കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിനെതിരെ മുസ്ലിം സ്ത്രീകള്‍; പതിനായിരങ്ങള്‍ തെരുവില്‍, ശരീഅത്ത് അട്ടിമറിക്കുന്നു!!

ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ബില്ലില്‍ ഇല്ലെന്നു വ്യക്തി നിയമ ബോര്‍ഡ് വനിതാ വിഭാഗം നേതാവ് ഡോ. അസ്മ സഹ്‌റ പറയുന്നു.

Google Oneindia Malayalam News

മുംബൈ: നരേന്ദ്ര മോദി സര്‍ക്കാര്‍ ഇസ്ലാമിക നിയമങ്ങള്‍ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് മുസ്ലിം സ്ത്രീകളുടെ പ്രതിഷേധം. പതിനായിരത്തോളം സ്ത്രീകളാണ് കേന്ദ്രസര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടി പ്രതിഷേധിച്ചത്. മുത്തലാഖിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ല് അംഗീകരിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം. അതിന് അവര്‍ കാരണങ്ങളും നിരത്തുന്നു.

ഇസ്ലാമിനെതിരായ സര്‍ക്കാരിന്റെ ഇടപെടല്‍ ചെറുക്കുമെന്നും മുസ്ലിം സ്ത്രീകള്‍ വ്യക്തമാക്കി. നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനവും സംഗമവും നടന്നത്. ആസാദ് മൈതാനിയില്‍ ഒത്തു ചേര്‍ന്ന സ്്ത്രീകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ലിലെ പാളിച്ചകള്‍ അക്കമിട്ടു നിരത്തി...

ഇസ്ലാമിക നിയമങ്ങള്‍ അട്ടിമറിക്കുന്നു

ഇസ്ലാമിക നിയമങ്ങള്‍ അട്ടിമറിക്കുന്നു

മുത്തലാഖിനെതിരെ സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവന്നത്. മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി മുസ്ലിം സ്ത്രീകളുടെ വൈവാഹിക സുരക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മാസങ്ങള്‍ക്ക് മുമ്പ് മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണം) ബില്ല് 2017 എന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഈ ബില്ല് മുസ്ലിം സ്ത്രീകളുടെ അവകാശം പൂര്‍ണമായി സംരക്ഷിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കേന്ദ്രസര്‍ക്കാര്‍ ഇസ്ലാമിക നിയമങ്ങള്‍ അട്ടിമറിക്കുന്നതിനാണ് തിടുക്കത്തില്‍ പുതിയ ബില്ല് കൊണ്ടുവന്നതെന്നും അവര്‍ ആരോപിക്കുന്നു.

ഉന്നയിക്കുന്നത് ഇതാണ്

ഉന്നയിക്കുന്നത് ഇതാണ്

പ്രധാനമായും രണ്ട് കാര്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നതെന്ന് തബസും റിസ്വി പറയുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലായ തബസും നഗ്പാഡയില്‍ നിന്നുള്ള വ്യക്തിയാണ്. മുസ്ലിം വ്യക്തി നിയമം അനുസരിച്ച് ജീവിക്കാന്‍ ഭരണഘടന തങ്ങള്‍ക്ക് അവകാശം നല്‍കുന്നുണ്ട്. മതപരമായ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. തങ്ങളുടെ മതനിയമങ്ങളില്‍ രാഷ്ട്രീയമായ ഇടപെടല്‍ പാടില്ല. മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന പുരുഷനെ ജയിലിലടച്ചതു കൊണ്ട് സ്ത്രീകള്‍ക്ക് പ്രത്യേക നേട്ടമില്ലെന്നും തബസും പറയുന്നു. ഒരു മതവിഭാഗത്തിന്റെ നിയമത്തിന്‍ കൈക്കടത്തുമ്പോള്‍ ആ വിഭാഗത്തിന്റെ അഭിപ്രായം ചോദിക്കേണ്ടത് മാന്യതയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

