടിക്ക് വീണ്ടും മൂന്ന് മയക്കുഗുളിക നൽകുകയായിരുന്നു. തുടർന്ന് പോലീസുകാർക്ക് കൈക്കൂലികൊടുത്ത് കുറ്റം മറച്ച് വെക്കാൻ ശ്രമിക്കുകയായിരുന്നു. ജനുവരു 13ന് ക്ഷേത്രത്തിൽ പൂജ ചെയ്ത റാം കുട്ടിയെ കൊല്ലാൻ തീരുമാനിച്ചി. ഇതിനിടയിൽ റാമിന്റെ അനന്തിരവൻ കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

പതാകയ്ക്ക് പകരം രക്തമൂറിയ വയലറ്റ് ഗൗണ്‍

പതാകയ്ക്ക് പകരം രക്തമൂറിയ വയലറ്റ് ഗൗണ്‍


ആസിഫയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യമുടനീളം ശബ്ദമുയരുകയാണ് . സ്ത്രീകളെ സംരക്ഷിക്കാനാകാത്ത ഇന്ത്യന്‍ പതാകയ്ക്ക് പകരം എല്ലായിടത്തും അതിക്രൂരമായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട ആസിഫയുടെ രക്തമൂറിയ വയലറ്റ് ഗൗണ്‍ ഉയര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ലീന മണിമേഖല പ്രതിഷേധിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭങ്ങല്‍ക്കൊടുവില്‍ ജനുവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം.

<strong>ഉന്നാവോ കേസ്: ഇരയ്ക്ക് ബിജെപി സര്‍ക്കാരിന്‍റെ 'സ്പോണ്‍സേഡ്' തടവ്.. കുടിവെള്ളം പോലും തരുന്നില്ലെന്ന്</strong>ഉന്നാവോ കേസ്: ഇരയ്ക്ക് ബിജെപി സര്‍ക്കാരിന്‍റെ 'സ്പോണ്‍സേഡ്' തടവ്.. കുടിവെള്ളം പോലും തരുന്നില്ലെന്ന്

<strong>20 വാഹനങ്ങൾ... ന‌ൂറോളം അനുയായികൾ, ബലാത്സംഗ പ്രതി പോലീസിനു മുന്നിലെത്തിയത്... സിനിമയെ വെല്ലും!!</strong>20 വാഹനങ്ങൾ... ന‌ൂറോളം അനുയായികൾ, ബലാത്സംഗ പ്രതി പോലീസിനു മുന്നിലെത്തിയത്... സിനിമയെ വെല്ലും!!

English summary
On Thursday, Sania Mirza spoke up about the brutal gang-rape and murder of an 8-year-old girl in Kashmir.Sharing an article from the NYT, she asked: “Is this really the kind of country we we want to be known as to the world today ?? If we can’t stand up now for this 8 year old girl regardless of our gender,caste,colour or religion then we don’t stand for anything in this world.. not even humanity.. makes me sick to the stomach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X