കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ കോണ്‍ഗ്രസ് 'സെഞ്ച്വറി' അടിക്കും; അസ്ഹര്‍ പാര്‍ട്ടി നേതൃനിരയിലേക്ക്, ഇനി തീപാറും

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് ഇത്തവണ അഭിമാന പോരാട്ടമാണ്. 2014 ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വിഭജിച്ച് തെലങ്കാന എന്ന പുതിയ സംസ്ഥാനം രൂപീകരിക്കുമ്പോള്‍ ആന്ധ്രാപ്രദേശ് കൈവിട്ടാലും തെലങ്കാന പാര്‍ട്ടിയുടെ കുടെ നില്‍ക്കുമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍.

<strong>ശബരിമലയില്‍ ഉടക്കി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കറുപ്പണിഞ്ഞ് പിസി, വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി</strong>ശബരിമലയില്‍ ഉടക്കി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കറുപ്പണിഞ്ഞ് പിസി, വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി

എന്നാല്‍ ആന്ധ്രയില്‍ തകര്‍ന്നടിഞ്ഞതും തെലങ്കാനയില്‍ ഭരണത്തില്‍ എത്താന്‍ കഴിയാതിരുന്നതും കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയായി. കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട സംസ്ഥാനം പിടിച്ചെടുക്കാന്‍ ഇത്തവണ വലിയ പോരാട്ടം തന്നെയാണ് കോണ്‍ഗ്രസ് നടത്തുന്നത്. ആ പോരാട്ടത്തിന് ശക്തിപരകരാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ അസ്ഹറുദ്ദീനെ സജീവമായി രംഗത്ത് ഇറക്കാന്‍ തയ്യാറാവുകയാണ് കോണ്‍ഗ്രസ്.

<strong>15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും, 8 കാരണങ്ങള്‍, രാഹുല്‍ നയിക്കും</strong>15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും, 8 കാരണങ്ങള്‍, രാഹുല്‍ നയിക്കും

2009 ല്‍

2009 ല്‍

2009 ലായിരുന്നു മുഹമ്മദ് അസ്ഹറുദ്ദിന്‍ കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയ രംഗത്തും പുതിയ ഇന്നിങ്‌സിന് തുടക്കം കുറിച്ചത്. ആ വര്‍ഷം ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചു കയറാനും അദ്ദേഹത്തിന് സാധിച്ചു. 2014 ല്‍ കോണ്‍ഗ്രസ് വീണ്ടും അദ്ദേഹത്തിന് സീറ്റ് നല്‍കിയെങ്കിലും ടോങ്ക്-സവായ് മധോപൂര്‍ മണ്ഡലത്തില്‍ അസ്ഹര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

അധികാരത്തില്‍ വരും

അധികാരത്തില്‍ വരും

പിന്നീട് രാഷ്ട്രീയ രംഗത്ത് സജീവമല്ലാതിരുന്ന അസ്ഹര്‍ തെലങ്കാന കോണ്‍ഗ്രസ്സില്‍ സജീവമാകാനുള്ള ആഗ്രഹം 2017 ല്‍ വ്യക്തമാക്കിയിരുന്നു. നമുക്ക് ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കാമെങ്കില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നായിരുന്നു ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ അസര്‍ അഭിപ്രായപ്പെട്ടത്.

സംസ്ഥാന രാഷ്ട്രീയത്തില്‍

സംസ്ഥാന രാഷ്ട്രീയത്തില്‍

ഇതിനോട് അനുഭാവപൂര്‍ണ്ണമായ പ്രതികരണമായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന ഘടകം നടത്തിയത്. തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ അസ്ഹറിനെ അറിയിച്ചത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പാര്‍ട്ടി സീറ്റ് നല്‍കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

പാര്‍ട്ടി വിടുന്നു

പാര്‍ട്ടി വിടുന്നു

എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയില്‍ അസ്ഹറിനെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ്സുമായി പിണങ്ങിയ അദ്ദേഹം പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

സെക്കന്തരാബാദില്‍

സെക്കന്തരാബാദില്‍

സെക്കന്തരാബാദില്‍ നിന്ന് മത്സരിക്കണമെന്ന് അസ്ഹര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ക്രിക്കറ്ററെന്ന പേരില്‍ അദ്ദേഹം വളര്‍ന്ന് വന്ന നഗരമാണ് ഇത്. സെക്കന്തരാബാദില്‍ അദ്ദേഹം വലിയ നേതാവുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് അസ്ഹറിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത്.

