Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരില്‍ മെഹ്ബൂബ തിങ്കളാഴ്ച അധികാരമേല്‍ക്കും

കശ്മീര്‍: പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി തിങ്കളാഴ്ച അധികാരമേല്‍ക്കും. ജമ്മു കശ്മീരിലെ ആദ്യ മുഖ്യമന്ത്രിയായിരിക്കും മെഹ്ബൂബ മുഫ്‌സ്തി. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. പിഡിപിക്ക് 26 അംഗങ്ങളും ബിജെപിക്ക് 25 അംഗങ്ങളും അടക്കം 87 അംഗങ്ങളായിരിക്കും മന്ത്രിസഭയില്‍ ഉണ്ടാകുക.

രണ്ട് മാസമായി കശിമീരില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമാകുന്നത്. നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മെഹ്ബൂബ നടത്തിയ കൂടിക്കാഴ്ചയാണ് സഖ്യസര്‍ക്കാറിന്റെ രൂപീകരണത്തിലേക്ക് വഴിതെളിച്ചത്.

Mehbooba Mufti

ജമ്മു കശ്മീരിന്റെയും ചരിത്രത്തിന്റെയും ചരിത്രത്തിലെ നിര്‍ണായക സംഭവമായിരിക്കും പിഡിപി സ്ഥാപക നേതാവായ മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകളായ മെഹബൂബ മുഫ്തിയുടെ കീഴിലുള്ള സഖ്യസര്‍ക്കാരിന്റെ രൂപീകരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പത്തുമാസത്തോളം സഖ്യസര്‍ക്കാറിന്റെ മുഖ്യമന്ത്രിയായിരുന്ന, മെഹബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സെയ്ദ് ഏഴിന് മരിച്ചതോടെയാണ് ജമ്മു കശ്മീരില്‍ ഭരണ പ്രതിസന്ധി രൂപം കൊണ്ടത്. ബിജെപിയുമായി ഉണ്ടാക്കിയസഖ്യം പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും അത് തുടരേണ്ട എന്ന മെഹ്ബൂബയുടെ നിലപാടുമാണ് ഭരണ പ്രതിസന്ധിക്ക് കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+