കനയ്യയ്ക്ക് രാജ്യം വിട്ട് പോകാന്‍ സാധിക്കില്ല, ഓരോ ചലനങ്ങളും ദില്ലി പോലീസിന്റെ നിരീക്ഷണത്തില്‍
ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ സിപിഎം ഇറക്കണമെന്നാവശ്യം രാജ്യത്തെങ്ങും ശക്തമാകുമ്പോള്‍ അതിന് തടസ്സമാകുന്ന ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ കനയ്യ കുമാറിന് രാജ്യം വിട്ട് പോകാന്‍ സാധിക്കുന്നതല്ല. ദില്ലി പോലീസ് ജെഎന്‍യു അധികൃതരോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു.
കനയ്യ കുമാറിന്റെ ഓരോ ചലനങ്ങളും ദില്ലി പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ കനയ്യ നേരെ ജെഎന്‍യു സര്‍വ്വകലാശാലയിലെ സമരമുഖത്താണ് എത്തിയത്. കേസിന്റെ ഭാഗമായി ദില്ലി പോലീസ് എപ്പോള്‍ വിളിച്ചാലും കനയ്യ കുമാര്‍ ഹാജരായിരിക്കണം. അതുകൊണ്ടു തന്നെ രാജ്യം വിട്ട് പോകാനും സാധിക്കില്ല.

എന്നാല്‍, കനയ്യ കുമാറിനെ ദില്ലി പോലീസ് ഉടന്‍ ചോദ്യം ചെയ്യുന്നതല്ല. ജെഎന്‍യുവിലെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ദില്ലി പോലീസിന്റെ നിരീക്ഷണത്തിലാണ്. പോലീസിനുമുന്നില്‍ കീഴടങ്ങിയ ഉമര്‍ ഖാലിദും, അനിര്‍ബന്‍ ഭട്ടാചാര്യയുമാണ് ആ രണ്ടു പേര്‍.
ഇരുവരുടെയും പേരില്‍ രാജ്യദ്രോഹമുദ്രാവാക്യം മുഴക്കിയെന്നാരോപണം നിലനില്‍ക്കുന്നുണ്ട്. കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.












Click it and Unblock the Notifications