ടിഡിപിയുമായി സഖ്യം

ടിഡിപിയുമായി സഖ്യം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സീറ്റ് നിഷേധിച്ചുവെന്നാണ് അസ്ഹര്‍ ഉയര്‍ത്തുന്ന പരാതി. ടിഡിപിയുമായി സഖ്യമുണ്ടാക്കിയതും അസ്ഹറിനെ ചൊടിപ്പിച്ചിരുന്നു. ചന്ദ്രബാബു നായിഡുവിനെ മുഖ്യശത്രുവായിട്ടാണ് ഇത്രയും കാലം കോണ്‍ഗ്രസ് കണ്ടിരുന്നത്. അസ്ഹര്‍ പാര്‍ട്ടി വിടുന്നുവെന്ന സൂചനകള്‍ ശക്തമായപ്പോഴാണ് അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായത്.

മുന്‍ നിര സ്ഥാനം

മുന്‍ നിര സ്ഥാനം

നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിലെ നീരസം ഒഴിവാക്കാന്‍ അസ്ഹറിന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയിലെ മുന്‍ നിര സ്ഥാനം തന്നെ നല്‍കാനാണ് പാര്‍ട്ടി തീരുമാനം. സംസ്ഥാനത്ത് വലിയ താരപരിവേഷമുള്ള അസ്ഹറിനെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആക്കാനാണ് നീക്കം.

3 വര്‍ക്കിങ് പ്രസിഡന്റുമാര്‍

3 വര്‍ക്കിങ് പ്രസിഡന്റുമാര്‍

നിലിവിലുള്ള 3 വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് പുറമേയാണ് അസ്ഹറിനേയും പരിഗണിക്കുന്നത്. ജെറ്റി കുസും കുമാര്‍, എം രേവന്ത് കുമാര്‍ മുന്‍ എംപി പൊന്നം രാധാകൃഷ്ണന്‍ എന്നിവരാണ് നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാര്‍. കഴിഞ്ഞ വര്‍ഷം ടിഡിപി വിട്ട് കോണ്‍ഗ്രസ്സില്‍ എത്തിയ നേതാവാണ് എം രേവന്ത് കുമാര്‍.

ലോക്‌സഭാ സീറ്റ്

ലോക്‌സഭാ സീറ്റ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സെക്കന്തരാബാദില്‍ പാര്‍ട്ടി സീറ്റ് നീഷേധിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ സീറ്റ് നല്‍കുമെന്നാണ് അസ്ഹറിന്റെ പ്രതീക്ഷ. പാര്‍ട്ടിയിലെ ഉന്നത സ്ഥാനം തന്റെ ലോക്‌സഭാ സീറ്റ് ഉറപ്പിക്കുന്നതിന് വഴിയൊരുക്കുമെന്നും അസ്ഹര്‍ കണക്കുകൂട്ടുന്നു.

വലിയ തിരിച്ചടി

വലിയ തിരിച്ചടി

അസ്ഹര്‍ പാര്‍ട്ടി വിട്ടുപോവുക എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനവും താരപരിവേഷവുമുള്ള താരം തിരഞ്ഞെുടുപ്പ് അടുത്ത് നില്‍ക്കെ പാര്‍ട്ടി വിട്ടു പോയാല്‍ അത് വലിയ തിരിച്ചടിയായിരിക്കും എന്ന് പാര്‍ട്ടിക്ക് ഉത്തമ ബോധ്യം ഉണ്ട്.

മികച്ച വിജയം

മികച്ച വിജയം

ഈ സാഹചര്യത്തിലാണ് അസ്ഹറിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറായത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാണ്. പിണങ്ങി നില്‍ക്കുന്ന അസ്ഹര്‍ കൂടി പ്രചരണത്തിന് എത്തുന്നതോടെ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിയും എന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് വെച്ചു പുലര്‍ത്തുന്നത്. 119 നിയമസഭാ സീറ്റുള്ള സംസ്ഥാനത്ത് സെഞ്ചറി (100) തികച്ച് അധികാരം പിടിക്കുമെന്നാണ് നേതാക്കളുടെ അവകാശ വാദം

English summary
Mohammad Azharuddin may be named Telangana Congress chief, say sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X