കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൃശ്യങ്ങള്‍ വ്യാജമല്ല; എംകെ രാഘവന് തിരിച്ചടിയായി അന്വേഷണ റിപ്പോര്‍ട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
ദൃശ്യങ്ങള്‍ വ്യാജമല്ല, എംകെ രാഘവന് തിരിച്ചടി

കോഴിക്കോട്: ഹിന്ദി വാര്‍ത്താ ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായി എംകെ രാഘവന് തിരിച്ചടിയായി അന്വേഷണ റിപ്പോര്‍ട്ട്. കേസിന്‍റെ അന്വേഷണ ചുമതലയുള്ള ഡിസിപി വാഹിദാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

<strong>ചില്ലറക്കാരനല്ല മുഹമ്മദ് മൊഹസിന്‍; മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ച് അറിയാം</strong>ചില്ലറക്കാരനല്ല മുഹമ്മദ് മൊഹസിന്‍; മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ച് അറിയാം

തനിക്കെതിരായി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്ന എംകെ രാഘവന്‍റെ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. ഒളിക്യാമറയിലെ ദൃശ്യങ്ങൾ കൃത്രിമമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

വിവിധ പരാതികൾ

വിവിധ പരാതികൾ

ഒളികാമറ വിവാദത്തിലെ പരാതികളും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ ആരോപണവുമാണ് പൊലീസ് അന്വേഷിക്കുന്നത്. രാഘവനെതിരെ ലഭിച്ച വിവിധ പരാതികൾ സംസ്ഥാന പൊലീസ് മേധാവ് കണ്ണൂർ റേഞ്ച് ഐജിക്ക് കൈമാറിയിരുന്നു.

കൃത്രിമമല്ല

കൃത്രിമമല്ല

ഡിസിപി വാഹിദിനായിരുന്നു കേസിന്‍റെ അന്വേഷണ ചുമതല. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒളിക്യാമറയിലെ ദൃശ്യങ്ങൾ കൃത്രിമമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

വാദങ്ങള്‍ക്ക് തിരിച്ചടി

വാദങ്ങള്‍ക്ക് തിരിച്ചടി

തനിക്കെതിരെ ഉന്നയിക്കപ്പെട്ട കോഴ ആരോപണത്തിന് പിന്നിൽ സിപിഐഎമ്മാണെന്നും കോഴ ആവശ്യപ്പെട്ടതായി പുറത്തുവന്ന റിപ്പോർട്ട് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു രാഘവന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയാവുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

വിശദമായ അന്വേഷണം വേണം

വിശദമായ അന്വേഷണം വേണം

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ദൃശ്യങ്ങളുടെ ആധികാരിക സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയത്.

5 കോടി

5 കോടി

ഒരു സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകള്‍ കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളായിന്നു ടിവി9 ഭാരത് വര്‍ഷ് പുറത്തുവിട്ടത്.

വീഡിയോയില്‍

വീഡിയോയില്‍

പണം തന്റെ ദല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം നോട്ടുകളായി മതി എന്നും രാഘവന്‍ പറയുന്നുത് ദൃശ്യങ്ങളിലുണ്ട്. തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കാനുള്ള വന്‍ ചെലവുകള്‍ ഉണ്ടെന്നും വീഡിയോയില്‍ രാഘവന്‍ പറയുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ ഇടപെട്ടിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായി ഉയര്‍ന്ന ആരോപണം ഗൗരവമേറിയതാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ ടീക്കാറാം മീണ അഭിപ്രായപ്പെട്ടിരുന്നു.

കളക്ടർ

കളക്ടർ

കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ആരോപണത്തില്‍ പ്രാഥമിക പരിശോധന നടത്തിയ കളക്ടർ ശീറാം സാംബശിവ റാവു ഇന്ന് കമ്മീഷന്‍ മുമ്പാകെ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന ആവ്യശ്യമാണ് റിപ്പോര്‍ട്ടില്‍ കളക്ടര്‍ ആവശ്യപ്പെട്ടത്.

ചൂടേറിയ പ്രചരണ വിഷയം

ചൂടേറിയ പ്രചരണ വിഷയം

അതേസമയം കോഴിക്കോട് മണ്ഡലത്തിലെ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചരണ വിഷയമായി ഒളിക്യാമറ വിവാദം മാറിയിട്ടുണ്ട്. പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടി കോഴിക്കോട് മണ്ഡലത്തില്‍ രാഘവന്‍ നേടിയ മേല്‍ക്കൈ കോഴ ആരോപണത്തോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ.

പ്രതിരോധിക്കാനായില്ല

പ്രതിരോധിക്കാനായില്ല

രാഘവന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലൂന്നിയായിരുന്നു ഇതുവരെയുള്ള യുഡിഎഫ് പ്രചരണം. എന്നാല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇതുവരെ യുഡിഎഫിന് സാധിച്ചിട്ടില്ല.

<strong>വിജയം ആവര്‍ത്തിക്കാൻ ഇടത് മുന്നണി.. തട്ടകം വീണ്ടെടുക്കാനാൻ ഐക്യ മുന്നണി.. ഇടുക്കിയിൽ ഉശിരൻ പോരാട്ടം!</strong>വിജയം ആവര്‍ത്തിക്കാൻ ഇടത് മുന്നണി.. തട്ടകം വീണ്ടെടുക്കാനാൻ ഐക്യ മുന്നണി.. ഇടുക്കിയിൽ ഉശിരൻ പോരാട്ടം!

English summary
report on sting operation case against mk raghavan submitted to dgp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X