കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരള്‍ച്ചാ മേഖലയിലെ കര്‍ഷകരെ സഹായിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ ശുപാര്‍ശ

Google Oneindia Malayalam News

ദില്ലി: വരള്‍ച്ചാ മേഖലയിലെ കര്‍ഷകരെ സഹായിക്കാനുള്ള സ്വകാര്യ ബില്ലിന് രാഷ്ട്രപതിയുടെ ശുപാര്‍ശ. വരള്‍ച്ച മേഖലകളിലെ കര്‍ഷകരുടെ സംരക്ഷണവും 10,000 കോടി രൂപയുടെ ക്ഷേമനിധിയും രൂപവത്കരിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ പരിഗണിക്കണമെന്നാണ് രാജ്യസഭയ്ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശുപാര്‍ശ ചെയ്തത്.

കേന്ദ്ര സര്‍ക്കാറിന്റെ നികുതി, വായ്പ, പലിശ അടക്കമുള്ള സംയോജിത ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കാനിട വരുത്തുന്ന നിയമനിര്‍മ്മാണത്തിനുള്ള ബില്ലാണെങ്കില്‍ രാഷ്ട്രപതിയുടെ ശുപാര്‍ശയില്ലാതെ പാര്‍ലമെന്റിന് പാസാക്കാനാകില്ല. അതുകൊണ്ടാണ് ശുപാര്‍ശ ചെയ്തത്.

Pranab Mukherjee

2014 ഡിസംബറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവ് അഹമ്മദ് പട്ടേല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച വെല്‍ഫയര്‍ ആന്‍ഡ് സ്‌പെഷല്‍ പ്രൊവിഷന്‍സ് ബില്‍ പരിഗണിക്കാനാണ് ഭരണഘടനയുടെ 117ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതി ശുപാര്‍ശചെയ്തത്.

ആന്ധ്രപ്രദേശ്, തെലുങ്കാന, ഝാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ സംസ്ഥാനങ്ങളും മുമ്പില്ലാത്ത വിധത്തിലുള്ള വരള്‍ച്ചയാണ് നേരിടുന്നതെന്നും തരിശു ഭൂമി വ്യാപകമായികൊണ്ടിരിക്കുകയാണെന്നും ബില്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളും രാജസ്ഥാനിലെ പലഭാഗങ്ങളും ഊഷര-തരിശ് ഭൂമിയാണെന്നുള്ളതുംവേനലില്‍ അങ്ങേയറ്റം ചൂടും തണുപ്പ് കാലത്ത് അസഹ്യ തണുപ്പും അനുഭവപ്പെടുന്ന ഇവിടങ്ങളില്‍ മഴ കുറവാണെന്നതും അഹമ്മദ് പട്ടേല്‍ ചൂണ്ടിക്കാട്ടുനുണ്ട്.

English summary
At a time when many states are reeling under severe drought, President Pranab Mukherjee has recommended consideration of a private member's bill that provides for protective measures for farmers of arid, desert and drought-prone areas and a welfare fund with an initial corpus of Rs 10,000 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X