കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പ്രണയം, കാമുകി 'യുവാവ്', പറ്റിക്കപ്പെട്ട പോലീസുകാരന്‍ യുവാവിനെ വെടിവെച്ച് കൊന്നു

  • By Desk
Google Oneindia Malayalam News

ചെന്നൈ: വ്യാജ പേരില്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുകയും കബിളിപ്പിക്കുകയും ചെയ്യുന്നത് പുതിയ സംഭവമൊന്നുമല്ല. എന്നാല്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തന്നെ വഞ്ചിച്ചയാളെ വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുകയാണ് ചെന്നൈയിലെ പോലീസുകാരന്‍.

തമിഴ്നാട്ടിലെ വിരുതനഗറിലാണ് സംഭവം.ചെന്നൈ സ്വദേശിയായ കണ്ണന്‍ കുമാര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളാണ് തന്നെ പറ്റിച്ച 22 കാരനെ വെടിവെച്ച് കൊലപ്പെടുത്തിയത്. അയ്യനാര്‍ എന്ന അധ്യാപക വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടിയായി കണ്ണന്‍ കുമാറിനെ പ്രണയിച്ച് വഞ്ചിച്ചത്.

facebook woman

വത്തിരായിരുപ്പ് സ്വദേശിയായ കണ്ണന്‍ പൊങ്കല്‍ അവധിക്ക് 10 ദിവസം നാട്ടിലെത്തി. കാമുകിയെ നേരിട്ട് കാണുകയായിരുന്നു കണ്ണന്‍റെ ഉദ്ദേശം. എന്നാല്‍ അയ്യനാര്‍ നേരിട്ട് കാണാന്‍ കൂട്ടാക്കിയില്ല. ഇതോടെ സംശയം തോന്നിയ കണ്ണന്‍ അന്വേഷിച്ചപ്പോളാണ് താന്‍ കബളിക്കപ്പെടുകയായിരുന്നെന്ന് മനസിലായത്. ഇതോടെ ഇയാള്‍ വിഷാദത്തിന് അടിമപ്പെട്ടു. തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ആസ്പത്രിയിലായിരിക്കെ തന്നെ കാണാനെത്തിയ സുഹൃത്തുകളെ കൂടെ കൂട്ടിയാണ് തന്‍റെ ജീവിതം നശിപ്പിച്ച അയ്യനാരെ കണ്ണന്‍ കൊലപ്പെടുത്താന്‍ തിരുമാനിച്ചത്.
തുടര്‍ന്ന് സംഘം അയ്യനാരെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.കണ്ണനെ പറ്റിച്ച് പണം തട്ടുകയായിരുന്നു അയ്യനായിരുടെ ഉദ്ദേശമെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം കണ്ണന്‍ ഒളിവിലാണ്. കൂട്ടുപ്രതികളായ വിജയകുമാര്‍, തമിളരസന്‍, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

English summary
A police constable from Chennai killed a 22-year-old man who allegedly cheated him by posing as a woman on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X