നിലവിലെ നിയമം കൃത്യമായി നടപ്പാക്കൂ

നിലവിലെ നിയമം കൃത്യമായി നടപ്പാക്കൂ

കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാര്‍ നിലവില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ അംഗീകരിക്കില്ലെന്ന് 18കാരി ഹുമ അന്‍സാരി പറയുന്നു. ശരീഅത്ത് നിയമം മാറ്റാന്‍ കഴിയില്ല. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് പരിഹാരം ശരീഅത്ത് നിയമം മാറ്റുക എന്നതല്ല. ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമം കൃത്യമായി നടപ്പാക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണം. ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ആദ്യപടിയാണ് മുത്തലാഖ് നിരോധനമെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ വനിതാ വിഭാഗം നേതാക്കളും പ്രതിഷേധ സംഗമിത്തലുണ്ടായിരുന്നു.

പുരുഷനെ ജയിലില്‍ അടച്ചിട്ടെന്ന് കാര്യം

പുരുഷനെ ജയിലില്‍ അടച്ചിട്ടെന്ന് കാര്യം

മുത്തലാഖ് വഴി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് ക്രിമിനല്‍ നിയമ പ്രകാരമുള്ള ശിക്ഷ നല്‍കണമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. അതായത്, മുത്തലാഖ് ചൊല്ലുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ ബില്ല് ആവശ്യമില്ല. മുത്തലാഖ് വഴി വിവാഹ മോചനം ചെയ്യുന്ന പുരുഷന് മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കുമെന്ന് ബില്ലില്‍ പറയുന്നു. എന്നാല്‍ അതുകൊണ്ട് സ്ത്രീക്ക് എന്താണ് നേട്ടം. പുരുഷനെ ജയിലില്‍ അടച്ചാല്‍ മക്കളെ പരിപാലിക്കുക, ഭാവി ജീവിതം മുന്നോട്ട് നയിക്കുക എന്നീ കാര്യങ്ങളെല്ലാം സ്ത്രീക്ക് മുന്നില്‍ ചോദ്യമായി നില്‍ക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ബില്ലില്‍ ഇല്ലെന്നു വ്യക്തി നിയമ ബോര്‍ഡ് വനിതാ വിഭാഗം നേതാവ് ഡോ. അസ്മ സഹ്‌റ പറയുന്നു.

 ഇങ്ങനെയൊരു സമരം ആദ്യം

ഇങ്ങനെയൊരു സമരം ആദ്യം

മുംബൈ നഗരത്തില്‍ ആദ്യമായിട്ടാണ് ഇത്രയും മുസ്ലിം സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധം നടക്കുന്നത്. 50000 ത്തിലധികം സ്ത്രീകള്‍ പങ്കെടുത്തുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ആദ്യനീക്കമാണ് മുത്തലാഖ് നിരോധനമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ മുസ്ലിം പണ്ഡിതന്‍മാരുമായി വിശദമായി ചര്‍ച്ച ചെയ്യണമായിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ഡോ. അസ്മ കുറ്റപ്പെടുത്തി. ഭാര്യയെ വിവാഹം മോചനം ചെയ്യുന്നതിന് ഒറ്റയടിക്ക് മൂന്ന് തവണ ത്വലാഖ് ചൊല്ലുന്ന രീതിയാണ് മുത്തലാഖ്. കഴിഞ്ഞ വര്‍ഷമാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്.

രാത്രി റെയില്‍വെട്രാക്കില്‍ കുഞ്ഞ് നടന്നുനീങ്ങുന്നു; ഒറ്റയ്ക്ക്!! മിന്നല്‍ വേഗതയില്‍ പാഞ്ഞ ട്രെയിന്‍രാത്രി റെയില്‍വെട്രാക്കില്‍ കുഞ്ഞ് നടന്നുനീങ്ങുന്നു; ഒറ്റയ്ക്ക്!! മിന്നല്‍ വേഗതയില്‍ പാഞ്ഞ ട്രെയിന്‍

English summary
Over 8,000 Muslim women protest at Azad Maidan against proposed Triple Talaq Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X