മഹാരാഷ്ട്രയിൽ ശിശുമരണത്തിന് കാരണം മരങ്ങൾ; ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തി ആശുപത്രി അധികൃതർ
മതിയായ ഇന്‍കുബേറ്റേഴ്‌സിന്റെ അഭാവത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം മാത്രം 55 പിഞ്ചു കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് സിവിൽ സർക്കാർ ആശുപത്രിയിൽ കുട്ടികളുടെ മരണ കാരണം വ്യക്തമാക്കി ആശുപത്രി അധികൃതർ. നവജാത ശിശുക്കളുടെ കൂട്ടമരണത്തിന് കാരണം മരങ്ങളാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ഇൻകുബേറ്ററിന്റെ അഭാവത്തിനെ തുടർന്ന് ആഗസ്റ്റ് മാസത്തിൽ 55 കുട്ടികളാണ് ഇവിടെ മരിച്ചത്. അഞ്ചു മാസത്തിനിടെ ഇവിടെ മരിച്ചത് 187 കുഞ്ഞുങ്ങൾ

കുഞ്ഞുങ്ങളുടെ മരണത്തിന് കാരണം മരങ്ങൾ
ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിനും കൂട്ടികൾക്കായി കൂടുതൽ ഇൻകുബേറ്റേഴ്സ് സ്ഥാപിക്കുന്നതിനുമായി കൊട്ടിടം നിർമ്മിക്കാൻ നാലു മരങ്ങൾ മുറിച്ചു മാറ്റേണ്ടതുണ്ട്. എന്നാൽ ഇതു മുറിച്ചുമാറ്റൻ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അനുമതി നൽകിയിരുന്നില്ല. ഇതാണ് ശിശുമരണം വർധിക്കാൻ കാരണമെന്ന് ആശുപത്രി അധികൃതരുടെ വാദം

കോർപ്പറേഷൻ അധികൃതരുടെ അനുമതി
ആശുപത്രിയിൽ ആവശ്യമായ കൊട്ടിടങ്ങൾ പണിയണമെങ്കിൽ മരങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. എന്നാൽ മുപ്പത് വർഷം പഴക്കമുളള മരങ്ങൾ മുറിച്ചു മാറ്റുവാൻ കോർപ്പറേഷൻ അധികൃതർ അനുവദിച്ചിരുന്നില്ല.

21 കോടി രൂപ
മഹാരാഷ്ട്ര സർക്കാർ ആശുപത്രി കെട്ടിട നിർമ്മാണത്തിനായി 21 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

പത്തു വർഷം പഴക്കമുള്ള മരങ്ങൾ മുറിക്കാം
അതേ സമയം ആശുപത്രിക്ക് ആവശ്യമായുള്ള പുതിയ കെട്ടിടങ്ങൾ ഉടൻ നിർമ്മിക്കുമെന്ന് നാസിക് സിവിൽ ആശുപത്രി സർജൻ ഡോക്ടർ സുരോഷ് ജ്ഗ്ദൽ അറിയിച്ചു. ഇതിനായി അഡിഷണൽ കമ്മീഷണർ അനുമതി നൽകിയിട്ടുണ്ട്. ഇതിനായി പത്തു വർഷം പഴക്കുമുള്ള മരങ്ങൾ വെട്ടി മാറ്റാനും പകരം ചെറിയ മരങ്ങൾ വെച്ചു പിടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

നവജാത ശിശുക്കളുടെ കൂട്ടമരണം
മതിയായ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നവജാത ശിശുക്കൾ കൂട്ടത്തോടെ മരിച്ചു .കഴിഞ്ഞ അഞ്ച് മാസത്തിനിടെ 187 കുഞ്ഞുങ്ങളാണ് നാസിക്കിലെ സിവിൽ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ 55 കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്.
.

ആശുപത്രിയിൽ അസൗകര്യങ്ങൾ
കുഞ്ഞുങ്ങളുടെ മരണത്തിനു കാരണം ആശുപത്രിയിലെ അസൗകര്യങ്ങളാണെന്നാണ് അധികൃതരുടെ വാദം . ഒരുകുട്ടിക്കു മാത്രം സൗകര്യമുള്ള ഇൻക്യുബേറ്ററിൽ ഒന്നിൽ കുടുതൽ കുട്ടികളെ പ്രവേശിപ്പിക്കേണ്ട സാഹചര്യമാര്യമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications